AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Rent Now, Pay Later: ദുബായിലെ പ്രവാസികൾക്ക് ആശ്വാസം; വീട്ടുവാടക തവണകളായി നൽകാൻ ‘റെൻ്റ് നൗ, പേ ലേറ്റർ’ പദ്ധതി

How Dubai's New Rent Scheme Benefits Tenants and Landlords: ദുബായ് ലാൻഡ് ഡിപ്പാർട്ട്‌മെൻ്റ് പ്രാദേശിക ബാങ്കുമായി സഹകരിച്ചാണ് ഇത്തരമൊരു പദ്ധതി നടപ്പിലാക്കുന്നത്. ഇ.എം.ഐ ആയി ഇ കൊമേഴ്സ് വെബ്സൈറ്റുകളിൽ നിന്നും സാധാനങ്ങൾ വാങ്ങൂന്ന അതേ മാതൃകയിൽ തന്നെ വീട്ടുവാടകയും മാസ തവണകളായി അടച്ചുതീർക്കാം. ഇത്തരത്തിൽ വാടക മാസ തവണകളായി മാറ്റുമ്പോഴും പലിശ നൽകേണ്ടതില്ല എന്നതും ഈ പദ്ധതിയുടെ പ്രത്യേകതയാണ്. 12 തവണകലായി വീടിൻ്റെയോ കെട്ടിടത്തിൻ്റെയൊ വാടക അടച്ചുതീർക്കാം

Rent Now, Pay Later: ദുബായിലെ പ്രവാസികൾക്ക് ആശ്വാസം; വീട്ടുവാടക തവണകളായി നൽകാൻ ‘റെൻ്റ് നൗ, പേ ലേറ്റർ’ പദ്ധതി
പ്രതീകാത്മക ചിത്രംImage Credit source: Tatiana Sviridova/Moment/Getty Images
Sumeesh T Unneen
Sumeesh T Unneen | Published: 15 Aug 2026 | 10:52 AM

ദുബായ്: ദുബായിലെ മലയാളികൾ ഉൾപ്പടെയുള്ള പ്രവാസികൾക്കും വാടക കെട്ടിടങ്ങളിൽ താമസിക്കുന്നവർക്കുമായി പുതിയ പദ്ധതി ഒരുങ്ങുകയാണ്. കെട്ടിടത്തിൻ്റെ ഒരു വർഷത്തെ വാടക ഒരുമിച്ച് നൽകണമെങ്കിൽ വലിയ ഒരു തുക കൈവശം വേണം. എന്നാൽ പുതിയ പദ്ധതി യാഥാർത്ഥ്യമാകുന്ന\തോടെ ഇനി ആ പണത്തിനായി നെട്ടോട്ടമോടേണ്ടിവരില്ല. വീട്ടുവാടക പൂർണ്ണമായും പ്രതിമാസ തവണകളായി അടയ്ക്കാൻ സൗകര്യമൊരുക്കുന്ന ‘റെൻ്റ് നൗ, പേ ലേറ്റർ’ എന്ന പദ്ധതി സെപ്റ്റംബറിൽ ആരംഭിക്കും എന്നാണ് റിപ്പോർട്ടുകൾ.

ദുബായ് ലാൻഡ് ഡിപ്പാർട്ട്‌മെൻ്റ് പ്രാദേശിക ബാങ്കുമായി സഹകരിച്ചാണ് ഇത്തരമൊരു പദ്ധതി നടപ്പിലാക്കുന്നത്. ഇ.എം.ഐ ആയി ഇ കൊമേഴ്സ് വെബ്സൈറ്റുകളിൽ നിന്നും സാധാനങ്ങൾ വാങ്ങൂന്ന അതേ മാതൃകയിൽ തന്നെ വീട്ടുവാടകയും മാസ തവണകളായി അടച്ചുതീർക്കാം. ഇത്തരത്തിൽ വാടക മാസ തവണകളായി മാറ്റുമ്പോഴും പലിശ നൽകേണ്ടതില്ല എന്നതും ഈ പദ്ധതിയുടെ പ്രത്യേകതയാണ്. 12 തവണകലായി വീടിൻ്റെയോ കെട്ടിടത്തിൻ്റെയൊ വാടക അടച്ചുതീർക്കാം.

Also Read: Dubai Traffic Fines: ദുബായിൽ ട്രാഫിക് പിഴ ഇനി തവണകളായി അടയ്ക്കാം; അറിയേണ്ടതെല്ലാം!

വാടക്കാരൻ വീട് തിരഞ്ഞെടുക്കുന്നതോടെ പദ്ധതിയുടെ പങ്കാളിയായ ബാങ്ക് വാർഷിക വാടക വീട്ടുടമസ്ഥന് ഒറ്റത്തവണയായി തന്നെ നൽകും. വാടകക്കാരൻ പിന്നീട് ബാാങ്കിനാണ് മാസ തവണകളായി വാടക നൽകുക. യാതൊരുവിധ പലിശയും ഈടാക്കാതെയാണ് ബാങ്ക് ഈ സേവനം നൽകുക. വലിയ തുക ഒറ്റയടിക്ക് നൽകുന്നതിന് പകരം ശമ്പളത്തിന് ആനുപാതികമായി മാസ തവണകളായി വാടക നൽകാൻ ഇതിലൂടെ താമസക്കാർക്ക് സാധിക്കും. മറുവശത്ത് കെട്ടിട ഉടമയ്ക്ക് വാടകക്കായി മാസാമാസം കാത്തിരിക്കേണ്ടതില്ല. ഒറ്റത്തവണയായി വാടക ലഭിക്കും എന്നതിനാൽ കെട്ടിട ഉടമകൾക്കും ഈ പദ്ധതി ഏറെ ഗുണം ചെയ്യും.

ജൂണിൽ ദുബായ് ലാൻഡ് ഡിപ്പാർട്ട്‌മെൻ്റ് അവതരിപ്പിച്ച ‘ഫ്ലെക്സി റെൻ്റ്’പദ്ധതിയുടെ തുടർച്ചയായാണ് ഈ പുതിയ പദ്ധതി. ഫ്ലെക്സി റെൻ്റ് വഴി വാടക മാസത്തിലോ, മൂന്ന് മാസം കുടുമ്പോഴോ, ആറ് കൂടുമ്പോഴോ അടയ്ക്കാൻ വാടകക്കാർക്ക് സൗകര്യമുണ്ടായിരുന്നു. എന്നാൽ പുതിയ പദ്ധതിയിൽ ബാങ്ക് വീട്ടുടമസ്ഥന് മുഴുവൻ വാടകയും മുൻകൂറായി നൽകുന്നു എന്നതാണ് ഏറ്റവും വലിയ വ്യത്യാസം. പദ്ധതി ആർക്കെല്ലാം ലഭ്യമാകും, എങ്ങനെ അപേക്ഷികാം, പെയ്മെൻ്റ് രീതികൾ തുടങ്ങി സുപ്രധാന വിവരങ്ങൾ ലോഞ്ചിംഗ് സമയത്തായിരിക്കും അധികൃതർ പുറത്തുവിടുക.

English Summary

Dubai is set to launch a zero-interest ‘Rent Now, Pay Later’ scheme in September, offering major relief to expatriates. In partnership with a local bank, the Dubai Land Department will allow tenants to pay their annual rent in 12 monthly installments, while the bank pays the landlord the full amount upfront.

Follow Us