Pakistan Suicide Bombings: പാകിസ്താനില്‍ ചാവേര്‍ ആക്രമണം; ലക്ഷ്യം സൈനികതാവളം, ഒന്‍പതുപേര്‍ കൊല്ലപ്പെട്ടു

Two Suicide Bombings at Pakistani Military Base: സ്‌ഫോടനത്തിൽ ഒൻപത് പേർ കൊല്ലപ്പെട്ടു. 30ഓളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. ആക്രമണത്തിന്റെ ഉത്തരവാദിത്വം താലിബാനുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ജയ്ഷ് അൽ ഹുർസാന ഏറ്റെടുത്തിട്ടുണ്ട്.

Pakistan Suicide Bombings: പാകിസ്താനില്‍ ചാവേര്‍ ആക്രമണം; ലക്ഷ്യം സൈനികതാവളം, ഒന്‍പതുപേര്‍ കൊല്ലപ്പെട്ടു

ചാവേർ ആക്രമണത്തിൽ പരിക്കേറ്റവർ ആശുപത്രിയിൽ ചികിത്സ തേടുന്നു.

Published: 

05 Mar 2025 | 06:34 AM

പെഷാവർ: പാകിസ്ഥാനിൽ വീണ്ടും ചാവേർ ആക്രമണം. ഇത്തവണ സൈനികത്താവളം ലക്ഷ്യമാക്കിയായിരുന്നു ആക്രമണം നടന്നത്. വടക്കു പടിഞ്ഞാറൻ ബന്നുവിൽ ഉള്ള സൈനികത്താവളത്തിന് നേർക്കാണ് ഭീകരവാദികൾ സ്‌ഫോടക വസ്തുക്കൾ നിറച്ച രണ്ടു കാറുകൾ ഓടിച്ചുകയറ്റിയത്.

സ്‌ഫോടനത്തിൽ ഒൻപത് പേർ കൊല്ലപ്പെട്ടു. ഇതിൽ മൂന്ന് പേരും കുട്ടികൾ ആണ്. 30ഓളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. ആക്രമണത്തിന്റെ ഉത്തരവാദിത്വം താലിബാനുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ജയ്ഷ് അൽ ഹുർസാന ഏറ്റെടുത്തിട്ടുണ്ട്. സൈനികത്താവളത്തിന്റെ മതിൽ തകർത്ത ശേഷം അഞ്ചോ ആറോ ഭീകരവാദികൾ കൂടി കന്റോണ്മെന്റിലേക്ക് കയറാൻ ശ്രമിച്ചുവെങ്കിലും സൈനികർ ഇവർ വധിച്ചു.

ചൊവ്വാഴ്ച വൈകുന്നേരം ആണ് സംഭവം. സ്ഫോടനങ്ങൾക്ക് ശേഷം കട്ടിയുള്ള പുക ആകാശത്തേക്ക് ഉയരുന്നതായി സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന ദൃശ്യങ്ങളിൽ കാണാം. സംഭവസ്ഥലത്ത് നിന്ന് വെടിയൊച്ച കേട്ടതായും പോലീസ് അറിയിച്ചു.

ALSO READ: എല്ലാം ശരിയാക്കേണ്ട സമയമായി; യുഎസിനോട് നന്ദിയുള്ളവരാണ് ഞങ്ങൾ, ഖേദം പ്രകടിപ്പിച്ച് സെലൻസ്‌കി

അതേസമയം, ഫെബ്രുവരി 28ന് വടക്കു പടിഞ്ഞാറൻ പാകിസ്ഥാനിലെ മദ്രസയിൽ നമസ്കാരത്തിനിടെ ചാവേർ സ്ഫോടനം ഉണ്ടായിരുന്നു. അഞ്ച് പേരാണ് സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടത്. ഇരുപതിലേറെ പേർക്ക് പരിക്കേറ്റിരുന്നു. ഖൈബർ പഖ്‌തൂൻഖ്വ പ്രവിശ്യയിലെ ദാറുൽ ഉലൂം ഹഖാനിയ മദ്രസയുടെ പ്രധാന ഹാളിൽ ആയിരുന്നു സ്ഫോടനം നടന്നത്. മതപുരോഹിതൻ ഉൾപ്പടെ അഞ്ച് പേർ ഇതിൽ കൊല്ലപ്പെട്ടു. എന്നാൽ ആക്രമണത്തിൽ ആരും ഉത്തരവാദിത്ത്വം ഏറ്റെടുത്തിട്ടില്ല.

1947ൽ മതപണ്ഡിതൻ മൗലാന അബ്ദുൽ ഹഖ് ഹഖാനി സ്ഥാപിച്ച ദാറുൽ ഉലൂം ഹഖാനിയ മദ്രസയിലാണ് സ്ഫോടനം നടന്നത്. മുൻ പാകിസ്ഥാൻ പ്രധാനമന്ത്രി ബേനസീർ ഭൂട്ടോ കൊല്ലപ്പെട്ട സംഭവത്തിൽ ഈ മദ്രസയിലെ ഏതാനും വിദ്യാർഥികൾക്ക് പങ്കുണ്ടെന്ന ആരോപണം അന്ന് ഉയർന്നിരുന്നു. അതിനാൽ അന്വേഷണ ഏജൻസികളുടെ നിരീക്ഷണത്തിലാണ് മദ്രസ പ്രവർത്തിച്ചു വന്നത്. അതിനിടെ ആണ് സ്ഫോടനം നടന്നത്.

Follow Us
Related Stories
Narendra Modi: പ്രധാനമന്ത്രി സ്ലോവാക്യയില്‍; 1993ന് ശേഷം ഇതാദ്യം, വ്യാപാര കരാറിന് സാധ്യത
Iran War: പശ്ചിമേഷ്യന്‍ യുദ്ധം അവസാനിച്ചു; കരാറിലെത്തിയതായി ട്രംപ്, ഹോര്‍മുസ് തുറന്നതായി വാദം
Brain – Computer Interface: എലോൺ മസ്കിൻ്റെ ന്യൂറോലിങ്കിന് എന്ത് സംഭവിക്കുമെന്ന് ഇനി കണ്ടറിയണം, ലോകത്തിലെ ആദ്യ ബ്രെയിൻ ചിപ്പ് പുറത്തിറക്കാൻ ചൈന
Iran War: കരാറില്‍ ഇന്ന് ഒപ്പുവെക്കുമെന്ന് ട്രംപ്, അങ്ങനെയൊന്ന് നടക്കാന്‍ പോകുന്നില്ലെന്ന് ഉറപ്പിച്ച് ഇറാന്‍
PM Modi to Meet US President: ജി7 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തും
Elon Musk: ചരിത്രത്തിലാദ്യം! സ്‌പേസ് എക്‌സ് ഓഹരികൾ കുതിച്ചുയർന്നു, എലോൺ മസ്‌ക് ലോകത്തിലെ ആദ്യ ‘ട്രില്യണയർ’
ഇഞ്ചി ഫ്രിഡ്ജിലാണോ സൂക്ഷിക്കുന്നത്? ഇതറിഞ്ഞോളൂ
വീട്ടിൽ കൂൺ കൃഷി എങ്ങനെ ചെയ്യാം?
വനിതാ ടി20 ലോകകപ്പില്‍ ഉറ്റുനോക്കേണ്ട 7 ഇന്ത്യന്‍ താരങ്ങള്‍
പ്രമേഹം പമ്പ കടക്കാന്‍ ഈ പഴമൊന്ന് മതി; വേഗം കഴിച്ചോളൂ
പന്തളത്ത് മനപൂർവ്വം ബസിലിടിച്ച് അപകടമുണ്ടാക്കാൻ ശ്രമം
കൂറ്റൻ രാജവെമ്പാലയെ പിടികൂടുന്നത് കണ്ടോ
മദപ്പാട് കാലത്ത് ആനക്ക് ഭക്ഷണം കൊടുക്കുന്ന വിധം
Viral Video: ആനക്കെന്ത് മതിൽ ഒറ്റ ചവിട്ട്