Video: കെട്ടിടങ്ങൾ തകർന്നു വീഴുന്നു, ജീവഭയത്താൽ പാഞ്ഞ് ജനങ്ങൾ; ഇന്തോനേഷ്യയിലെ ഭൂകമ്പത്തിൻ്റെ നടുക്കുന്ന ദൃശ്യങ്ങൾ
2 Dead, Tsunami Warning Issued After Powerful 7.7 Quake Rocks Indonesia's Flores Island: ഭൂചലനത്തെ തുടർന്ന് ഈസ്റ്റ് നുസ തെങ്കാര, സൗത്ത് സുലവേസി, വെസ്റ്റ് നുസ തെങ്കാര എന്നീ പ്രവിശ്യകളിൽ സുനാമി തിരമാലകൾക്ക് സാധ്യതയുണ്ടെന്ന് ഇന്തോനേഷ്യൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 0.5 മീറ്റർ മുതൽ മൂന്ന് മീറ്റർ വരെ ഉയരത്തിൽ തിരമാലകൾക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ചെറിയ സുനാമി തിരമാലകൾ ഇതിനോടകം കണ്ടെത്തിയതായി അധികൃതർ അറിയിച്ചു
ജക്കാർത്ത: കിഴക്കൻ ഇന്തോനേഷ്യയിലെ ഫ്ലോറസ് ദ്വീപിന് സമീപം ശനിയാഴ്ച പുലർച്ചെ ഉണ്ടായ ശക്തമായ ഭൂചലനത്തിൽ രണ്ട് പേർ മരണപ്പെട്ടു. റിക്ടർ സ്കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തെ തുടർന്ന് കനത്ത നാശനഷ്ടമാണ് പ്രദേശത്ത് ഉണ്ടായിരിക്കുന്നത്. നാശ നഷ്ടങ്ങൾ വിലയിരുത്തി വരുകയാണെന്നും ഔദ്യോഗിക കണക്കുകൾ വൈകാതെ പുറത്തുവിടുമെന്നും ഡിസാസ്റ്റർ ഏജൻസി വക്താവ് അറിയിച്ചു.
ഭൂചലനത്തെ തുടർന്ന് അധികൃതർ സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. അപകടസാധ്യതയുള്ള മേഖലകളിൽ നിന്ന് ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിത്തുടങ്ങി. ഫ്ലോറസ് ദ്വീപിൻ്റെ തീരങ്ങളിൽ ഉള്ളവർ എത്രയും വേഗം മാറി താമസിക്കണമെന്ന് അധികൃതർ നിർദ്ദേശം നൽകി, ഭൂചനലനത്തിൻ്റെ ഭീതിപ്പെടുത്തുന്ന ദൃശ്യങ്ങൾ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. വലിയ കെട്ടിടങ്ങൾ തകർന്നു വീഴുന്നതും ആളുകൾ ജീവ ഭയത്താൽ ഓടി രക്ഷപ്പെടുന്നതും ദൃശ്യങ്ങളിൽ കാണാം.
BUILDINGS SWAY VIOLENTLY and CRUMBLE as 7.7 MONSTER QUAKE ROCKS INDONESIA https://t.co/qMl0QaNyzT pic.twitter.com/fvePye9AJo
— RT (@RT_com) August 14, 2026
വലിയ അപകടമാണ് ഉണ്ടായത് എന്ന് ദൃശ്യങ്ങളിൽ നിന്നും വ്യക്തമാണ്. തകർന്നടിഞ്ഞ കെട്ടിടങ്ങളുടെ നിരവധി ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങലിലൂടെ പ്രചരിക്കുന്നുണ്ട്. ഭൂചലനത്തിൽ നിരവധി വീടുകളും കെട്ടിടങ്ങളും തകർന്നുവീണതായാണ് പ്രാഥമിക റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
INDONESIA ROCKED by 7.7 MEGA QUAKE as BUILDING COLLAPSES
POWERFUL AFTERSHOCKS RATTLE REGION
TSUNAMI WARNING ISSUED https://t.co/77KNtlToHG pic.twitter.com/FK6pbAkAKo
— RT (@RT_com) August 14, 2026
യു.എസ് ജിയോളജിക്കൽ സർവേയുടെ റിപ്പോർട്ട് പ്രകാരം, എൻഡെ നഗരത്തിന് 68 കിലോമീറ്റർ വടക്കുപടിഞ്ഞാറായി ഫ്ലോറസ് ദ്വീപിൻ്റെ വടക്കൻ തീരത്താണ് ഭൂചലനത്തിൻ്റെ പ്രഭവകേന്ദ്രം. ഭൂചലനത്തിന് പിന്നാലെ ഇതേ മേഖലയിൽ 6.1 തീവ്രത രേഖപ്പെടുത്തിയ ശക്തമായ തുടർചലനങ്ങളും അനുഭവപ്പെട്ടു.
Pacific tsunami alert panicked mass evacuations as vast 7.7 quake downs infrastructure pic.twitter.com/5tZctEVI64
— RT (@RT_com) August 15, 2026
Also Read: US-Iran Conflict: “അധികം വൈകാതെ ഹോർമുസ് അമേരിക്കൻ പ്രദേശമായി പ്രഖ്യാപിക്കും”: ഡൊണാൾഡ് ട്രംപ്
ഭൂചലനത്തെ തുടർന്ന് ഈസ്റ്റ് നുസ തെങ്കാര, സൗത്ത് സുലവേസി, വെസ്റ്റ് നുസ തെങ്കാര എന്നീ പ്രവിശ്യകളിൽ സുനാമി തിരമാലകൾക്ക് സാധ്യതയുണ്ടെന്ന് ഇന്തോനേഷ്യൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 0.5 മീറ്റർ മുതൽ മൂന്ന് മീറ്റർ വരെ ഉയരത്തിൽ തിരമാലകൾക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ചെറിയ സുനാമി തിരമാലകൾ ഇതിനോടകം കണ്ടെത്തിയതായി അധികൃതർ അറിയിച്ചു. ഫ്ലോറസ് ദ്വീപിലെ മൗമറെ നഗരവാസികൾ സുരക്ഷിതമായ ഉയർന്ന പ്രദേശങ്ങളിലേക്ക് മാറിത്താമസിക്കുകയാണ്. സുനാമിക്ക് മുന്നോടിയായി കടൽ ഉൾവലിയുന്ന പ്രതിഭാസം ഈ മേഖലയിൽ കണ്ടതായി റിപ്പോർട്ടുകളുണ്ട്.
പസഫിക് സമുദ്രത്തിലെ നിരന്തരം ഭൂകമ്പങ്ങൾ ഉണ്ടാകുന്ന ‘റിങ് ഓഫ് ഫയറിൽ’ സ്ഥിതി ചെയ്യുന്നതിനാൽ ഇന്തോനേഷ്യയിൽ ഭൂചലനങ്ങൾ പതിവാണ്. 2004-ൽ സുമാത്രയിലുണ്ടായ 9.1 തീവ്രതയുള്ള ഭൂചലനത്തിലും തുടർന്നുണ്ടായ സുനാമിയിലും ഇന്തോനേഷ്യയിലെ 1,70,000 പേർ ഉൾപ്പെടെ ലോകത്താകെ 2,20,000 പേരാണ് മരിച്ചത്. ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പ്രകൃതി ദുരന്തങ്ങളിലൊന്നായിരുന്നു അത്. 2018-ൽ ലോംബോക് ദ്വീപിലുണ്ടായ ഭൂചലനത്തിൽ 550-ലധികം പേർക്കും, അതേ വർഷം സുലവേസിയിലെ പാലുവിൽ ഉണ്ടായ സുനാമിയിലും ഭൂചലനത്തിലുമായി 4,300-ലധികം പേർക്കും ജീവൻ നഷ്ടപ്പെട്ടിരുന്നു.
English Summary
A powerful 7.7-magnitude earthquake struck off the coast of Flores island in eastern Indonesia early Saturday, leaving at least two people dead and causing extensive structural damage. The shallow tremor triggered a tsunami warning and massive evacuations, with shocking footage showing collapsing buildings and panicked residents fleeing for safety.