US-Iran conflict: ഇറാനെതിരെ കടുത്ത ഉപരോധങ്ങൾക്ക് സാധ്യത; നാവിക ഉപരോധം നൂറ് ശതമാനം വിജയമെന്ന് ട്രംപ്

Trump Claims Naval Blockade 100% Successful, Threatens Further Sanctions on Iran: ഹോർമുസ് കടലിടുക്കിലെ അമേരിക്കൻ നാവിക ഉപരോധം നൂറ് ശതമാനം വിജയകരമാണെന്ന് ട്രംപ് അവകാശപ്പെട്ടു. നിലവിൽ കടലിടുക്ക് തുറന്നിരിക്കുകയാണ്. ധാരാളം കപ്പലുകളും ഹോർമൂസ് വഴി കടന്നുപോകുന്നുണ്ട്. എന്നാൽ അത് കൃത്യമായി റിപ്പോർട്ട് ചെയ്യപ്പെടുന്നില്ല എന്ന് ട്രംപ് കുറ്റപ്പെടുത്തി

US-Iran conflict: ഇറാനെതിരെ കടുത്ത ഉപരോധങ്ങൾക്ക് സാധ്യത; നാവിക ഉപരോധം നൂറ് ശതമാനം വിജയമെന്ന് ട്രംപ്

ഡൊണാൾഡ് ട്രംപ്

Published: 

20 Aug 2026 | 06:43 AM

വാഷിംഗ്ടൺ: ഇറാനെതിരെ കൂടുതൽ കർശനമായ ഉപരോധങ്ങൾ ഏർപ്പെടുത്താൻ അമേരിക്കയ്ക്ക് കഴിയുമെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. വരും ദിവസങ്ങളിൽ നടപടികൾ കടുപ്പിച്ചേക്കുമെന്നാണ് ട്രംപിൻ്റെ വാക്കുകൾ സൂചന നൽക്കുന്നത്. ഹോർമുസ് കടലിടുക്ക് നിലവിൽ തുറന്നിട്ടുണ്ടെന്നും അമേരിക്കയുടെ നാവിക ഉപരോധം അങ്ങേയറ്റം ഫലപ്രദമാണെന്നും ട്രംപ് അവകാശപ്പെട്ടു. സാങ്കേതിക രംഗത്തെ പ്രമുഖരുമായി സംസാരിക്കവേ ഇറാനെതിരെയുള്ള ഉപരോധങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങ്ൾക്ക് മറുപടി പറയുകയായിരുന്നു ട്രംപ്

“ഉപരോധം ഏർപ്പെടുത്താൻ കഴിയുന്ന പല കാര്യങ്ങളും നമുക്കുണ്ട്. കൂടതൽ കർശനമായ ഉപരോധങ്ങളും ഞങ്ങളുടെ പക്കലുണ്ട്, എന്താണ് സംഭവിക്കുകയെന്ന് നോക്കാം”. അമേരിക്കയുടെ അടുത്ത നീക്കം.എണ്ണവില വലിയ രീതിയിൽ കുറയുകയോ നിലവിലെ സ്ഥിതി നിലനീർത്തുകയോ ചെയ്യുന്നതായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഹോർമുസ് കടലിടുക്കിലെ അമേരിക്കൻ നാവിക ഉപരോധം നൂറ് ശതമാനം വിജയകരമാണെന്ന് ട്രംപ് അവകാശപ്പെട്ടു. നിലവിൽ കടലിടുക്ക് തുറന്നിരിക്കുകയാണ്. ധാരാളം കപ്പലുകളും ഹോർമൂസ് വഴി കടന്നുപോകുന്നുണ്ട്. എന്നാൽ അത് കൃത്യമായി റിപ്പോർട്ട് ചെയ്യപ്പെടുന്നില്ല എന്ന് ട്രംപ് കുറ്റപ്പെടുത്തി. ഗൾഫിലെ ഊർജ്ജ വിതരണത്തിൽ തടസ്സങ്ങളുണ്ടാകുമെന്ന ആശങ്കകൾക്കിടയിലും എണ്ണവില സ്ഥിരത പുലർത്തുന്നുണ്ടെന്നും ട്രംപ് പറഞ്ഞു.

Also Read: Iran-US Conflict: ഇറാനുമായുള്ള എല്ലാ വ്യാപാര-സാമ്പത്തിക ഇടപാടുകളും നിർത്തിവച്ച് യു.എ.ഇ

ഒരു ബാരലിന് 350 ഡോളർ വരെയാകുമെന്ന് ആകുമെന്നാണ് ആളുകൾ പറഞ്ഞിരുന്നത്. എന്നാ; ഇന്നത് 84, 85 ഡോളറിലാണ് നിൽക്കുന്നത്. ടെക്സാസ്, അലാസ്ക, ലൂസിയാന തുടങ്ങിയ യുഎസ് സംസ്ഥാനങ്ങളിൽ നിന്നുള്ള എണ്ണ ഉൽപാദനം വർധിച്ചതിനാൽ ഹോർമുസ് കടലിടുക്കിനെ ആശ്രയിക്കുന്നത് കുറഞ്ഞുവെന്നും ട്രംപ് ചൂണ്ടിക്കാട്ടി. പഴയതുപോലെ ഹോർമുസ് കടലിടുക്കിന് ഇനി അത്ര പ്രാധാന്യമുണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇറാനുമായുള്ള നിലവിലെ സാഹചര്യം മികച്ചതാണെന്നും, ചർച്ചകൾ പുനരാരംഭിച്ചേക്കാമെന്നും ട്രംപ് വ്യക്തമാക്കി. എന്നാൽ, ഇറാൻ ആണവായുധം സ്വന്തമാക്കാൻ അമേരിക്ക അനുവദിക്കില്ല. അവർ അത് ഉപയോഗിക്കാൻ സാധ്യതയുണ്ട് എന്നത് തൻനെയാണ് കാരണം. ഇറാൻ ആണവയുധം നിർമ്മിക്കുന്നില്ല എന്ന് ഉറപ്പാക്കുമെനും അദ്ദേഹം പറഞ്ഞു.

അതേസമയം, അമേരിക്ക വാഗ്ദാനങ്ങൾ പാലിക്കുന്നത് വരെ ഹോർമുസ് കടലിടുക്ക് തുറക്കില്ലെന്ന് ഇറാൻ പാർലമെൻ്റ് സ്പീക്കർ മുഹമ്മദ് ബഗർ ഖാലിബാഫ് പറഞ്ഞു. ഉപരോധം പിൻവലിക്കുക, മരവിപ്പിച്ച ഇറാനിയൻ ആസ്തികൾ വിട്ടുനൽകുക, എണ്ണ ഉപരോധം ലഘൂകരിക്കുക തുടങ്ങിയവ ഉൾപ്പെടുന്ന 14 ഇന ധാരണാപത്രം അമേരിക്ക നടപ്പിലാക്കണമെന്നാണ് ഇറാൻ്റെ ആവശ്യം. ജൂണിൽ ഇരു രാജ്യങ്ങൾക്കിടയിലും ഉണ്ടാക്കിയ ധാരണയും പരാജയപ്പെട്ടതോടെ ഹോർമൂസിൽ പ്രതിസന്ധി തുടരുകയാണ്.വാണീജ്യ്7അ കപ്പലുകൾക്ക് നേരെ ഉണ്ടാകുന്ന നിരന്തര ആക്രമണങ്ങൾ ഗൾഫ് മേഖലയിലെ ചരക്ക് ഗതാഗതത്തെ കാര്യമായി തന്നെ ബാധിച്ചിട്ടുണ്ട്.

English Summary

US President Donald Trump threatened “draconian” sanctions against Iran, claiming that a US naval blockade in the Strait of Hormuz has been completely successful. Despite regional tensions, Trump stated the strait remains open and oil prices stable. Meanwhile, Iran demands the US fulfill commitments before fully reopening the crucial waterway.

Loading...
Unable to load recommendations.
Follow Us
Related Stories
FIA Sets Guinness Record : ന്യൂജേഴ്‌സിയിൽ1,383 പതാകകൾ കൊണ്ട് റെക്കോർഡിട്ട് ഫെഡറേഷൻ ഓഫ് ഇന്ത്യൻ അസോസിയേഷൻസ്
Dubai Road Safety Film Festival: ദുബായിൽ റോഡ് സേഫ്റ്റി ഷോർട്ട് ഫിലിം ഫെസ്റ്റിവൽ; 30,000 ദിർഹം വരെ സമ്മാനം നേടാം
Iran-US Conflict: ഇറാനുമായുള്ള എല്ലാ വ്യാപാര-സാമ്പത്തിക ഇടപാടുകളും നിർത്തിവച്ച് യു.എ.ഇ
Iran-US Conflict: യുഎഇ ജലാശയങ്ങളെ ലക്ഷ്യമിട്ട് ഇറാന്‍; മിസൈല്‍ വര്‍ഷമുണ്ടാകും പൊതുജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം
Etihad ‘Rail to Road’ Car Rental Service: എത്തിഹാദ് റെയിൽ സ്റ്റേഷനുകളിൽ നിന്ന് ഇനി കാറുകൾ വാടകക്കെടുക്കാം; നിരക്കുകൾ അറിയു!
US-Iran Conflict: ഇറാനുമായി ചര്‍ച്ചകള്‍ വേഗത്തില്‍ ആരംഭിക്കൂ; ട്രംപിനോട് ആവശ്യപ്പെട്ട് തുര്‍ക്കി പ്രസിഡന്റ്‌
പുത്തൻ ഫാസിനോയും റേയും അവതരിപ്പിച്ച് യമ​ഹ
എത്ര കഴിച്ചിട്ടും വണ്ണം വെക്കുന്നില്ലേ? കാരണമറിയാം
അനിഴം നാളിൽ ഈ പൂക്കളില്ലെങ്കിൽ പൂക്കളം അപൂർണം
തമിഴ്‌നാട്ടിലെ എല്ലാ എം.എൽ.എമാർക്കും ഇനിമുതൽ സർക്കാർ വക കാറും അലവൻസും
ഗുരുവായൂരമ്പല നടയിൽ വെച്ച് ബിഗ് ബോസ് താരം അനുമോൾ വിവാഹിതയായി
Viral Video: 2026-ലെ ഭാഗ്യവാൻ ? വീഡിയോ കാണാം
ഫ്ലൈറ്റിലെ പോലെ യാത്ര, KSRTC ആലപ്പുഴ-ബംഗളൂരു പ്രീമിയം സർവീസ് ആരംഭിച്ചു
മാവേലിക്കരയിൽ അച്ചൻകോവിൽ ആറിൻ്റെ ഇന്നത്തെ ജലനിരപ്പ്