‘ഈ ലുക്ക് നോക്കേണ്ട!, ഞങ്ങൾ നല്ല സൗഹൃദത്തിലാണ്’; കിം ജോങ് ഉന്നിനൊപ്പമുള്ള പഴയ ചിത്രം പങ്കുവെച്ച് ട്രംപ്

Trump Highlights Friendship With Kim Jong Un as US-South Korea Military Drills Anger Pyongyang: അമേരിക്കയും ദക്ഷിണ കൊറിയയും ചേർന്ന് നടത്താനിരിക്കുന്ന സംയുക്ത സൈനികാഭ്യാസത്തെ ഉത്തര കൊറിയ രൂക്ഷമായി വിമർശിച്ച പശ്ചാത്തലത്തിലാണ് ട്രംപിൻ്റെ ഈ പരാമർശം. 'ഉൽചി ഫ്രീഡം ഷീൽഡ്' എന്ന് പേരിട്ടിരിക്കുന്ന സംയുക്ത സൈനികാഭ്യാസം ഓഗസ്റ്റ് 17 മുതൽ 27 വരെയാണ് നടക്കുക. ഉത്തര കൊറിയയുടെ സൈനിക ശേഷിയെ നേരിടാൻ ലക്ഷ്യമിട്ടുള്ള പ്രത്യേക പരിശീലനങ്ങളും ഇതിൽ ഉൾപ്പെടും എന്നാണ് വിവരം

ഈ ലുക്ക് നോക്കേണ്ട!, ഞങ്ങൾ നല്ല സൗഹൃദത്തിലാണ്; കിം ജോങ് ഉന്നിനൊപ്പമുള്ള പഴയ ചിത്രം പങ്കുവെച്ച് ട്രംപ്

ഡൊണാൾഡ് ട്രംപ് , കിം ജോങ് ഉൻ

Updated On: 

16 Aug 2026 | 09:23 AM

വാഷിംഗ്ടൺ: ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നുമൊത്തുള്ള പഴയ ചിത്രം പങ്കുവെച്ച് അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ചിത്രത്തിൽ ഇരുവരുടെയും മുഖത്ത് അത്ര സൗഹൃദ ഭാവമില്ലെന്ന് കാണാം. എന്നാൽ ചിത്രത്തിൽ അത്ര സൗഹാർദ്ദത്തിലല്ലെന്ന് തോന്നുമെങ്കിലും, തങ്ങൾ തമ്മിൽ നല്ല ബന്ധം തന്നെയാണ് ഉള്ളതെന്ന് ട്രംപ് കുറിച്ചു. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിലൂടെയാണ് അദ്ദേഹം ചിത്രം പങ്കുവെച്ചത്.

“ഈ ചിത്രത്തിൽ ഞങ്ങൾ അത്ര സൗഹാർദ്ദത്തിലല്ലെന്ന് തോന്നുമെങ്കിലും, ഞങ്ങൾ ചിരിച്ചുകൊണ്ട് നിൽക്കുന്ന നിരവധി ചിത്രങ്ങളുണ്ട്. കിം ജോങ് ഉന്നും ഞാനും തമ്മിൽ വളരെ നല്ല ബന്ധത്തിലാണ്!” ട്രൂത്ത് സോഷ്യലിൽ ട്രംപ് കുറിച്ചു.

അമേരിക്കയും ദക്ഷിണ കൊറിയയും ചേർന്ന് നടത്താനിരിക്കുന്ന സംയുക്ത സൈനികാഭ്യാസത്തെ ഉത്തര കൊറിയ രൂക്ഷമായി വിമർശിച്ച പശ്ചാത്തലത്തിലാണ് ട്രംപിൻ്റെ ഈ പരാമർശം. ‘ഉൽചി ഫ്രീഡം ഷീൽഡ്’ എന്ന് പേരിട്ടിരിക്കുന്ന സംയുക്ത സൈനികാഭ്യാസം ഓഗസ്റ്റ് 17 മുതൽ 27 വരെയാണ് നടക്കുക. ഉത്തര കൊറിയയുടെ സൈനിക ശേഷിയെ നേരിടാൻ ലക്ഷ്യമിട്ടുള്ള പ്രത്യേക പരിശീലനങ്ങളും ഇതിൽ ഉൾപ്പെടും എന്നാണ് വിവരം. എന്നാൽ, യു.എസും ദക്ഷിണ കൊറിയയും സംയുക്തമായി നടത്തുന്ന സൈനികാഭ്യാസങ്ങൾ പ്രകോപനപരമാണെന്ന് നേരത്തെ തന്നെ ഉത്തര കൊറിയ നിലപാട് സ്വീകരിച്ചിരുന്നു.

Also Read: ഇറാൻ്റെ പൈലറ്റുമാരെ തടവിലാക്കിയിട്ടില്ല; പ്രചരിക്കുന്ന വാർത്തകൾ നിഷേധിച്ച് ഖത്തർ

യു.എസ്-ജപ്പാൻ-ദക്ഷിണ കൊറിയ സൈനിക സഹകരണം ഒരു ആണവ സഖ്യമായി മാറിക്കൊണ്ടിരിക്കുകയാണെന്ന് ഉത്തര കൊറിയ വിദേശകാര്യ മന്ത്രാലയ വക്താവ് പറഞ്ഞതായി കൊറിയൻ സെൻട്രൽ ന്യൂസ് ഏജൻസിയെ ഉദ്ധരിച്ച് വാർത്തകൾ പുറത്തുവന്നിരുന്നു. നിലവിൽ നടക്കാനിരിക്കുന്ന സൈനികാഭ്യാസം മുൻപത്തേതിൽ നിന്നും വ്യത്യസ്തമാണെന്നും, യുദ്ധ പരിശീലനത്തിലേക്കാണ് ഇരു രാജ്യങ്ങളും കടക്കുന്നത് എന്നും വിദേശകാര്യ മന്ത്രാലയ വക്താവ് ആരോപിക്കുന്നു, ഈ പുതിയ ഭീഷണിയെ പുതിയ മാർഗ്ഗങ്ങളിലൂടെ തന്നെ ഉത്തര കൊറിയ പ്രതിരോധിക്കുമെന്നും കെ.സി.എൻ.എ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

അതിനിടെ, ഓഗസ്റ്റ് 12 ബുധനാഴ്ച ഉത്തര കൊറിയ ബാലിസ്റ്റിക് മിസൈൽ പരീക്ഷണം നടത്തിയതായി റിപ്പോർട്ടുകളുണ്ട്. ഒരാഴ്ചയ്ക്കുള്ളിൽ നടക്കുന്ന രണ്ടാമത്തെ മിസൈൽ പരീക്ഷണമാണിത്. കിഴക്കൻ കടലിലേക്ക് ഉത്തര കൊറിയ ബാലിസ്റ്റിക് മിസൈൽ തൊടുത്തുവിട്ടതായി ദക്ഷിണ കൊറിയൻ സൈന്യത്തെ ഉദ്ധരിച്ച്, യോൻഹാപ്പ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ഇതൊരു സാധാരണ മിസൈൽ ലോഞ്ച് മാത്രമാണ് എന്നാണ് യു.എസ് പസഫിക് കമാൻഡ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നത്.

English Summary

US President Donald Trump shared a throwback photo with North Korean leader Kim Jong Un on Truth Social, highlighting their “great relationship.” This comes amid North Korea’s sharp criticism of the upcoming “Ulchi Freedom Shield” US-South Korea military drills, which Pyongyang slammed as a provocative move toward a nuclear alliance.

Follow Us
ഇനി വഴുതനങ്ങ വേവിക്കുമ്പോൾ കുഴഞ്ഞുപോകില്ല!
വില 20 ലക്ഷത്തിൽ താഴെ, മഹീന്ദ്ര ലൈഫ്സ്റ്റൈലർ പിക്കപ്പ് ഇറങ്ങി
ചിങ്ങത്തിൽ ഉദിച്ചുയരുന്ന 3 രാശികൾ! ഇവർക്കിനി നേട്ടങ്ങളുടെ കാലം
ഐക്യൂന്റെ 'നിയോ ടെൻ'ക്കുട്ടന് ഇനി പുതിയ വില
മാവേലിക്കരയിൽ അച്ചൻകോവിൽ ആറിൻ്റെ ഇന്നത്തെ ജലനിരപ്പ്
മലപ്പുറം പാണക്കാട് ഉണ്ടായ മണ്ണിടിച്ചിലിൻ്റെ ഭയാനകമായ ദൃശ്യങ്ങൾ
മാവേലിക്കരയിൽ അച്ചൻകോവിൽ നദി കരകവിഞ്ഞ് ഒഴുകുന്നു
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു