ഇറാൻ്റെ പൈലറ്റുമാരെ തടവിലാക്കിയിട്ടില്ല; പ്രചരിക്കുന്ന വാർത്തകൾ നിഷേധിച്ച് ഖത്തർ

Qatar Confirms Search Efforts for Pilots, Denies Iran's Detention Claims: തങ്ങളുടെ മൂന്ന് പൈലറ്റുമാരെ ഖത്തർ തടവിലാക്കിയിരിക്കുകയാണെന്നും, ഇവരെ മോചിപ്പിക്കാൻ ഇൻ്റർനാഷണൽ കമ്മിറ്റി ഓഫ് റെഡ് ക്രോസിൻ്റെ സഹായം തേടിയിട്ടുണ്ടെന്നും ഇറാൻ സായുധ സേന ശനിയാഴ്ച വാർത്താ ഏജൻസിയായ ഫാർസിലൂടെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിശദീകരണവുമായി ഖത്തർ രംഗത്തെത്തിയത്.

ഇറാൻ്റെ പൈലറ്റുമാരെ തടവിലാക്കിയിട്ടില്ല; പ്രചരിക്കുന്ന വാർത്തകൾ നിഷേധിച്ച് ഖത്തർ

പ്രതീകാത്മക ചിത്രം

Published: 

16 Aug 2026 | 06:54 AM

ദോഹ: ഇറാൻ്റെ പൈലറ്റുമാരെ തടവിലാക്കിയെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ നിഷേധിച്ച് ഖത്തർ. വിദേശകാര്യ മന്ത്രാലയ വക്താവ് ഡോ. മാജിദ് അൽ അൻസാരിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഖത്തറിൻ്റെ വ്യോമാതിർത്തി ലംഘിച്ചതിനെ തുടർന്ന് പൈലറ്റുമാരുമായി ബന്ധപ്പെടാൻ ശ്രമിച്ചിരുന്നതായി ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു. എന്നാൽ പൈലറ്റുമാരിൽ നിന്നും യാതൊരു മറുപടിയും ലഭിച്ചില്ലെന്നും. തുടർന്ന് അന്താരാഷ്ട്ര നിയമങ്ങൾക്ക് വിധേയമായി രാജ്യത്തിൻ്റെ അതിർത്തി സംരക്ഷിക്കുന്നതിനുള്ള അടിയന്തര നടപടികൾ സ്വീകരിക്കുകയായിരുന്നു എന്നും മാജിദ് അൽ അൻസാരി പറഞ്ഞു.

പൈലറ്റുമാരെ കണ്ടെത്തുന്നതിനായുള്ള തെരച്ചിലിൽ ഖത്തറിലെ രക്ഷാപ്രവർത്തകർ തങ്ങളുടെ ചുമതലകൾ പൂർണ്ണമായും നിറവേറ്റിയതായും ഖത്തർ അറിയിച്ചു. ഒരു പൈലറ്റിൻ്റെ മൃതദേഹമാണ് കണ്ടെത്തിയത് കണ്ടെത്തിയ മൃതദേഹം കൈമാറുന്നതുമായി ബന്ധപ്പെട്ട് ഇറാനുമായി ആശയവിനിമയം നടത്തിയിട്ടുണ്ടെന്നും ഖത്തർ. വിദേശകാര്യ മന്ത്രാലയ വക്താവ് കൂട്ടിച്ചേർത്തു. ഏപ്രിലിൽ നടന്ന തിരച്ചിലിൻ്റെയും രക്ഷാപ്രവർത്തനങ്ങളുടെയും വിശദാംശങ്ങൾ നേരിട്ട് മനസ്സിലാക്കുന്നതിനായി ഖത്തർ സന്ദർശിക്കാൻ ഒരു ഇറാനിയൻ സംഘത്തെ ക്ഷണിച്ചിരുന്നുവെങ്കിലും ഇറാൻ ഇതുവരെ ഇതിനോട് പ്രതികരിച്ചിട്ടില്ല.

തങ്ങളുടെ മൂന്ന് പൈലറ്റുമാരെ ഖത്തർ തടവിലാക്കിയിരിക്കുകയാണെന്നും, ഇവരെ മോചിപ്പിക്കാൻ ഇൻ്റർനാഷണൽ കമ്മിറ്റി ഓഫ് റെഡ് ക്രോസിൻ്റെ സഹായം തേടിയിട്ടുണ്ടെന്നും ഇറാൻ സായുധ സേന ശനിയാഴ്ച വാർത്താ ഏജൻസിയായ ഫാർസിലൂടെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിശദീകരണവുമായി ഖത്തർ രംഗത്തെത്തിയത്.

അതിനിടെ, സംഘർഷം തുടരുന്ന സാഹചര്യത്തിൽ പെട്രോൾ വിലയിലുണ്ടാകുന്ന ചെറിയ വർദ്ധനവ് ജനങ്ങൾ അംഗീകരിക്കണമെന്ന് ഡൊണാൾഡ് ട്രംപ് ആവശ്യപ്പെട്ടതായി അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. വെള്ളിയാഴ്ച ന്യൂയോർക്കിലെ ഗാർഡൻ സിറ്റിയിൽ നടന്ന റാലിയിലാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്. ഒരു ‘ദുഷ്ട രാജ്യം’ ആണവായുധം സ്വന്തമാക്കുന്നത് തടയാൻ ഇന്ധനത്തിന് അല്പം കൂടുതൽ പണം നൽകുന്നതിൽ തെറ്റില്ലെന്നും അദ്ദേഹം പറഞ്ഞു.

Also Read: US-Iran Conflict: “അധികം വൈകാതെ ഹോർമുസ് അമേരിക്കൻ പ്രദേശമായി പ്രഖ്യാപിക്കും”: ഡൊണാൾഡ് ട്രംപ്

അധികം വൈകാതെ ഹോർമൂസ് കടലിടുക്ക് അമേരിക്കൻ പ്രദേശമായി പ്രഖ്യാപിക്കുമെന്ന് ട്രംപ് പ്രതികരിച്ചിരുന്നു. ഇറാൻ ഇതിനോടകം തന്നെ വലിയ പരാജയമാണ് നേരിടുന്നത് എന്നും. പരാജയം ഉറപ്പാക്കി കഴിഞ്ഞാൽ ഉടൻ ഹോർമൂസ് അമേരിക്കയുടെ ഭാഗമായി താൻ പ്രഖ്യാപിക്കുമെന്നുമായിരുന്നു ട്രംപിൻ്റെ പ്രതികരണം. അമേരിക്ക ഇറാൻ്റെ തുറമുഖങ്ങൾക്ക് മേൽ ശക്തമായ ഉപരോധം ഏർപ്പെടുത്തിയിട്ടുണ്ടെന്നും അമേരിക്കയുടെ അനുവാാമില്ലാതെ ഒരു കപ്പൽ പോലും അതുവഴി കടന്നുപോലില്ലെന്നും ട്രംപ് പറഞ്ഞിരുന്നു

എന്നാൽ ഒരു ട്വീറ്റിലൂടെയോ പ്രസംഗത്തിലൂടെയോ ഹോർമൂസ് പിടിച്ചെടുക്കാനാകില്ല എന്നായിരുന്നു ഇറാൻ്റെ മറുപടി. “ഒരു ട്വീറ്റിലൂടെയോ വിമാനവാഹിനിക്കപ്പലിലൂടെയോ വെറുമൊരു ഉത്തരവിറക്കിയോ തിരഞ്ഞെടുപ്പ് പ്രസംഗം നടത്തിയോ ഹോർമുസ് കടലിടുക്ക് പിടിച്ചെടുക്കാൻ കഴിയില്ല,” ഇറാൻ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി കാസെം ഗരീബാബാദി വ്യക്തമാക്കി.

അമേരിക്കക്കെതിരെ ഇറാൻ ശക്തമായ പ്രതിരോധം തുടരുന്നുണ്ടെങ്കിലും രാജ്യത്ത് വലിയ സാമ്പത്തിക പ്രതിസന്ധിയുടെ ലക്ഷണങ്ങൾ പ്രകടമാണെന്നും. ഇറാൻ തുറമുഖങ്ങളിൽ അമേരിക്ക ഏർപ്പെടുത്തിയ ഉപരോധവും എണ്ണ കയറ്റുമതിക്ക് മേലുള്ള വിലക്കുമാണ് രാജ്യത്തെ ഉയർന്ന പണപ്പെരുപ്പത്തിന് കാരണമെന്നും ഇറാൻ പ്രസിഡൻ്റ് മസൂദ് പെസെഷ്കിയൻ പ്രതികരിച്ചിരുന്നു. ഔദ്യോഗിക ടെലിവിഷനിലൂടെയായിരുന്നു അദ്ദേഹത്തിൻ്റെ ഈ പ്രതികരണം.

English Summary

Qatar categorically denied reports of detaining Iranian pilots after an airspace violation, confirming one pilot’s death. Meanwhile, US-Iran tensions escalate as Donald Trump suggests claiming the Strait of Hormuz and urges Americans to accept higher gas prices. Iran dismissed Trump’s threats but acknowledged severe economic struggles due to US sanctions.

Follow Us
Related Stories
‘ഈ ലുക്ക് നോക്കേണ്ട!, ഞങ്ങൾ നല്ല സൗഹൃദത്തിലാണ്’; കിം ജോങ് ഉന്നിനൊപ്പമുള്ള പഴയ ചിത്രം പങ്കുവെച്ച് ട്രംപ്
UAE Weather Forecast: ചൂട് 50 ഡിഗ്രി കടന്നു; യു.എ.ഇയിൽ അടുത്ത നാല് ദിവസം മഴയ്ക്ക് സാധ്യത
Rent Now, Pay Later: ദുബായിലെ പ്രവാസികൾക്ക് ആശ്വാസം; വീട്ടുവാടക തവണകളായി നൽകാൻ ‘റെൻ്റ് നൗ, പേ ലേറ്റർ’ പദ്ധതി
Video: കെട്ടിടങ്ങൾ തകർന്നു വീഴുന്നു, ജീവഭയത്താൽ പാഞ്ഞ് ജനങ്ങൾ; ഇന്തോനേഷ്യയിലെ ഭൂകമ്പത്തിൻ്റെ നടുക്കുന്ന ദൃശ്യങ്ങൾ
US-Iran Conflict: “അധികം വൈകാതെ ഹോർമുസ് അമേരിക്കൻ പ്രദേശമായി പ്രഖ്യാപിക്കും”: ഡൊണാൾഡ് ട്രംപ്
7.7-Magnitude Earthquake Strikes Indonesia: ഇന്തോനേഷ്യയിൽ ശക്തമായ ഭൂചലനം; റിക്ടർ സ്കെയിലിൽ 7.7 തീവ്രത, സുനാമി മുന്നറിയിപ്പ്
വില 20 ലക്ഷത്തിൽ താഴെ, മഹീന്ദ്ര ലൈഫ്സ്റ്റൈലർ പിക്കപ്പ് ഇറങ്ങി
ചിങ്ങത്തിൽ ഉദിച്ചുയരുന്ന 3 രാശികൾ! ഇവർക്കിനി നേട്ടങ്ങളുടെ കാലം
ഐക്യൂന്റെ 'നിയോ ടെൻ'ക്കുട്ടന് ഇനി പുതിയ വില
ചർമ്മം ഗ്ലാസ് പോലെ തിളങ്ങാൻ കഞ്ഞിവെള്ളം കുടിക്കാം!
മാവേലിക്കരയിൽ അച്ചൻകോവിൽ ആറിൻ്റെ ഇന്നത്തെ ജലനിരപ്പ്
മലപ്പുറം പാണക്കാട് ഉണ്ടായ മണ്ണിടിച്ചിലിൻ്റെ ഭയാനകമായ ദൃശ്യങ്ങൾ
മാവേലിക്കരയിൽ അച്ചൻകോവിൽ നദി കരകവിഞ്ഞ് ഒഴുകുന്നു
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു