AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

US-Iran Conflict: ഇറാനുമായി ചര്‍ച്ചകള്‍ വേഗത്തില്‍ ആരംഭിക്കൂ; ട്രംപിനോട് ആവശ്യപ്പെട്ട് തുര്‍ക്കി പ്രസിഡന്റ്‌

Erdogan Calls on Trump to Continue Iran Talks: അമേരിക്ക, ഇറാന്‍, പാകിസ്ഥാന്‍, ഖത്തര്‍ തുടങ്ങിയ രാജ്യങ്ങളാണ് ചര്‍ച്ചകള്‍ നടത്തുന്നത്. ഈ രാജ്യങ്ങളുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന തുര്‍ക്കി, ഇറാനും അമേരിക്കയ്ക്കും ഇടയില്‍ മധ്യസ്ഥനായി പ്രവര്‍ത്തിക്കുന്നുമുണ്ട്. ഇറാനും അമേരിക്കയും തമ്മിലുള്ള സംഘര്‍ഷങ്ങളില്‍ നയതന്ത്രം പരമാവധി പ്രയോജനപ്പെടുത്തേണ്ടത് വളരെ പ്രധാനമാണെന്നും എര്‍ദോഗാന്‍ പറഞ്ഞു.

US-Iran Conflict: ഇറാനുമായി ചര്‍ച്ചകള്‍ വേഗത്തില്‍ ആരംഭിക്കൂ; ട്രംപിനോട് ആവശ്യപ്പെട്ട് തുര്‍ക്കി പ്രസിഡന്റ്‌
എര്‍ദോഗാന്‍, ഡൊണാള്‍ഡ് ട്രംപ്‌ Image Credit source: PTI
Shiji M K
Shiji M K | Published: 18 Aug 2026 | 06:03 AM

വാഷിങ്ടണ്‍: ഇറാനുമായുള്ള ചര്‍ച്ചകള്‍ പുനരാരംഭിക്കാന്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനോട് ആവശ്യപ്പെട്ട് തുര്‍ക്കി പ്രസിഡന്റ് തയ്യിപ് എര്‍ദോഗാന്‍. സമാധാന ശ്രമങ്ങള്‍ക്ക് തുര്‍ക്കിയുടെ പിന്തുണ ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു. ഫോണ്‍ സംഭാഷണത്തിലൂടെയാണ് അങ്കാറയുടെ പിന്തുണ എര്‍ദോഗാന്‍ വാഗ്ദാനം ചെയ്തത്. യുദ്ധം അവസാനിപ്പിക്കണമെന്ന് കഴിഞ്ഞ ഏറെകാലമായി തുര്‍ക്കി ആവശ്യപ്പെടുന്നുണ്ട്. നാറ്റോയിലെ രണ്ടാമത്തെ ഏറ്റവും കൂടുതല്‍ സൈനിക ശക്തിയുള്ളതും ഇറാനുമായി അതിര്‍ത്തി പങ്കിടുന്നതുമായ രാജ്യമാണ് തുര്‍ക്കി.

അമേരിക്ക, ഇറാന്‍, പാകിസ്ഥാന്‍, ഖത്തര്‍ തുടങ്ങിയ രാജ്യങ്ങളാണ് ചര്‍ച്ചകള്‍ നടത്തുന്നത്. ഈ രാജ്യങ്ങളുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന തുര്‍ക്കി, ഇറാനും അമേരിക്കയ്ക്കും ഇടയില്‍ മധ്യസ്ഥനായി പ്രവര്‍ത്തിക്കുന്നുമുണ്ട്. ഇറാനും അമേരിക്കയും തമ്മിലുള്ള സംഘര്‍ഷങ്ങളില്‍ നയതന്ത്രം പരമാവധി പ്രയോജനപ്പെടുത്തേണ്ടത് വളരെ പ്രധാനമാണെന്നും എര്‍ദോഗാന്‍ പറഞ്ഞു. ചര്‍ച്ചകള്‍ തുടരുമെന്നാണ് തങ്ങളുടെ പ്രതീക്ഷ, സമാധാന ശ്രമങ്ങളെ തുര്‍ക്കി തുര്‍ന്നും പിന്തുണയ്ക്കുമെന്നും പ്രസിഡന്റിന്റെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി.

താത്കാലിക വെടിനിര്‍ത്തല്‍ കരാര്‍ നീട്ടുന്നത് അമേരിക്ക തള്ളികളഞ്ഞിരിക്കുകയാണ്. ഇതേതുടര്‍ന്ന് ഇറാന്‍ പൂര്‍ണമായും ആക്രമണാത്മക സൈനിക നടപടികളിലേക്ക് മാറുമെന്ന് മുതിര്‍ന്ന ഇറാനിയന്‍ ഉദ്യോഗസ്ഥന്‍ അറിയിച്ചതിന് പിന്നാലെയാണ് തുര്‍ക്കി പ്രസിഡന്റിന്റെ ആഹ്വാനം. ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള ചരക്ക് കപ്പല്‍ ഗതാഗതവും നിലവില്‍ സ്തംഭിച്ചിരിക്കുകയാണ്.

ഇറാനെതിരെ അമേരിക്കയും ഇസ്രായേലും നടത്തിയ സൈനിക നടപടികളെയും തുര്‍ക്കി വിമര്‍ശിക്കുന്നുണ്ട്. ഗള്‍ഫ് രാജ്യങ്ങള്‍ക്കെതിരായി ഇറാന്‍ നടത്തുന്ന ആക്രമണങ്ങള്‍ തുടരാന്‍ പാടില്ലെന്നും തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കണമെന്നും എര്‍ദോഗാന്‍ ആവശ്യപ്പെട്ടു. ഉഭയകക്ഷി ബന്ധങ്ങള്‍, ഗാസയിലെ യുദ്ധം, തുര്‍ക്കി-സൗദി അറേബ്യ-പാകിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങള്‍ തമ്മില്‍ ഒപ്പുവെച്ച പ്രതിരോധ കരാര്‍ എന്നിവയെല്ലാം ട്രംപിന്റെയും എര്‍ദോഗാന്റെയും ചര്‍ച്ചയില്‍ ഇടംപിടിച്ചതായാണ് വിവരം. പ്രാദേശിക സ്ഥിരതയ്ക്കും സുരക്ഷയ്ക്കമുള്ള ശക്തമായ നിലപാടിന്റെ അടയാളം എന്നാണ് ഈ കരാറുകളെ തുര്‍ക്കി പ്രസിഡന്റ് വിശേഷിപ്പിച്ചത്.

Also Read: US-Iran Conflict: യുഎസ് സൈനികനെ കൊല്ലുന്നവര്‍ക്ക് 60,000 ഡോളര്‍; സ്ത്രീകള്‍ക്ക് മുന്നില്‍ ഓഫര്‍ വെച്ച് ഇറാന്‍

ഡൊണാള്‍ഡ് ട്രംപിന്റെ ഗാസ സമാധാന പദ്ധതിയുടെ രണ്ടാം ഘട്ടം പ്രാബല്യത്തില്‍ വരുമെന്ന പറഞ്ഞ സമയത്താണ് പലസ്തീനികള്‍ക്കെതിരായി ഇസ്രായേല്‍ വീണ്ടും ആക്രമണം അഴിച്ചുവിട്ടത്. ഇത്തരത്തില്‍ വീണ്ടും ആക്രമണം ആരംഭിച്ചതിലുള്ള ആശങ്ക എര്‍ദോഗാന്‍ ട്രംപുമായി പങ്കുവെച്ചു. എന്നാല്‍ എര്‍ദോഗാനുമായി ഫോണില്‍ സംസാരിച്ചതിനെ കുറിച്ച് വൈറ്റ് ഹൗസ് ഇതുവരെ പ്രതികരിച്ചിട്ടില്ല.

അതേസമയം, കഴിഞ്ഞ ദിവസം തുര്‍ക്കി വിദേശകാര്യമന്ത്രിയും ഇറാന്‍ വിദേശകാര്യമന്ത്രിയും ഹോര്‍മുസ് തുറക്കുന്നത് സംബന്ധിച്ച് ചര്‍ച്ചകള്‍ നടത്തിയിരുന്നു. വെടിനിര്‍ത്തല്‍ തുടരുന്ന കാര്യവും ചര്‍ച്ചയുടെ ഭാഗമായതായാണ് വിവരം.

English Summary

Turkish President Recep Tayyip Erdoğan has urged US President Donald Trump to continue talks with Iran. Erdoğan also offered Turkey’s support for diplomatic efforts. The move comes amid ongoing tensions between Iran and the United States.

Follow Us