AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnology

മക്ക ഉടമ്പടിയില്‍ ചേരാന്‍ ഇറാനെ ക്ഷണിച്ച് സൗദി; പ്രതിരോധം ഇനി ഒരുമിച്ച്, കൂടെ തുര്‍ക്കിയും പാക്കും

Saudi Arabia, Turkey and Pakistan Seek Iran’s Entry into Mecca Pact: മക്ക ഉടമ്പടിയുടെ ഭാഗമാകാന്‍ ഇറാന് ക്ഷണം ലഭിച്ചിട്ടുണ്ട്. ഈ വിഷയത്തില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന് ഇറാന്‍ പാര്‍ലമെന്റിന്റെ ഖനേഹ് മെല്ലത്ത് വാര്‍ത്താ ഏജന്‍സിയുടെ തലവന്‍ മെഹ്ദി റഹിമി അല്‍ മായദീനോട് പ്രതികരിച്ചു. ഈ പ്രാദേശിക രാജ്യങ്ങള്‍ തങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ ഒരു കുടക്കീഴിലേക്ക് നീങ്ങുകയാണെന്ന് റഹിമി അഭിപ്രായപ്പെട്ടു.

മക്ക ഉടമ്പടിയില്‍ ചേരാന്‍ ഇറാനെ ക്ഷണിച്ച് സൗദി; പ്രതിരോധം ഇനി ഒരുമിച്ച്, കൂടെ തുര്‍ക്കിയും പാക്കും
മക്ക ഉടമ്പടിയില്‍ ഒപ്പുവെക്കുന്നു Image Credit source: PTI
Shiji M K
Shiji M K | Published: 24 Aug 2026 | 06:39 AM

ടെഹ്‌റാന്‍: മക്ക ഉടമ്പടിയുടെ ഭാഗമാകാന്‍ ഇറാന് സൗദി അറേബ്യയുടെ ക്ഷണം ലഭിച്ചതായി റിപ്പോര്‍ട്ട്. സൗദി അറേബ്യ, തുര്‍ക്കി, പാകിസ്ഥാന്‍ എന്നീ രാജ്യങ്ങള്‍ ചേര്‍ന്ന് രൂപീകരിച്ച പുതിയ സുരക്ഷാ സഖ്യമാണ് മക്ക എഗ്രിമെന്റ് ഫോര്‍ മ്യൂച്വല്‍ ഡിഫന്‍സ്. ഇതിലേക്ക് ചേരാന്‍ ഇറാനെ ക്ഷണിച്ചതായി ഇറാനിയന്‍ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് അല്‍ മായദീനാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ ഈ ക്ഷണം ഇറാന്‍ വിദേശകാര്യ മന്ത്രാലയമോ, മറ്റ് രാജ്യങ്ങളോ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

മക്ക ഉടമ്പടിയുടെ ഭാഗമാകാന്‍ ഇറാന് ക്ഷണം ലഭിച്ചിട്ടുണ്ട്. ഈ വിഷയത്തില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന് ഇറാന്‍ പാര്‍ലമെന്റിന്റെ ഖനേഹ് മെല്ലത്ത് വാര്‍ത്താ ഏജന്‍സിയുടെ തലവന്‍ മെഹ്ദി റഹിമി അല്‍ മായദീനോട് പ്രതികരിച്ചു. ഈ പ്രാദേശിക രാജ്യങ്ങള്‍ തങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ ഒരു കുടക്കീഴിലേക്ക് നീങ്ങുകയാണെന്ന് റഹിമി അഭിപ്രായപ്പെട്ടു. കഴിഞ്ഞ ഏറെകാലമായി പ്രാദേശിക സുരക്ഷാ സംവിധാനങ്ങള്‍ക്കായി ഇറാന്‍ വാദിക്കുന്നുണ്ട്. അതിനാല്‍ തന്നെ ഇത്തരമൊരു ഉടമ്പടി രാജ്യത്തിന് അനുകൂലമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്താണ് മക്ക ഉടമ്പടി?

ഓഗസ്റ്റ് ഏഴിനാണ് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍, തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എര്‍ദോഗാന്‍, പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് എന്നിവര്‍ ചേര്‍ന്ന് മക്ക ഉടമ്പടിയില്‍ ഒപ്പുവെച്ചത്. ഈ ഉടമ്പടി പ്രകാരം, ഈ മൂന്ന് രാജ്യങ്ങളില്‍ ഏതെങ്കിലും ഒന്നിനെതിരായുള്ള സായുധ ആക്രമണം മൂന്ന് രാജ്യങ്ങള്‍ക്കുമെതിരായുള്ള ആക്രമണമായി കണക്കാക്കുന്നതാണ്.

നാറ്റോയുടെ ആര്‍ട്ടിക്കിള്‍ അഞ്ചുമായാണ് തുര്‍ക്കി വിദേശകാര്യമന്ത്രി ഹകാന്‍ ഫിദാന്‍ ഈ കരാറിനെ താരതമ്യം ചെയ്യുന്നത്. എന്നാല്‍ ഈ സഖ്യം ഒരിക്കലും ഇറാനെയോ മറ്റേതെങ്കിലും പ്രത്യേക രാജ്യത്തെയോ ലക്ഷ്യം വെച്ചുള്ളതല്ലെന്നും അദ്ദേഹം പറയുന്നുണ്ട്. വിദേശകാര്യ-പ്രതിരോധ മന്ത്രിമാര്‍ തമ്മിലുള്ള കൂടിക്കാഴ്ചകള്‍, സൈനിക കമാന്‍ഡര്‍മാര്‍, സംയുക്ത അഭ്യാസങ്ങള്‍, പ്രതിരോധ വ്യവസായങ്ങളിലെ സഹകരണം എന്നിവയുള്‍പ്പെടെ നയതന്ത്ര, സൈനിക ഏകോപനത്തിലും മൂന്ന് രാജ്യങ്ങളും ഒരുമിച്ച് പ്രവര്‍ത്തിക്കും.

Also Read: അമേരിക്കയുടെ സാമ്പത്തിക ഉപരോധത്തിന് കൂട്ടുനിൽക്കുന്നവരെ ശത്രുക്കളായി പ്രഖ്യാപിക്കും; അയൽ രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി ഇറാൻ

അതേസമയം, ഈ സഖ്യം ക്രമേണ മറ്റ് രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്ന് സൂചനയും തുര്‍ക്കി നല്‍കുന്നുണ്ട്. ഈജിപ്തിനെ വരുംകാലത്ത് പട്ടികയിലേക്ക് ഉള്‍പ്പെടുത്തിയേക്കും. എന്നാല്‍ ഇറാന്‍ മക്ക ഉടമ്പടിയുടെ ഭാഗമാകുമോ ഇല്ലയോ എന്ന കാര്യം വ്യക്തമല്ല.

ഗള്‍ഫ് മേഖലയ്ക്ക് വീണ്ടും തിരിച്ചടി

ഇറാനെതിരായ ആക്രമണം മറ്റൊരു ഘട്ടത്തിലേക്ക് എത്തിക്കാന്‍ ശ്രമിക്കുകയാണ് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. യുഎസുമായി കരാറിലേര്‍പ്പെടാന്‍ നിര്‍ബന്ധിക്കുന്നതിനായി ഇറാന് മേല്‍ കൂടുതല്‍ ഉപരോധങ്ങളും സാമ്പത്തിക ഒറ്റപ്പെടുത്തലും ഉണ്ടാകും. എന്നാല്‍ ട്രംപിന്റെ ഈ നീക്കം ഗള്‍ഫ് മേഖലയെ ആയിരിക്കും പ്രതികൂലമായി ബാധിക്കാന്‍ പോകുന്നത്. അമേരിക്കയുടെ ഏത് നീക്കത്തിനെതിരെയും ഗള്‍ഫ് മേഖലയിലെ ഊര്‍ജ്ജ അടിസ്ഥാന സൗകര്യങ്ങളെയും ഷിപ്പിങ്-എണ്ണ റൂട്ടുകളെയും ആക്രമിച്ച് ഇറാന്‍ പ്രതിരോധം തീര്‍ക്കും.

English Summary

Saudi Arabia, Turkey and Pakistan have invited Iran to join the Mecca Pact. The move could pave the way for closer defense cooperation among the four countries. The proposed partnership comes amid growing strategic shifts in the Middle East and wider Muslim world.

Follow Us