Iran Mocks Trump’s Secret Flight: ‘വൈകാതെ ചവറ്റുകൊട്ടയിലും ഒളിക്കേണ്ടിവരും’; ട്രംപിൻ്റെ രഹസ്യ വിമാന യാത്രയെ പരിഹസിച്ച് ഇറാൻ

"Hero or Coward?": Iranian Embassy Trolls Donald Trump Over Secret Aircraft Switch: ട്രംപിനെ പരിഹസിക്കുന്ന നിരവധി ചിത്രങ്ങളാണ് സൗത്ത് ആഫ്രിക്കയിലെ ഇറാൻ എംബസി എക്സ് ഹാൻഡിലിലൂടെ പങ്കുവച്ചിരിക്കുന്നത്. അധികം വൈകാതെ ചവറ്റുകൊട്ടയിലും ഒളിക്കേണ്ടിവരും’ എന്നാണ് എക്സിൽ പങ്കുവച്ച് ചിത്രങ്ങൾക്ക് നൽകിയിരിക്കുന്ന കുറിപ്പ്. ‘അമേരിക്കയുടെ നായകനോ അതോ കാറ്ററിംഗ് ട്രക്കിൽ ഒളിച്ചിരിക്കുന്ന ഭീരുവോ’ എന്ന് മറ്റൊരു പോസ്റ്റിലും പരിഹസിക്കുന്നു

Iran Mocks Trumps Secret Flight: ‘വൈകാതെ ചവറ്റുകൊട്ടയിലും ഒളിക്കേണ്ടിവരും’; ട്രംപിൻ്റെ രഹസ്യ വിമാന യാത്രയെ പരിഹസിച്ച് ഇറാൻ

സൗത്ത് ആഫ്രിക്കയിലെ ഇറാൻ എംബസി എക്സിൽ പങ്കുവച്ച് ചിത്രങ്ങൾ

Published: 

14 Aug 2026 | 08:57 AM

ദുബായ്: തുർക്കി സന്ദർശനത്തിനിടെ അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് രഹസ്യമായി വിമാനം മാറിയെന്ന വാർത്തകൾ പുറത്തുവന്നതിന് പിന്നാലെ പരിഹാസവുമായി ഇറാൻ മാധ്യമങ്ങൾ. ഇറാൻ്റെ സൈനിക ശക്തിയെ ട്രംപ് എത്രത്തോളം ഭയപ്പെടുന്നു എന്നതാണ് ഈ സംഭവം വ്യക്തമാക്കുന്നത് എന്ന് ഇറാൻ്റെ ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇത് കൂടതെ സൗത്ത് ആഫ്രിക്കയിലെ ഇറാൻ എംബസി ട്രംപിനെ പരിഹസിച്ചുകൊണ്ടുള്ള ചിത്രങ്ങളും പങ്കുവച്ചിട്ടുണ്ട്.

ട്രംപിനെ പരിഹസിക്കുന്ന നിരവധി ചിത്രങ്ങളാണ് സൗത്ത് ആഫ്രിക്കയിലെ ഇറാൻ എംബസി എക്സ് ഹാൻഡിലിലൂടെ പങ്കുവച്ചിരിക്കുന്നത്. അധികം വൈകാതെ ചവറ്റുകൊട്ടയിലും ഒളിക്കേണ്ടിവരും’ എന്നാണ് എക്സിൽ പങ്കുവച്ച് ചിത്രങ്ങൾക്ക് നൽകിയിരിക്കുന്ന കുറിപ്പ്. ‘അമേരിക്കയുടെ നായകനോ അതോ കാറ്ററിംഗ് ട്രക്കിൽ ഒളിച്ചിരിക്കുന്ന ഭീരുവോ’ എന്ന് മറ്റൊരു പോസ്റ്റിലും പരിഹസിക്കുന്നു. വിമാനങ്ങളിലെ കാറ്ററിംഗ് ട്രോളികളിൽ ട്രംപ് ഇരിക്കുന്നതായുള്ള മീം ചിത്രങ്ങൾ പങ്കുവച്ചുകൊണ്ടാണ് ഈ പരിഹാസം.

ട്രംപ് സാധാരണ സഞ്ചരിക്കാറുള്ള ‘എയർഫോഴ്സ് വൺ’ വിമാനത്തിന് നേരെ മിസൈൽ ആക്രമണം ഉണ്ടായേക്കാമെന്ന ഭീഷണിയെ തുടർന്നാണ് സീക്രട്ട് സർവീസ് അദ്ദേഹത്തെ രഹസ്യമായി മറ്റൊരു ചെറിയ വിമാനത്തിലേക്ക് മാറ്റിയത് എന്നാണ് വിവരം. നാറ്റോ ഉച്ചകോടിക്കായി അങ്കാറയിലെത്തിയ ട്രംപിൻ്റെ സന്ദർശനത്തിൻ്റെ അവസാന ദിവസമാണ് സംഭവം. എയർഫോഴ്സ് വൺ ഒഴിവാക്കി ട്രംപ് രഹസ്യമായി മറ്റൊരു വിമാനത്തിൽ കയറി എന്നത് വാഷിംഗ്ടൺ പോസ്റ്റാണ് ആദ്യം റിപ്പോർട്ട് ചെയ്തത്. പിനീട് ഇത് വലിയ വാർത്തയായി മാറി.

Also Read: Donald Trump: ഹോർമുസ് അമേരിക്കയുടെ പൂർണ്ണ നിയന്ത്രണത്തിൽ; ഇറാന് ഒന്നും ചെയ്യാനാകില്ലെന്ന് ട്രംപ്

അങ്കാറയിൽ ട്രംപ് താമസിക്കുന്ന ഹോട്ടൽ ഏതാണെന്നും, ഏത് നിലയിലാണ് ട്രംപിൻ്റെ മുറി എന്നതടക്കമുള്ള വിവരങ്ങൾ ഇറാന് ലഭിച്ചിരുന്നു എന്നത് അമേരിക്കൻ ഉദ്യോഗസ്ഥരെ ആശങ്കയിലാക്കിയതായി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തിരുന്നു. ജൂലൈ 8-ന് തുർക്കിയിൽ നിന്ന് മടങ്ങുമ്പോൾ, പ്രസിഡൻ്റിൻ്റെ പ്രധാന വിമാനത്തിൽ നിന്ന് ട്രംപിനെ സി-32എ വിമാനത്തിലേക്ക് മാറ്റുന്നതിനായി ഒരു കേറ്ററിംഗ് ട്രക്കാണ് ഉപയോഗിച്ചത് എന്നും റിപ്പോർട്ടുകൾ പുറത്തുവന്നു. അതേസമയം, മുതിർന്ന ഉദ്യോഗസ്ഥരും, വൈറ്റ് ഹൗസ് ജീവനക്കാരും, മാധ്യമപ്രവർത്തകരും ഉൾപ്പടെ എയർഫോഴ്സ് വൺ വിമാത്തിൽ തന്നെ യാത്ര പുറപ്പെടുകയും ചെയ്തു.

വിമാനം മാറ്റിയതുമായി ബന്ധപ്പെട്ട് വൈറ്റ് ഹൗസിൻ്റെ ഔദ്യോഗിക പ്രതികരണം വന്നിരുന്നില്ല. എന്നാൽ സുരക്ഷാ ഭീഷണിയെ തുടർന്ന് സീക്രട്ട് സർവീസിൻ്റെയും സൈന്യത്തിൻ്റെയും നിർദ്ദേശങ്ങൾ അനുസരിച്ച് വിമാനം മാറി കയറിയതായി കഴിഞ്ഞ ദിവസം ട്രംപ് സ്ഥിരീകരിച്ചിരുന്നു. മറ്റൊരു വിമാനത്തിൽ പോകണമെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടു എന്നും അവർ പറഞ്ഞത് അനുസരിച്ചു എന്നതല്ലാതെ താൻ അതിനെക്കുറിച്ച് കൂടുതലൊന്നും അന്വേഷിച്ചിരുന്നില്ല എന്നുമായിരുന്നു ട്രംപിൻ്റെ പ്രതികരണം.

അതേസമയം ഈ ആരോപണങ്ങളോടോ വിമാനം മാറ്റിയ സംഭവത്തോടോ ഇറാൻ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ട്രംപ് ശവപ്പെട്ടിയിൽ കിടക്കുന്നതും കടലിൽ മുങ്ങിമരിക്കുന്നതുമായ ചിത്രങ്ങൾ ഉൾപ്പെടുന്ന പോസ്റ്ററുകളും ബോർഡുകളും ടെഹ്‌റാനിലുടനീളം സ്ഥാപിച്ചിട്ടുണ്ട്. അമേരിക്കൻ പ്രസിഡൻ്റിനെയും ഇസ്രായേലിനെയും ലക്ഷ്യം വെച്ചുള്ളതാണ് ഇവ.

English Summary

Iranian media and its South African embassy mocked US President Donald Trump after he secretly switched planes during a trip to Turkey due to security threats. Sharing memes of him hiding in a catering truck, they labeled him a coward, while Trump confirmed the Secret Service ordered the sudden aircraft change.\

Follow Us
ബലേനോ ഫേസ് ലിഫ്റ്റ് മോഡൽ ഉടൻ
അറിയുമോ? 2 പ്രധാനമന്ത്രിമാർ ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തിയിട്ടില്ല
രാത്രി വൈകി ഭക്ഷണം കഴിക്കാറുണ്ടോ? കരളിന്റെ പണി പാളും!
ദിവസം 1.5GB ഡാറ്റ കിട്ടുന്ന ജിയോ റീച്ചാർജ് പ്ലാനുകൾ
മാവേലിക്കരയിൽ അച്ചൻകോവിൽ ആറിൻ്റെ ഇന്നത്തെ ജലനിരപ്പ്
മലപ്പുറം പാണക്കാട് ഉണ്ടായ മണ്ണിടിച്ചിലിൻ്റെ ഭയാനകമായ ദൃശ്യങ്ങൾ
മാവേലിക്കരയിൽ അച്ചൻകോവിൽ നദി കരകവിഞ്ഞ് ഒഴുകുന്നു
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു