യു.എ.ഇയിലെ പ്രവാസികൾക്ക് സന്തോഷവാർത്ത; മോണ്ടിനെഗ്രോയിലേക്ക് ഇനി വിസയില്ലാതെ പറക്കാം
How UAE Expats Can Enjoy a Quick European Trip to Montenegro: മോണ്ടിനെഗ്രോ സന്ദർശിക്കാൻ ഇതൊരു സുവർണാവസരമാണ്. കാരണം, അർഹരായ യു.എ.ഇ നിവാസികൾക്കായി മോണ്ടിനെഗ്രോ വിസ സൗജന്യമാക്കിയിട്ടുണ്ട്. ഇത് തൽക്കാലികമായി പ്രഖ്യാപിച്ചിട്ടുള്ള ഒരു ആനുകൂല്യമാണ് എന്നത് പ്രത്യേകം ശ്രദ്ധിക്കണം. എല്ലാവർക്കും ഈ വിസ ആനുകൂല്യം ലഭ്യമായിരിക്കില്ല എന്നതും അറിഞ്ഞിരിക്കണം
ആരും കാണാൻ ആഗ്രഹിക്കുന്ന ഭൂപ്രകൃതിയുള്ള നാടാണ് മോണ്ടിനെഗ്രോ. എന്നാൽ ഇത്തരം രാജ്യങ്ങളിലേക്കെല്ലാമുള്ള യാത്രകൾക്ക് വിസ ലഭിക്കാൻ പ്രയാസകരമാണ് എന്നാണ് പലരുടെയും ധാരണ. എന്നാൽ അത് ശരിയല്ല. പ്രത്യേകിച്ച് യു,എ.ഇയിലെ പ്രവാസികൾക്ക്. യു.എ.യിലെ താമസക്കാരായ മലയാളികൾ ഉൾപ്പടേയുള്ള പ്രവാസികൾക്ക് നിരവധി രാജ്യങ്ങൾ വലിയ പ്രയത്നങ്ങൾ ഏതും കുടാതെ സന്ദർശിക്കാനാകും എന്നതാണ് വാസ്തവം. അത്തരം ഒരു രാജ്യമാണ് മോണ്ടിനെഗ്രോയും.
മോണ്ടിനെഗ്രോ സന്ദർശിക്കാൻ ഇതൊരു സുവർണാവസരമാണ്. കാരണം, അർഹരായ യു.എ.ഇ നിവാസികൾക്കായി മോണ്ടിനെഗ്രോ വിസ സൗജന്യമാക്കിയിട്ടുണ്ട്. ഇത് തൽക്കാലികമായി പ്രഖ്യാപിച്ചിട്ടുള്ള ഒരു ആനുകൂല്യമാണ് എന്നത് പ്രത്യേകം ശ്രദ്ധിക്കണം. എല്ലാവർക്കും ഈ വിസ ആനുകൂല്യം ലഭ്യമായിരിക്കില്ല എന്നതും അറിഞ്ഞിരിക്കണം.
യു.എ.ഇ പാസ്‌പോർട്ട് ഉള്ളവർക്ക് വിസയില്ലാതെ മോണ്ടിനെഗ്രോ സന്ദർശിക്കാനാകും. 90 ദിവസമായിരിക്കും ഈ വിസയുടെ കാലാവധി. യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവരുടെ പാസ്പോർട്ടിന് കുറഞ്ഞത് മൂന്ന് മാസത്തെയെങ്കിലും കാലാവധി ഉണ്ടായിരിക്കണം. ഇതിന് പുറമെ, ഹോട്ടൽ ബുക്കിംഗുകൾ, റിട്ടേൺ ടിക്കറ്റ് എന്നീ രേഖകളും ഹാജരാക്കേണ്ടതായി വരും. രാജ്യത്തെ സന്ദർശനത്തിന് ആവശ്യമായ പണം കൈവശം ഉണ്ട് എന്നതും തെളിയിക്കേണ്ടതുണ്ട്.
പ്രവാസികൾക്കും മോണ്ടിനെഗ്രോ സന്ദർശിക്കാനാകും. എന്നാൽ എമിറേറ്റ് ഐഡി ഉള്ളതുകൊണ്ട് മാത്രം സൗജന്യ വിസ ലഭിക്കില്ല. അമേരിക്ക, യു.കെ, കാനഡ, ഓസ്‌ട്രേലിയ, യൂറോപ്യൻ രാജ്യങ്ങൾ തുടങ്ങിയവയുടെ പാസ്‌പോർട്ട് ഉള്ളവർക്ക് അവരുടെ രാജ്യത്തിന് ലഭിക്കുന്ന ആനുകൂല്യം വഴി വിസയില്ലാതെ യാത്ര ചെയ്യാനാകും. വാലിഡായ മൾട്ടിപ്പിൾ എൻട്രി ഷെങ്കൻ, യു.കെ, യുഎസ് വിസ ഉള്ളവർക്ക് 30 ദിവസം വരെ മോണ്ടിനെഗ്രോയിൽ വിസയില്ലാതെ തങ്ങാം. ഇതിലൊന്നും ഉൾപ്പെടാത്തവർ അബുദാബിയിലെ മോണ്ടിനെഗ്രോ എംബസി വഴി വിസയ്ക്ക് അപേക്ഷിക്കേണ്ടതാണ്.
പ്രവാസികൾക്ക് സുവർണാവസരം
2026 മെയ് 1 മുതൽ ഒക്ടോബർ 1 വരെ യു.എ.ഇയിലെ പ്രവാസികൾക്കായി പുതിയ താൽക്കാലിക വിസ ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതുപ്രകാരം അർഹരായ പ്രവാസികൾക്ക് 10 ദിവസം വരെ വിസയില്ലാതെ മോണ്ടിനെഗ്രോ സന്ദർശിക്കാം. കുറഞ്ഞത് 3 വർഷമെങ്കിലും യു.എ.ഇയിൽ തുടർച്ചയായി താമസിച്ചവരായിരിക്കണം എന്നതാണ് പ്രധാന നിബന്ധനകളിൽ ഒന്ന്. യു.എ.ഇയിൽ നിന്ന് മോണ്ടിനെഗ്രോയിലേക്ക് നേരിട്ട് യാത്ര ചെയ്യണം. യാത്രയിലുടനീളം പാസ്‌പോർട്ടിന് കാലാവധി ഉണ്ടായിരിക്കുകയും വേണം. ഇതുകൂടാതെ കൺഫോം ചെയ്ത ഹോട്ടൽ ബുക്കിംഗ് അല്ലെങ്കിൽ ടൂർ പാക്കേജ് രേഖകൾ മടക്കയാത്രക്കായുള്ള ടിക്കറ്റ് എന്നിവയും നിർബ്ബന്ധമായും ഹാജരാക്കേണ്ടിവരും. 10 ദിവസത്തിൽ കൂടുതൽ ഈ വീസയുടെ കാലാവധി നീട്ടാൻ കഴിയില്ലെന്ന് പ്രത്യേകം ഓർക്കുക.
English Summary
Montenegro has introduced a temporary visa-free entry scheme for eligible UAE residents, valid from May 1 to October 1, 2026. Expatriates with at least three years of continuous UAE residency can visit for up to 10 days by taking a direct flight, presenting valid accommodation proof, and a return ticket.