AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

ദുബായിലെ കൊടുംചൂടിൽ നിന്നും രക്ഷനേടാൻ ഒന്ന് മലകയറിയാലോ? ഈ ഡെസ്റ്റിനേഷനുകൾ നിങ്ങളെ കാത്തിരിക്കുന്നു!

Beating the Summer Heat: Jebel Jais, Jebel Hafeet, and Hatta Become Weekend Havens: ദുബായിൽ നിന്നും വെറും രണ്ട് മണിക്കൂർ മാത്രം അകലെയുള്ള ജബൽ ജെയ്‌സിൽ വെള്ളിയാഴ്ച പുലർച്ചെ അനുഭവപ്പെട്ടത് 22 ഡിഗ്രി സെൽഷ്യസ് തണുപ്പാണ്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി ദുബായിലെ താപനില 34 ഡിഗ്രി സെൽഷ്യസായിരുന്നു. എന്നാൽ ഈ സമയം ജബൽ ജെയ്‌സിൽ താപനില 24 ഡിഗ്രി മാത്രമായിരുന്നു എന്നോർക്കണം. അൽ ഐനിലെ ജബൽ ഹഫീറ്റിൽ 30 നും 33 നും ഇടയിലും, ഹത്തയിൽ 33 നും 35 നും ഇടയിലുമായിരുന്നു താപനില

ദുബായിലെ കൊടുംചൂടിൽ നിന്നും രക്ഷനേടാൻ ഒന്ന് മലകയറിയാലോ? ഈ ഡെസ്റ്റിനേഷനുകൾ നിങ്ങളെ കാത്തിരിക്കുന്നു!
ഹത്ത തടാകംImage Credit source: Getty Images
Sumeesh T Unneen
Sumeesh T Unneen | Published: 12 Jul 2026 | 04:11 PM

കൊടുംചൂടിൽ നിന്നും ആശ്വാസം നേടാൻ എന്ത് ചെയ്യാനാകും എന്നാണ് മലയാളികൾ ഉൾപ്പടെയുള്ള ദുബായ് നിവാസികൾ ഇപ്പോൾ ചിന്തിക്കുന്നത്. കാരണം ചൂട് സഹിക്കുന്നതിനും അപ്പുറത്തേക്ക് കടക്കുകയാണ്. പുലർച്ചെ സമയത്തെങ്കിലും ഒരൽപ്പം ആശ്വാസം ലഭിക്കുമെന്ന് കരുതിയാൽ അതുമില്ല. വെള്ളിയാഴ്ച പുലർച്ചെ ഒരു മണിക്ക് ദുബായിൽ അനുഭവപ്പെട്ടത് 43 ഡിഗ്രി സെൽഷ്യസ് ചൂടാണ്. ഇതോടെ ശരീരവും മനസ്സും തണുപ്പിക്കാൻ എങ്ങോട്ട് പോകാമെന്ന് ചിന്തയിലാണെങ്കിൽ, വെറും രണ്ട് മണിക്കൂർ അകലെ പരിഹാരമുണ്ട് എന്നതാണ് വാസ്തവം.

ദുബായിൽ നിന്നും വെറും രണ്ട് മണിക്കൂർ മാത്രം അകലെയുള്ള ജബൽ ജെയ്‌സിൽ വെള്ളിയാഴ്ച പുലർച്ചെ അനുഭവപ്പെട്ടത് 22 ഡിഗ്രി സെൽഷ്യസ് തണുപ്പാണ്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി ദുബായിലെ താപനില 34 ഡിഗ്രി സെൽഷ്യസായിരുന്നു. എന്നാൽ ഈ സമയം ജബൽ ജെയ്‌സിൽ താപനില 24 ഡിഗ്രി മാത്രമായിരുന്നു എന്നോർക്കണം. അൽ ഐനിലെ ജബൽ ഹഫീറ്റിൽ 30 നും 33 നും ഇടയിലും, ഹത്തയിൽ 33 നും 35 നും ഇടയിലുമായിരുന്നു താപനില.

വാരാന്ത്യങ്ങളിൽ വീടിനുള്ളിൽ ഒതുങ്ങിക്കൂടുകയോ വലിയ തൂക മുടക്കി വിദേശയാത്രകൾ നടത്തുകയോ ചെയ്യുന്നതിന് പകരം യു.എ.ഇ നിവാസികൾക്ക് ചുരുങ്ങിയ ചിലവിൽ ഓടിയെത്താവുന്ന ചില ഡെഷ്ടിനേഷനുകളെ കുറിച്ചാണ് ഇനി പറയുന്നത്.

ജബൽ ജെയ്‌സ്

ദുബായിൽ നിന്ന് ഏകദേശം രണ്ട് മണിക്കൂർ ദൂരത്തിൽ സ്ഥിതി ചെയ്യുന്ന ജബൽ ജെയ്‌സ് യു.എ.ഇയിലെ ഏറ്റവും ഉയർന്ന കൊടുമുടിയാണ്. വേനൽക്കാലത്ത് പോലും ഇവിടത്തെ സായാഹ്നങ്ങളിൽ നഗരങ്ങളെ അപേക്ഷിച്ച് നല്ല തണുപ്പ് അനുഭവപ്പെടാറുണ്ട്. മനോഹരമായ കാഴ്ചകൾ ആസ്വദിച്ച് സമയം ചിലവഴിക്കാനാണ് മിക്ക ആളുകളും ഇവിടെയെത്തുന്നത്. മല കയറാൻ തുടങ്ങുമ്പോൾ തന്നെ കാലാവസ്ഥയിലെ മാറ്റം പെട്ടെന്ന് അറിയാൻ സാധിക്കുമെന്ന് സ്ഥിരമായി യാത്ര ചെയ്യുന്നവർ സാക്ഷ്യപ്പെടുത്തുന്നു.

Also Read: Etihad Rail: മാന്യമായ വസ്ത്രധാരണം നിർബന്ധം, എത്തിഹാദ് റെയിലിൽ യാത്രക്കാർക്ക് പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ

ജബൽ ഹഫീറ്റ്

അൽ ഐനിൽ സ്ഥിതി ചെയ്യുന്ന ജബൽ ഹഫീറ്റാണ് ചൂടിൽ നിന്ന് രക്ഷനേടാൻ ആളുകൾ തിരഞ്ഞെടുക്കുന്ന മറ്റൊരു പ്രധാന കേന്ദ്രം. വളഞ്ഞുപുളഞ്ഞ മലയോര പാതയും മനോഹരമായ കാഴ്ചകളും തണുപ്പുള്ള സായാഹ്നങ്ങളും ഇവിടേക്ക് വാരാന്ത്യങ്ങളിൽ നിരവധി പേരെ ആകർഷിക്കുന്നു.

ഹത്ത

ദുബായിൽ നിന്ന് ഒരു മണിക്കൂർ മാത്രം അകലെയുള്ള ഹത്ത, നഗരത്തിലെ തിരക്കുകളിൽ നിന്ന് തികച്ചും വ്യത്യസ്തമായ ഒരു അന്തരീക്ഷം സമ്മാനിക്കുന്ന ഇടമാണ്. വൈകുന്നേരങ്ങളിൽ സുഖകരമായ കാലാവസ്ഥയുള്ളതിനാൽ കുടുംബസമേതവും സുഹൃത്തുക്കൾക്കൊപ്പവും നിരവധി പേരാണ് ഹത്തയിൽ എത്തുന്നത്. ഡാം പരിസരത്തുകൂടി നടക്കാനും തണുപ്പ് ആസ്വദിക്കാനുമാണ് ആളുകൾ കൂടുതലും ഇവിടെയെത്തുന്നത്.

English Summary

As Dubai swelters in 43ºC heat, UAE residents are escaping to cooler mountain destinations like Jebel Jais, Jebel Hafeet, and Hatta for weekend getaways. Just a short drive away, these scenic spots offer refreshing temperatures as low as 22ºC, providing a budget-friendly and pleasant outdoor alternative to expensive holidays.

Follow Us