Iran-US Conflict: ട്രംപിന് സ്വന്തം കാര്യം നോക്കിയാല്‍ പോരേ? യുഎസ് കടുത്ത ദാരിദ്ര്യത്തിലാണ്; തിരിച്ചടിച്ച് ഇറാന്‍
Iran Hits Back After Trump's 'Starving Nation' Remark, Issues Sharp Warning to US: ഇറാനിലേക്ക് ഭക്ഷ്യവസ്തുക്കള്‍ കയറ്റുമതി ചെയ്യാനാണ് അമേരിക്ക ആഗ്രഹിക്കുന്നത്. അവര്‍ക്ക് ഭക്ഷണം ആവശ്യമാണ്. ധാന്യം, ഗോതമ്പ്, സോയാബീന്‍ എന്നിവ ആവശ്യമായി വരുന്നു, അത് നല്‍കുന്നത് നമ്മുടെ അമേരിക്കന്‍ കര്‍ഷകര്‍ മാത്രമായിരിക്കും. നമ്മള്‍ എത്തേണ്ട സ്ഥാനത്ത് എത്തുമെന്നും കരുതുന്നുവെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.
ടെഹ്‌റാന്‍: ഇറാന്‍ ഒരു വിശക്കുന്ന രാജ്യമാണെന്ന യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പരമാര്‍ശത്തിന് തിരിച്ചടിച്ച് ടെഹ്‌റാന്‍ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഗര്‍ ഗാലിബാഫ്. നയതന്ത്ര മുന്നേറ്റത്തിന്റെ ഭാഗമായി ഇറാനിലേക്ക് ഭക്ഷ്യവസ്തുക്കുകള്‍ കയറ്റുമതി ചെയ്യുമെന്നും ട്രംപ് പറഞ്ഞിരുന്നു. ഇതിന് മറുപടിയായി യുഎസിന്റെ സ്വന്തം ആഭ്യന്തര പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കൂവെന്നാണ് ഗാലിബാഫിന്റെ പ്രതികരണം.
സ്വന്തം പൗരന്മാരില്‍ നാലപ്പത് ദശലക്ഷം പേര്‍ക്ക് ഭക്ഷ്യ സ്റ്റാമ്പുകള്‍ ലഭിക്കുമ്പോഴും മറ്റൊരു രാജ്യത്തെ വിശക്കുന്നവരാണെന്ന് വിളിക്കുന്നതിനെ കുറിച്ച് ആലോചിച്ച് നോക്കൂ, ഇതൊരു പ്രഖ്യാപനമല്ല, മറിച്ച് ഒരു പ്രൊജക്ഷനാണ്, ഞങ്ങളുടെ ആസ്തികള്‍, ഞങ്ങളുടെ തിരഞ്ഞെടുപ്പുകള്‍, ഇതിനെ കുറിച്ച് ചിന്തിക്കാതെ സ്വന്തം രാജ്യത്തെ പോഷകാഹാരക്കുറവ് നിരക്കുകളെ കുറിച്ച് ആലോചിക്കൂവെന്നും ഗാലിബാഫ് എക്‌സില്‍ പങ്കുവെച്ച പോസ്റ്റില്‍ പറഞ്ഞു.
ഇറാന്റെ സമ്പദ്‌വ്യവസ്ഥ ദുര്‍ബലപ്പെട്ടുവെന്ന് സിഎന്‍ബിസിക്ക് നല്‍കിയ അഭിമുഖത്തിലാണ് ട്രംപ് അവകാശപ്പെട്ടത്. ഇറാന് 300 ശതമാനം പണപ്പെരുപ്പമുണ്ട്, അവര്‍ക്ക് പണമൊന്നും സമ്പാദിക്കാന്‍ സാധിക്കുന്നില്ലെന്ന വാദവും അഭിമുഖത്തിനിടെ ട്രംപ് ഉയര്‍ത്തി.
ഇറാനിലേക്ക് ഭക്ഷ്യവസ്തുക്കള്‍ കയറ്റുമതി ചെയ്യാനാണ് അമേരിക്ക ആഗ്രഹിക്കുന്നത്. അവര്‍ക്ക് ഭക്ഷണം ആവശ്യമാണ്. ധാന്യം, ഗോതമ്പ്, സോയാബീന്‍ എന്നിവ ആവശ്യമായി വരുന്നു, അത് നല്‍കുന്നത് നമ്മുടെ അമേരിക്കന്‍ കര്‍ഷകര്‍ മാത്രമായിരിക്കും. നമ്മള്‍ എത്തേണ്ട സ്ഥാനത്ത് എത്തുമെന്നും കരുതുന്നുവെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.
Also Read: കൊല്ലപ്പെട്ടിട്ട് നാല് മാസം; പരമോന്നത നേതാവ് ഖമനേയിയുടെ മൃതദേഹം ഇറാൻ സൂക്ഷിച്ചത് വിശ്വാസം പാലിച്ച്
നിലവില്‍ പുരോഗമിക്കുന്ന ചര്‍ച്ചകളില്‍ ഇറാന്‍ അമേരിക്കയുടെ എല്ലാ നിബന്ധനകളും അംഗീകരിച്ചിട്ടുണ്ടെന്നും ട്രംപ് അവകാശപ്പെടുന്നു. ചര്‍ച്ചകളുടെ പ്രാഥമിക ലക്ഷ്യം ടെഹ്‌റാന്‍ ആണവായുധങ്ങള്‍ ഉണ്ടാക്കുന്നത് തടയുക എന്നതാണ്. നമുക്ക് ആവശ്യമുള്ള എല്ലാ കാര്യങ്ങളും അവര്‍ സമ്മതിച്ചിട്ടുണ്ടെന്ന് താന്‍ കരുതുന്നുവെന്നും ട്രംപ്.
അമേരിക്കയുടെ ഭക്ഷ്യ സ്റ്റാമ്പുകള്‍ എന്നറിയപ്പെടുന്ന സപ്ലിമെന്റല്‍ ന്യൂട്രീഷന്‍ അസിസ്റ്റന്‍സ് പദ്ധതിയില്‍ ഗുരുതരമായ ക്രമക്കേടുകള്‍ നടക്കുന്നുണ്ടെന്ന ആരോപണങ്ങള്‍ തെറ്റാണെന്നും ട്രംപ് അഭിമുഖത്തില്‍ വ്യക്തമാക്കി. വഞ്ചന, പാഴാക്കല്‍, ദുരുപയോഗം എന്നിവ കാരണം കോടിക്കണക്കിന് ഡോളര്‍ നഷ്ടപ്പെടുന്നുണ്ടെന്നാണ് അമേരിക്കന്‍ ആക്ടിവിസ്റ്റുകളുടെ കണ്ടെത്തല്‍. ദശലക്ഷക്കണക്കിന് താഴ്ന്ന വരുമാനക്കാരായ കുടുംബങ്ങള്‍ക്ക് ഭീഷണിയാകുമെന്നും അവര്‍ പറയുന്നു.
ഖമേനിയുടെ അനുശോചന ചടങ്ങുകള്‍ ആരംഭിച്ചു
ഫെബ്രുവരി 28ന് യുഎസും ഇസ്രായേലും സംയുക്തമായി നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ട മുന്‍ ഇറാന്‍ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമേനിയുടെ അനുശോചന ചടങ്ങുകള്‍ക്ക് തുടക്കം. സംസ്‌കാര ചടങ്ങുകള്‍ക്ക് മുമ്പായി നടക്കുന്ന വിടവാങ്ങല്‍ ചടങ്ങില്‍ ഇറാന്‍ പാലര്‍മെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഗര്‍ ഗാലിബാഫും ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയും വികാരഭരിതരായി.
വെള്ളിയാഴ്ച നടന്ന ചടങ്ങില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് വിദേശകാര്യ സഹമന്ത്രി പാബിത്ര മാര്‍ഗരിറ്റയും ബീഹാര്‍ ഗവര്‍ണര്‍ ലെഫ്റ്റനന്റ് ജനറല്‍ സയ്യിദ് അതാ ഹസ്‌നൈനും പങ്കെടുത്തു.
English Summary
Iran strongly condemned Donald Trump’s “starving nation” remark, accusing the US of interference and urging Washington to focus on its own affairs. The exchange marks another escalation in the ongoing war of words between Tehran and the Trump administration over regional and international issues.