യു.എസ് വിസ ഇൻ്റർവ്യൂകൾ നിർത്തിവെച്ച് ട്രംപ് ഭരണകൂടം; കാരണം ഇതാണ്!
US Halts Global Visa Interviews: What It Means for Applicants and H-1B Holders: കുടിയേറ്റക്കാർക്കെതിരെ ശക്തമായ നടപടികളാണ് അമേരിക്കൻ ഭ രണകൂടം സ്വീകരിക്കുന്നത്. വിസകളും ഗ്രീൻ കാർഡുകളും ഉൾപ്പെടെ റദ്ദാക്കുന്ന നടപടിയിലേക്ക് അമേരിക്ക കടന്നിട്ടുണ്ട്. ഇസ്രയേലിന് എതിരെ നടപടികൾ സ്വീകരിച്ചു, പലസ്തീൻ അനുകൂല പ്രതിഷേധങ്ങളിൽ പങ്കെടുത്തു എന്നീ കാരണങ്ങൾ ഉൾപ്പടെ ചൂണ്ടിക്കാട്ടി അപേക്ഷകൾ തള്ളുന്നുണ്ട്.

ഡൊണാള്‍ഡ് ട്രംപ്
വാഷിംഗ്ടൺ: രണ്ടാം തവണയും അധികാരത്തിലെത്തിയതിന് പിന്നാലെ അമേരിക്കയിലേക്കുള്ള കുടിയേറ്റങ്ങളിൽ കർശനമായി നിയന്ത്രിക്കാൻ ഒരുങ്ങി ഡേണാൾഡ് ട്രംപ്. ഇതിൻ്റെ ഭാഗമായി ലോകമെമ്പാടുമുള്ള അമേരിക്കൻ എംബസികളിലെയും കോൺസുലേറ്റുകളിലെയും വിസ അപ്പോയിൻമെൻ്റുകൾ അമേരിക്കൻ ഭരണകൂടം താൽക്കാലികമായി നിർത്തിവെക്കുകയോ മാറ്റിവെക്കുകയോ ചെയ്തു. വിസ നൽകുന്നതുമായി ബന്ധപ്പെട്ട് നയതന്ത്ര ഉദ്യോഗസ്ഥർക്ക് കൂടുതൽ പരിശീലനം നൽകുന്നതിനാണ് പുതിയ നടപടിയെന്നാണ് അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെൻ്റിൻ്റെ ഔദ്യോഗിക വിശദീകരണം.
എന്നാൽ വിസക്കായി അപേക്ഷിക്കുന്നവരെ കൃത്യമായി വിലയിരുത്തുന്നതിനും, അമേരിക്കൻ സർക്കാരിൻ്റെ ആനുകൂല്യങ്ങളെ ലക്ഷ്യമാക്കി കടന്നുകൂടാൻ സാധ്യതയുള്ളവരെയും ഒഴിവാക്കുന്നതിനും വേണ്ടിയാണ് ഉദ്യോഗസ്ഥർക്ക് പ്രത്യേക പരിശീലനം നൽകുന്നത് എന്നാണ് വിവരം. വിസാ നടപടികൾ എന്ന് പുനരാരംഭിക്കുമെന്ന് അധികൃതർ കൃത്യമായി വ്യക്തമാക്കിയിട്ടില്ല. വിസാ ഇൻ്റർവ്യൂവിന് തിയതി ലഭിച്ചിരുന്നവർക്ക് ഇത് മാറ്റിവെച്ചതായി കാണിച്ച് ഇ-മെയിലുകൾ ലഭിച്ചിട്ടുണ്ട് പുതിയ തിയതി പിന്നീട് അറിയിക്കുമെന്നാണ് ഇ-മെയിലിലെ വിവരം.
2 ലക്ഷത്തോളം വിസകൾ റദ്ദാക്കിയേക്കും
കുടിയേറ്റക്കാർക്കെതിരെ ശക്തമായ നടപടികളാണ് അമേരിക്കൻ ഭ രണകൂടം സ്വീകരിക്കുന്നത്. വിസകളും ഗ്രീൻ കാർഡുകളും ഉൾപ്പെടെ റദ്ദാക്കുന്ന നടപടിയിലേക്ക് അമേരിക്ക കടന്നിട്ടുണ്ട്. ഇസ്രയേലിന് എതിരെ നടപടികൾ സ്വീകരിച്ചു, പലസ്തീൻ അനുകൂല പ്രതിഷേധങ്ങളിൽ പങ്കെടുത്തു എന്നീ കാരണങ്ങൾ ഉൾപ്പടെ ചൂണ്ടിക്കാട്ടി അപേക്ഷകൾ തള്ളുന്നുണ്ട്. ഇതിന് പുറമെ, എച്ച്-1ബി വിസ ചട്ടങ്ങളിൽ മാറ്റം വരുത്താനുള്ള പുതിയ നിർദ്ദേശങ്ങളും വൈറ്റ് ഹൗസ് പരിശോധിച്ചുവരികയാണ്. അമേരിക്കയിലുള്ള ആയിരക്കണക്കിന് ഇന്ത്യൻ പ്രൊഫഷണലുകളെ ഇത് സാരമായി ബാധിച്ചേക്കാം. സാമ്പത്തികമായി വലിയ പ്രത്യാഘാതങ്ങൾ തന്നെ ഉണ്ടാക്കുന്നതാണ് പുതിയ നിർദ്ദേശങ്ങൾ.
ബിസിനസ്, ടൂറിസ്റ്റ് ആവശ്യങ്ങൾക്കായി അമേരിക്കയിലെത്തുകയും പിന്നീട് അവിടെ സ്ഥിരതാമസത്തിന് ശ്രമിക്കുകയും ചെയ്യുന്ന രണ്ട് ലക്ഷത്തോളം വിദേശികളുടെ വിസ റദ്ദാക്കാനും യു.എസ് ഗവേൺമെൻ്റ് പദ്ധതിയിടുന്നുണ്ട്. രാജ്യത്തിൻ്റെ ആഭ്യന്തര സുരക്ഷ ഉറപ്പാക്കാനാണ് ഈ നടപടികളെന്നാണ് ട്രംപിൻ്റെ വാദം.
അതേസമയം, ട്രംപിൻ്റെ ഈ കടുത്ത തീരുമാനങ്ങൾ കോടതികളിൽ ചോദ്യം ചെയ്യപ്പെടുന്നുണ്ട്. 75 രാജ്യങ്ങളിൽ നിന്നുള്ള അപേക്ഷകർക്ക് വിസ നൽകുന്നത് നിർത്തിവെച്ച നടപടി കഴിഞ്ഞയാഴ്ച ഒരു അമേരിക്കൻ കോടതി റദ്ദാക്കിയിരുന്നു. സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുടെ അധികാരപരിധിക്ക് പുറത്തുള്ള കാര്യമാണ് ഇ നടപടിയന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കോടതിയുടെ നിർണായക നടപടി. ട്രംപിൻ്റെ കുടിയേറ്റ വിരുദ്ധ നയങ്ങൾക്കെതിരെ മനുഷ്യാവകാശ സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്.
English Summary
The Trump administration has temporarily suspended US visa appointments worldwide to train consular officers on stricter applicant screening. Amid a broader immigration crackdown, the White House is also reviewing major changes to the H-1B visa program and plans to revoke the visas of around 200,000 foreigners seeking asylum.