Donald Trump: ഹോർമുസ് അമേരിക്കയുടെ പൂർണ്ണ നിയന്ത്രണത്തിൽ; ഇറാന് ഒന്നും ചെയ്യാനാകില്ലെന്ന് ട്രംപ്
Trump Mocks Tehran's Military Amid Strait of Hormuz Blockade: ഇറാന് നിലവിൽ നാവിക-വ്യോമ സേനകൾ ഇല്ലെന്നും, അവരുടെ സൈനികർക്ക് ശമ്പളം പോലും ലഭിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് തകർന്നടിഞ്ഞെന്നും അവർ ജീവനുംകൊണ്ട് ഓടുകയാണെന്നും കുറിച്ച ട്രംപ്, പശ്ചിമേഷ്യയിലെ 'ഗുണ്ട' എന്ന സ്ഥാനം ഇറാന് നഷ്ടമായി എന്നും കൂട്ടിച്ചേർത്തു
വാഷിംഗ്ടൺ: ഹോർമുസ് കടലിടുക്ക് പൂർണ്ണമായും അമേരിക്കയുടെ നിയന്ത്രണത്തിലാണെന്ന അവകാശവാദം ആവർത്തിച്ച് അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. അമേരിക്കൻ നാവികസേനയുടെ ഉപരോധം ഒരു ‘ഉരുക്കു മതിൽ’ പോലെ തുട്രുകയാണെന്നും ഇതിനെ മറികടക്കാൻ ഇറാന് യാതൊന്നും ചെയ്യാൻ സാധിക്കില്ലെന്നും തൻ്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിലൂടെ ട്രംപ് വ്യക്തമാക്കി.
ഇറാൻ സൈന്യത്തിനെതിരെ കടുത്ത പരിഹാസമാണ് ട്രംപ് നടത്തിയത്. ഇറാന് നിലവിൽ നാവിക-വ്യോമ സേനകൾ ഇല്ലെന്നും, അവരുടെ സൈനികർക്ക് ശമ്പളം പോലും ലഭിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് തകർന്നടിഞ്ഞെന്നും അവർ ജീവനുംകൊണ്ട് ഓടുകയാണെന്നും കുറിച്ച ട്രംപ്, പശ്ചിമേഷ്യയിലെ ‘ഗുണ്ട’ എന്ന സ്ഥാനം ഇറാന് നഷ്ടമായി എന്നും കൂട്ടിച്ചേർത്തു. “അല്ലാഹുവിന് സ്തുതി” പറഞ്ഞുകൊണ്ടാണ് അദ്ദേഹം പോസ്റ്റ് അവസാനിപ്പിക്കുന്നത്
“ഹോർമുസ് കടലിടുക്കിൻ്റെ പൂർണ്ണ നിയന്ത്രണം അമേരിക്കയ്ക്കാണ്. നമ്മൾ അത് നിലനിർത്തുമെന്ന് തന്നെ ഞാൻ കരുതുന്നു! നമ്മുടെ നാവിക ഉപരോധത്തെ ‘ഉരുക്ക് കോട്ട’ എന്നാണ് എല്ലാവരും വിശേഷിപ്പിക്കാറ്. അതിനെ മറികടക്കാൻ ഇറാന് ഒന്നും ചെയ്യാൻ കഴിയില്ല,” ട്രംപ് കുറിച്ചു.
ഗൾഫ് മേഖലയിലെ എണ്ണയും, മറ്റ് ചരക്കുകളും ഏറിയ പങ്കും കടന്നുപോയിരുന്ന നിർണ്ണായകമായ ജലപാതയാണ് ഹോർമുസ് കടലിടുക്ക്. ഈ പാതയുടെ നിയന്ത്രണം അമേരിക്കയ്ക്കാണെന്ന ട്രംപിൻ്റെ അവകാശവാദത്തെ ഇറാൻ ശക്തമായി എതിർക്കുന്നുണ്ട്. പാതയിൽ വാണിജ്യ കപ്പലുകൾ ആക്രമിക്കപ്പെടുന്നത് ഇതോടെ നിത്യ സംഭവമായി മാറി. ഇന്ത്യക്കാരുൾപ്പടെ നിരവ്ബധി പേരാണ് ആക്രമണങ്ങളിൽ കൊല്ലപ്പെട്ടത്. ഈ പാതയിൽ ടോൾ ഏർപ്പെടുത്താനും ഇറാൻ പദ്ധതിയിടുന്നുണ്ട്.
Also Read: Trump Confirms Mid-Trip Plane Switch: സുരക്ഷാ ഭീഷണിയെ തുടർന്ന് വിമാനം മാറിയതായി സ്ഥിരീകരിച്ച് ട്രംപ്
ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കണമെങ്കിൽ അമേരിക്ക തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കണമെന്നാണ് ഇറാൻ്റെ നിലപാട്. അമേരിക്കൻ നാവിക ഉപരോധം അടിയന്തരമായി പിൻവലിക്കണം. മരവിപ്പിച്ച ഇറാൻ്റെ സാമ്പത്തിക ആസ്തികൾ തിരികെ നൽകുക. ഇറാന് മേൽ ഏർപ്പെടുത്തിയ എല്ലാ ഉപരോധങ്ങളും അവസാനിപ്പിക്കുക. യുദ്ധക്കെടുതികൾക്ക് അമേരിക്ക നഷ്ടപരിഹാരം നൽകുക. എനീവയാണ് ഇറാൻ മുന്നോട്ടുവച്ചിരിക്കുന്ന ആവശ്യങ്ങൾ. ഈ നിബന്ധനകൾ അംഗീകരിക്കുന്നത് വരെ ഉപരോധം തുടരുമെന്നും, ഇറാൻ റെവല്യൂഷണറി ഗാർഡ്സ് ഞായറാഴ്ച വ്യക്തമാക്കി.
അതേസമയം ഹോർമുസ് അടച്ചത് അമേരിക്കൻ വിപണിയിൽ വലിയ വിലക്കയറ്റത്തിന് വഴിവെച്ചിട്ടുണ്ട്. നവംബറിൽ ഇടക്കാല തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഇത് ട്രംപ് ഭരണകൂടത്തിന് കടുത്ത പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. എന്നാൽ ഇറാൻ്റെ ഉയർന്ന പണപ്പെരുപ്പവും സാമ്പത്തിക തകർച്ചയും അമേരിക്ക സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും, ഇരു രാജ്യങ്ങളും തമ്മിൽ രഹസ്യമായി ഭാഗിക ചർച്ചകൾ മാത്രമേ നടക്കുന്നുള്ളൂവെന്നും ട്രംപ് പറഞ്ഞു. “എല്ലാം ശരിയാകും, ഇതൊരു ചെസ്സ് കളി പോലെയാണ്,” എന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. അമേരിക്കയുമായി നേരിട്ടല്ലെങ്കിലും ചർച്ചകൾ പുരോഗമിക്കുന്നുണ്ടെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഖ്‌ചിയും നേരത്തെ സ്ഥിരീകരിച്ചിരുന്നു..
English Summary
US President Donald Trump claimed absolute control over the Strait of Hormuz, describing the US naval blockade as a “wall of steel” against a weakened Iran. Meanwhile, Tehran refuses to reopen the strategic waterway until sanctions are lifted. Trump likened the ongoing quiet negotiations and economic pressure to a “chess game.”