US-Iran Conflict: യുഎസ് സൈനികനെ കൊല്ലുന്നവര്‍ക്ക് 60,000 ഡോളര്‍; സ്ത്രീകള്‍ക്ക് മുന്നില്‍ ഓഫര്‍ വെച്ച് ഇറാന്‍
Iran Announces 30,000 Dollar Reward for Killing US Soldiers: യുദ്ധത്തില്‍ പങ്കെടുക്കാന്‍ പൊതുജനങ്ങളില്‍ നിന്ന് നിരവധി അഭ്യര്‍ത്ഥനകള്‍ ലഭിച്ചിരുന്നു. ഇതേതുടര്‍ന്നാണ് ഇത്തരത്തിലൊരു പദ്ധതി തയാറാക്കിയതെന്ന് അദ്ദേഹം പറഞ്ഞതായി അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ എവിടെ വെച്ച് എങ്ങനെ പിടികൂടുന്നവര്‍ക്കാണ് പാരിതോഷികം ലഭിക്കുകയെന്ന് വ്യക്തമല്ല.
ടെഹ്‌റാന്‍: യുഎസ് സൈനികരെ പിടികൂടി കൊലപ്പെടുത്തുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് ഇറാന്‍. ഒരു സൈനികനെ കൊലപ്പെടുത്തുന്നതിന് 30,000 ഡോളറാണ് പൗരന്മാര്‍ക്ക് ലഭിക്കുക. എന്നാല്‍ സ്ത്രീകള്‍ക്ക് പ്രതിഫലം ഇരട്ടിയായിരിക്കുമെന്ന് ഇറാന്‍ സൈനിക മേധാവി അമീര്‍ ഹതാമി അറിയിച്ചു. സ്ത്രീകള്‍ക്ക് 60,000 രൂപയാണ് പാരിതോഷികമായി വിതരണം ചെയ്യാന്‍ ഉദ്ദേശിച്ചിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
യുദ്ധത്തില്‍ പങ്കെടുക്കാന്‍ പൊതുജനങ്ങളില്‍ നിന്ന് നിരവധി അഭ്യര്‍ത്ഥനകള്‍ ലഭിച്ചിരുന്നു. ഇതേതുടര്‍ന്നാണ് ഇത്തരത്തിലൊരു പദ്ധതി തയാറാക്കിയതെന്ന് അദ്ദേഹം പറഞ്ഞതായി അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ എവിടെ വെച്ച് എങ്ങനെ പിടികൂടുന്നവര്‍ക്കാണ് പാരിതോഷികം ലഭിക്കുകയെന്ന് വ്യക്തമല്ല.
അമേരിക്കന്‍ സൈനികരെ കൊല്ലുകയോ പിടികൂടുകയോ കൈമാറുകയോ ചെയ്യുന്ന ഏതൊരാള്‍ക്കും ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാന്റെ സൈന്യത്തില്‍ നിന്ന് 30,000 ഡോളര്‍ അല്ലെങ്കില്‍ 5 ബില്യണ്‍ ടോമന്‍സിന് തുല്യമായ പ്രതിഫലം ലഭിക്കുമെന്നാണ് ഹതാമിയുടെ പ്രതികരണം.
എന്നാല്‍ യുഎസ് സൈന്യത്തെ പിടികൂടാന്‍ ധൈര്യം കാണിക്കുന്ന ഇറാനി സ്ത്രീകള്‍ക്ക് പ്രതിഫലം ഇരട്ടി നല്‍കുമെന്നും ഹതാമി പറയുന്നുണ്ട്. ഏകദേശം 60,000 ഡോളറായിരിക്കും ഇവര്‍ക്ക് നല്‍കുകയെന്നാണ് വിവരം.
യുഎസ് സൈനികനെ കൊലപ്പെടുത്താന്‍ ആയുധങ്ങള്‍ ഇരട്ടി വിലയ്ക്ക് വാങ്ങിക്കാനും നീക്കമുണ്ട്. ഇത് പൊതുജനങ്ങള്‍ക്ക് വിതരണം ചെയ്‌തേക്കാം. ഏതെങ്കിലും ഇറാന്‍ പൗരന്‍ യുഎസ് സൈനികനെ കൊലപ്പെടുത്തിയാല്‍ അതിനായി ഉപയോഗിച്ച ആയുധം മ്യൂസിയത്തില്‍ സൂക്ഷിക്കുമെന്നും സൈനിക മേധാവി കൂട്ടിച്ചേര്‍ത്തു.
അതേസമയം, പേര്‍ഷ്യന്‍ ഗള്‍ഫ്, ഒമാന്‍ ഉള്‍ക്കടല്‍, ഹോര്‍മുസ് കടലിടുക്ക് എന്നിവിടങ്ങളിലേക്ക് പ്രവേശിക്കാന്‍ യുഎസിന് ഇനി അനുമതിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പശ്ചിമേഷ്യയില്‍ നിന്ന് യുഎസ് പിന്മാറണമെന്ന തന്റെ രാജ്യത്തിന്റെ ആഹ്വാനത്തെ ഹതാമി പിന്തുണയ്ക്കുകയും ചെയ്തു.
Also Read: ഇറാൻ്റെ പൈലറ്റുമാരെ തടവിലാക്കിയിട്ടില്ല; പ്രചരിക്കുന്ന വാർത്തകൾ നിഷേധിച്ച് ഖത്തർ
ജൂണ്‍ 17നാണ് യുഎസും ഇറാനും തമ്മില്‍ താത്കാലിക ധാരണാപത്രത്തില്‍ ഒപ്പുവെച്ചത്. 60 ദിവസ സമയപരിധിയായിരുന്നു ഇതില്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഈ കാലാവധി അവസാനിക്കാന്‍ ഇനി വെറും ദിവസങ്ങള്‍ മാത്രമാണ് ബാക്കി. ഇതിനിടെയാമ് ഹതാമിയുടെ പ്രഖ്യാപനം എന്നതാണ് ശ്രദ്ധേയം.
ഫെബ്രുവരി 28 മുതല്‍ ആരംഭിച്ച യുദ്ധം ഏകദേശം 40 ദിവസത്തോളം നീണ്ടുനിന്നു. ഇതിന് ശേഷമാണ് കരാര്‍ പ്രകാരം താത്കാലിക വെടിനിര്‍ത്തലും ചര്‍ച്ചകള്‍ ആരംഭിക്കുന്നതിനും ഇറാനും യുഎസും തമ്മില്‍ ധാരണയിലെത്തിയത്. എന്നിരുന്നാലും കരാറില്‍ ഒപ്പുവെച്ചതിന് ശേഷവും യുഎസും ഇറാനും തമ്മില്‍ ആക്രമണങ്ങള്‍ നടത്തി. പിന്നീട് ചര്‍ച്ചകളും ഉണ്ടായില്ല. തെക്കന്‍ ഇറാനും ഹോര്‍മുസ് കടലിടുക്കും കേന്ദ്രീകരിച്ചായിരുന്നു കരാറിന് ശേഷം ആക്രമണങ്ങള്‍ നടന്നത്.
അതേസമയം, യുഎസും ഇറാനും തമ്മില്‍ യുദ്ധം ആരംഭിച്ചതിന് ശേഷം ഇതുവരെ 17 അമേരിക്കന്‍ സൈനികരാണ് കൊല്ലപ്പെട്ടത്. ഇറാഖ്, ജോര്‍ദാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ വെച്ചാണ് ഭൂരിഭാഗം പേരും കൊല്ലപ്പെട്ടതെന്നാണ് വിവരം.
English Summary
Iran has reportedly announced a 30,000 Dollar reward connected to the killing of a US soldier. Reports also claim that women could receive double the reward. The announcement comes amid escalating tensions between Iran and the United States.