Myanmar Thailand Earthquake: മ്യാൻമറിൽ വൻ ഭൂചലനം; സഹായം വാഗ്ദാനം ചെയ്ത് ഇന്ത്യ

Myanmar Thailand Earthquake: രാജ്യങ്ങൾക്ക് ആവശ്യമായ എല്ലാ വിധ സഹായവും നൽകാൻ ഇന്ത്യ തയ്യാറാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.50 (പ്രാദേശിക സമയം)നാണ് മ്യാൻമറിൽ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പവും തൊട്ടുപിന്നാലെ 7.7 തീവ്രത രേഖപ്പെടുത്തിയ തുടർ ഭൂചലനവും ഉണ്ടായത്.

Myanmar Thailand Earthquake: മ്യാൻമറിൽ വൻ ഭൂചലനം; സഹായം വാഗ്ദാനം ചെയ്ത് ഇന്ത്യ

മ്യാൻമറിൽ ഭൂചലനം, പ്രധാനമന്ത്രി

Updated On: 

28 Mar 2025 | 03:46 PM

വൻഭൂചലനത്തിൽ ദുരിതമനുഭവിക്കുന്ന മ്യാൻമറിനും തായ്‌ലൻഡിനും സഹായം വാ​ഗ്ദാനം ചെയ്ത് ഇന്ത്യ. രാജ്യങ്ങൾക്ക് ആവശ്യമായ എല്ലാ വിധ സഹായവും നൽകാൻ ഇന്ത്യ തയ്യാറാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. എക്സ് പ്ലാറ്റ്ഫോമിലൂടെയാണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്. ശക്തമായ ഭൂകമ്പത്തിൽ നൂറുകണക്കിന് ആളുകൾ കൊല്ലപ്പെടുകയും കെട്ടിടങ്ങൾ തകരുകയും ചെയ്തു. കൊൽക്കത്ത, ഇംഫാൽ എന്നിവയുൾപ്പെടെ നിരവധി ഇന്ത്യൻ നഗരങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു.

“മ്യാൻമറിലും തായ്‌ലൻഡിലും ഉണ്ടായ ഭൂകമ്പത്തെത്തുടർന്നുള്ള സ്ഥിതിഗതികളിൽ ആശങ്കയുണ്ട്. എല്ലാവരുടെയും സുരക്ഷയ്ക്കും ക്ഷേമത്തിനും വേണ്ടി പ്രാർത്ഥിക്കുന്നു. സാധ്യമായ എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്യാൻ ഇന്ത്യ തയ്യാറാണ്. ഇക്കാര്യത്തിൽ, അധികാരികളോട് സജ്ജരായിരിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. മ്യാൻമർ, തായ്‌ലൻഡ് സർക്കാരുകളുമായി ബന്ധം നിലനിർത്താൻ വിദേശകാര്യ മന്ത്രാലയത്തോട് ആവശ്യപ്പെട്ടു,” പ്രധാനമന്ത്രി കുറിച്ചു.

 

വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.50 (പ്രാദേശിക സമയം)നാണ് മ്യാൻമറിൽ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പവും തൊട്ടുപിന്നാലെ 7.7 തീവ്രത രേഖപ്പെടുത്തിയ തുടർ ഭൂചലനവും ഉണ്ടായത്. സാഗൈംഗ് നഗരത്തിന് 16 കിലോമീറ്റർ വടക്കുപടിഞ്ഞാറായും 10 കിലോമീറ്റർ താഴ്ചയിലുമാണ് പ്രഭവകേന്ദ്രമെന്ന് യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കൽ സർവേ അറിയിച്ചു. വടക്കൻ തായ്‌ലൻഡിൽ വരെ ഭൂചലനം അനുഭവപ്പെട്ടു. ബാങ്കോക്കിലെ ചാറ്റുചക് പ്രദേശത്ത് നിർമ്മാണത്തിലിരുന്ന ഒരു കെട്ടിടം തകർന്നുവീഴുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ 43 തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ടുകൾ ഉണ്ട്.

 

ബാങ്കോക്കിൽ ചില മെട്രോ, റെയിൽ സർവീസുകൾ നിർത്തിവച്ചു. സ്ഥിതിഗതികൾ അവലോകനം ചെയ്യുന്നതിനായി തായ്ലൻഡ് പ്രധാനമന്ത്രി പെയ്‌റ്റോങ്‌ടാർൺ ഷിനവത്ര അടിയന്തര യോഗം ചേര്‍ന്നു.

Follow Us
Related Stories
Narendra Modi: പ്രധാനമന്ത്രി സ്ലോവാക്യയില്‍; 1993ന് ശേഷം ഇതാദ്യം, വ്യാപാര കരാറിന് സാധ്യത
Iran War: പശ്ചിമേഷ്യന്‍ യുദ്ധം അവസാനിച്ചു; കരാറിലെത്തിയതായി ട്രംപ്, ഹോര്‍മുസ് തുറന്നതായി വാദം
Brain – Computer Interface: എലോൺ മസ്കിൻ്റെ ന്യൂറോലിങ്കിന് എന്ത് സംഭവിക്കുമെന്ന് ഇനി കണ്ടറിയണം, ലോകത്തിലെ ആദ്യ ബ്രെയിൻ ചിപ്പ് പുറത്തിറക്കാൻ ചൈന
Iran War: കരാറില്‍ ഇന്ന് ഒപ്പുവെക്കുമെന്ന് ട്രംപ്, അങ്ങനെയൊന്ന് നടക്കാന്‍ പോകുന്നില്ലെന്ന് ഉറപ്പിച്ച് ഇറാന്‍
PM Modi to Meet US President: ജി7 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തും
Elon Musk: ചരിത്രത്തിലാദ്യം! സ്‌പേസ് എക്‌സ് ഓഹരികൾ കുതിച്ചുയർന്നു, എലോൺ മസ്‌ക് ലോകത്തിലെ ആദ്യ ‘ട്രില്യണയർ’
ഇഞ്ചി ഫ്രിഡ്ജിലാണോ സൂക്ഷിക്കുന്നത്? ഇതറിഞ്ഞോളൂ
വീട്ടിൽ കൂൺ കൃഷി എങ്ങനെ ചെയ്യാം?
വനിതാ ടി20 ലോകകപ്പില്‍ ഉറ്റുനോക്കേണ്ട 7 ഇന്ത്യന്‍ താരങ്ങള്‍
പ്രമേഹം പമ്പ കടക്കാന്‍ ഈ പഴമൊന്ന് മതി; വേഗം കഴിച്ചോളൂ
പന്തളത്ത് മനപൂർവ്വം ബസിലിടിച്ച് അപകടമുണ്ടാക്കാൻ ശ്രമം
കൂറ്റൻ രാജവെമ്പാലയെ പിടികൂടുന്നത് കണ്ടോ
മദപ്പാട് കാലത്ത് ആനക്ക് ഭക്ഷണം കൊടുക്കുന്ന വിധം
Viral Video: ആനക്കെന്ത് മതിൽ ഒറ്റ ചവിട്ട്