AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnology

യെമൻ, സൊമാലിയ തീരങ്ങൾക്ക് സമീപം രണ്ട് വാണിജ്യ കപ്പലുകൾ കടൽക്കൊള്ളക്കാർ റാഞ്ചി; കപ്പലുകളിൽ 22 ഇന്ത്യക്കാർ

22 Indians Among Crew as Two Commercial Ships Hijacked in Gulf of Aden and Somalia: ആഫ്രിക്കൻ തീരങ്ങളിൽ കടൽക്കൊള്ളക്കാരുടെ ഭീഷണി വീണ്ടും രൂക്ഷമാവുകയാണ്. യെമൻ തീരത്തിന് സമിപത്ത് വച്ച് എറിത്രിയൻ പതാകയുള്ള 'എം.ടി സിബു 1' എന്ന എണ്ണക്കപ്പലാണ് ആയുധ ധാരികൾ തട്ടിയെടുത്തത്. സൊമാലിയയിലെ പണ്ട്‌ലാൻഡ് തീരത്തിന് സമീപം കാമറൂൺ പതാകയുള്ള 'എം.വി ലുതുഫ്' എന്ന ചരക്കുകപ്പലും കടൽ കൊള്ളക്കാർ റാഞ്ചി

യെമൻ, സൊമാലിയ തീരങ്ങൾക്ക് സമീപം രണ്ട് വാണിജ്യ കപ്പലുകൾ കടൽക്കൊള്ളക്കാർ റാഞ്ചി; കപ്പലുകളിൽ 22 ഇന്ത്യക്കാർ
പ്രതീകാത്മക ചിത്രംImage Credit source: PTI
Sumeesh T Unneen
Sumeesh T Unneen | Published: 21 Aug 2026 | 07:44 AM

യെമൻ, സൊമാലിയൻ തീരങ്ങൾക്ക് സമീപം രണ്ട് വാണിജ്യ കപ്പലുകൾ റാഞ്ചി കടൽക്കൊള്ളക്കാർ. ഇരു കപ്പലുകളിലുമായി 22 ഇന്ത്യൻ ജീവനക്കാരാണ് ബന്ധികളാക്കപ്പെട്ടത്. ആഫ്രിക്കൻ തീരങ്ങളിൽ കടൽക്കൊള്ളക്കാരുടെ ഭീഷണി വീണ്ടും രൂക്ഷമാവുകയാണ്. യെമൻ തീരത്തിന് സമിപത്ത് വച്ച് എറിത്രിയൻ പതാകയുള്ള ‘എം.ടി സിബു 1’ എന്ന എണ്ണക്കപ്പലാണ് ആയുധ ധാരികൾ തട്ടിയെടുത്തത്. സൊമാലിയയിലെ പണ്ട്‌ലാൻഡ് തീരത്തിന് സമീപം കാമറൂൺ പതാകയുള്ള ‘എം.വി ലുതുഫ്’ എന്ന ചരക്കുകപ്പലും കടൽ കൊള്ളക്കാർ റാഞ്ചി.

യെമനിൽ റാഞ്ചിയ കപ്പലിൽ 16 ഇന്ത്യക്കാർ

യെമൻ തീരത്ത് നിന്ന് ഏകദേശം 30 നോട്ടിക്കൽ മൈൽ അകലെ ഏദൻ ഉൾക്കടലിൽ വെച്ചാണ് എറിത്രിയൻ പതാകയുള്ള ‘എം.ടി സിബു 1’ എന്ന എണ്ണക്കപ്പൽ ആറ് ആയുധ ധാരികളായ കടൽക്കൊള്ളക്കാർ റാഞ്ചിയത്. കപ്പലിലെ 20 ജീവനക്കാരിൽ 16 പേർ ഇന്ത്യക്കാരാണ്. നിലവിലെ റിപ്പോർട്ടുകൾ അനുസരിച്ച് ജീവനക്കാരെല്ലാം സുരക്ഷിതരാണെന്ന് ഡയറക്ടറേറ്റ് ഓഫ് മാരിടൈം അഡ്മിനിസ്ട്രേഷൻ അറിയിച്ചു. സിറിയൻ, സുഡാൻ, ഇറാഖി പൗരന്മാരാണ് കപ്പലിലെ മറ്റു ജീവനക്കാർ.

തങ്ങളുടെ ഏജൻസി വഴി നിയമിച്ച നാല് ജീവനക്കാരുടെ വിവരങ്ങൾ ഡയറക്ടറേറ്റ് ഓഫ് മാരിടൈം അഡ്മിനിസ്ട്രേഷന് കൈമാറിയതായി എസ്.കെ.എസ് കൃഷിവ് മറൈൻ സർവീസസിലെ സുമിത് കാന്ത് സിംഗ് അറിയിച്ചു.

Also Read: US-Iran conflict: ഇറാനെതിരെ കടുത്ത ഉപരോധങ്ങൾക്ക് സാധ്യത; നാവിക ഉപരോധം നൂറ് ശതമാനം വിജയമെന്ന് ട്രംപ്

സൊമാലിയയിൽ കുടുങ്ങിയത് 6 ഇന്ത്യക്കാർ

സൊമാലിയയിലെ പണ്ട്‌ലാൻഡ് തീരത്താണ് രണ്ടാമത്തെ സംഭവം നടന്നത്. കാമറൂൺ പതാകയുള്ള ‘എം.വി ലുതുഫ്’ എന്ന ചരക്കുകപ്പലാണ് എട്ടു പേരടങ്ങുന്ന സംഘം തട്ടിയെടുത്തത്. 10 ജീവനക്കാരുള്ള കപ്പലിൽ 6 പേർ ഇന്ത്യക്കാരാണ്. ഇതിനുപുറമെ ഒരു തുർക്കി പൗരനും ഒരു ജോർജിയൻ പൗരനും രണ്ട് സെർബിയൻ സുരക്ഷാ ഉദ്യോഗസ്ഥരും കപ്പലിലുണ്ട്.

പോളാർ മൂവ്‌മെൻ്റ് ഷിപ്പിംഗിൻ്റെ ഉടമസ്ഥതയിലുള്ള ഈ കപ്പൽ, മൊഗാദിഷുവിലെ തുർക്കി സൈനിക പരിശീലന കേന്ദ്രത്തിലേക്കുള്ള ആയുധങ്ങളും വാർത്താവിനിമയ ഉപകരണങ്ങളുമായാണ് യാത്ര ചെയ്തിരുന്നത്. കഴിഞ്ഞ ഏപ്രിലിൽ എം.വി സ്വാർഡ് എന്ന കപ്പൽ റാഞ്ചിയ സംഘത്തിൽ ഉൾപ്പെട്ടവർ തന്നെയാണ് ഈ സംഭവത്തിന് പിന്നിലെന്നും സംശയിക്കുന്നുണ്ട്. റാഞ്ചിയ ശേഷം കപ്പൽ നുഗൽ തീരത്തേക്ക് കൊണ്ടുപോയതായാണ് വിവരം. കപ്പലിൻ്റെയോ അതിലെ ജീവനക്കാരുടെയോ ചരക്കുകളുടെയോ നിലവിലെ വിവരം ലഭ്യമല്ല.

English Summary

Two commercial vessels carrying a total of 22 Indian crew members were hijacked by pirates in separate incidents off the coasts of Yemen and Somalia. The hijacked ships include the Eritrea-flagged oil tanker M.T. Sibu 1 and the Cameroon-flagged cargo vessel M/V LUTUF, highlighting a renewed piracy threat.

Follow Us