AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

8th Pay Commission: ഫിറ്റ്‌മെന്റ്‌ ഫാക്ടർ കുറവായാലും നേട്ടം വലുത്; 7% ഇൻക്രിമെന്റിൽ ശമ്പളം ഒരു ലക്ഷം കടക്കും

8th Pay Commission Salary Hike: പുതിയ ശമ്പള കമ്മീഷനില്‍ ഫിറ്റ്‌മെന്റ് ഫാക്ടര്‍ 3.833 ആയി ഉയര്‍ത്തണമെന്നാണ് വിവിധ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ സംഘടനകളുടെ പ്രധാന ആവശ്യം. ദേശീയ ജോയിന്റ് കണ്‍സള്‍ട്ടേറ്റീവ് മെഷിനറിയും (എന്‍സി-ജെസിഎം) മറ്റ് സംഘടനകളും ഈ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. ഇത് അംഗീകരിച്ചാല്‍ നിലവിലെ 18,000 രൂപ കുറഞ്ഞ അടിസ്ഥാന ശമ്പളം 69,000 രൂപയായി ഉയരും.

8th Pay Commission: ഫിറ്റ്‌മെന്റ്‌ ഫാക്ടർ കുറവായാലും നേട്ടം വലുത്; 7% ഇൻക്രിമെന്റിൽ ശമ്പളം ഒരു ലക്ഷം കടക്കും
പ്രതീകാത്മക ചിത്രംImage Credit source: Deepak Sethi/E+/Getty Images
Shiji M K
Shiji M K | Published: 16 Nov 2026 | 08:54 AM

എട്ടാം ശമ്പള കമ്മീഷനില്‍ ഫിറ്റ്‌മെന്റ് ഫാക്ടറിനൊപ്പം വാര്‍ഷിക ഇന്‍ക്രിമെന്റിലും മാറ്റം വന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളത്തില്‍ വലിയ വ്യത്യാസമുണ്ടാകും. നിലവില്‍ 29,200 രൂപ അടിസ്ഥാന ശമ്പളം വാങ്ങുന്ന ഒരു ജീവനക്കാരന് വാര്‍ഷിക ഇന്‍ക്രിമെന്റ് 7 ശതമാനമായി ഉയര്‍ത്തിയാല്‍ പത്ത് വര്‍ഷത്തിനുള്ളില്‍ അടിസ്ഥാന ശമ്പളം 1.12 ലക്ഷം രൂപ കടക്കാം. ഫിറ്റ്‌മെന്റ് ഫാക്ടര്‍ 2.1 മാത്രമായാലും ഈ നേട്ടം സാധ്യമാകുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

അതേസമയം, ഫിറ്റ്‌മെന്റ് ഫാക്ടര്‍ 2.57 ആയി നിശ്ചയിക്കുകയും നിലവിലുള്ള മൂന്ന് ശതമാനം വാര്‍ഷിക ഇന്‍ക്രിമെന്റ് തുടരുകയും ചെയ്താല്‍ പത്ത് വര്‍ഷത്തിന് ശേഷമുള്ള അടിസ്ഥാന ശമ്പളം 97,915 രൂപയായിരിക്കും. അതായത്, തുടക്കത്തില്‍ ഉയര്‍ന്ന ശമ്പളം ഉറപ്പാക്കുന്ന ഫിറ്റ്‌മെന്റ് ഫാക്ടറാണോ അതോ വര്‍ഷംതോറും കൂടുതല്‍ ശമ്പള വര്‍ധന നല്‍കുന്ന ഇന്‍ക്രിമെന്റാണോ കൂടുതല്‍ ഗുണകരമെന്ന ചര്‍ച്ചയ്ക്കാണ് ഈ കണക്കുകള്‍ വഴിയൊരുക്കുന്നത്.

ജീവനക്കാരുടെ ആവശ്യങ്ങള്‍ എന്തെല്ലാം?

പുതിയ ശമ്പള കമ്മീഷനില്‍ ഫിറ്റ്‌മെന്റ് ഫാക്ടര്‍ 3.833 ആയി ഉയര്‍ത്തണമെന്നാണ് വിവിധ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ സംഘടനകളുടെ പ്രധാന ആവശ്യം. ദേശീയ ജോയിന്റ് കണ്‍സള്‍ട്ടേറ്റീവ് മെഷിനറിയും (എന്‍സി-ജെസിഎം) മറ്റ് സംഘടനകളും ഈ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. ഇത് അംഗീകരിച്ചാല്‍ നിലവിലെ 18,000 രൂപ കുറഞ്ഞ അടിസ്ഥാന ശമ്പളം 69,000 രൂപയായി ഉയരും.

വാര്‍ഷിക ഇന്‍ക്രിമെന്റ് മൂന്ന് ശതമാനത്തില്‍ നിന്ന് ആറ് ശതമാനമായോ ഏഴ് ശതമാനമായോ ഉയര്‍ത്തണമെന്നും ജീവനക്കാരുടെ സംഘടനകള്‍ ആവശ്യപ്പെടുന്നുണ്ട്. എന്‍സി-ജെസിഎം, ഓള്‍ ഇന്ത്യ ഡിഫന്‍സ് എംപ്ലോയീസ് ഫെഡറേഷന്‍ (എഐഡിഇഎഫ്), ഫെഡറേഷന്‍ ഓഫ് നാഷണല്‍ പോസ്റ്റല്‍ ഓര്‍ഗനൈസേഷന്‍സ് (എഫ്എന്‍പിഒ) എന്നിവ ആറ് ശതമാനം ഇന്‍ക്രിമെന്റാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

അതേസമയം, ഓള്‍ ഇന്ത്യ ന്യൂ പെന്‍ഷന്‍ സ്‌കീം എംപ്ലോയീസ് ഫെഡറേഷന്‍ ഏഴ് ശതമാനം വാര്‍ഷിക ഇന്‍ക്രിമെന്റ് വേണമെന്നാണ് നിര്‍ദേശിച്ചിരിക്കുന്നത്. നിലവില്‍ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ലഭിക്കുന്ന വാര്‍ഷിക ഇന്‍ക്രിമെന്റ് മൂന്ന് ശതമാനമാണ്.

Also Read: DA Hike 2026: ഡിഎ കൂടിയാൽ ശമ്പളത്തിൽ എത്ര രൂപ അധികം ലഭിക്കും? അടിസ്ഥാന ശമ്പളമനുസരിച്ച് കണക്കുകൾ അറിയാം

ഫിറ്റ്‌മെന്റ് ഫാക്ടറോ 7% ഇന്‍ക്രിമെന്റോ

പേ ലെവല്‍ അഞ്ചില്‍ ഉള്‍പ്പെടുന്ന, നിലവില്‍ 29,200 രൂപ അടിസ്ഥാന ശമ്പളം വാങ്ങുന്ന ഒരു ജീവനക്കാരന് ഫിറ്റ്‌മെന്റ് ഫാക്ടര്‍ 2.57 ആയി നിശ്ചയിച്ചാല്‍ പുതുക്കിയ അടിസ്ഥാന ശമ്പളം 75,044 രൂപയായിരിക്കും. എന്നാല്‍ ഫിറ്റ്‌മെന്റ് ഫാക്ടര്‍ 2.1 ആണെങ്കില്‍ ഇത് 61,320 രൂപയാകും. അതായത് തുടക്കത്തില്‍ തന്നെ ഉയര്‍ന്ന ഫിറ്റ്‌മെന്റ് ഫാക്ടര്‍ കൂടുതല്‍ ശമ്പളം ഉറപ്പാക്കുന്നു.

എന്നാല്‍ വാര്‍ഷിക ഇന്‍ക്രിമെന്റില്‍ മാറ്റം വരുന്നതോടെ ഈ വ്യത്യാസം ക്രമേണ കുറയും. ഫിറ്റ്‌മെന്റ് ഫാക്ടര്‍ 2.1ഉം ഏഴ് ശതമാനം ഇന്‍ക്രിമെന്റും ലഭിക്കുന്ന ജീവനക്കാരന്റെ അഞ്ചാം വര്‍ഷത്തെ അടിസ്ഥാന ശമ്പളം 80,378 രൂപയായിരിക്കും. മറുവശത്ത്, 2.57 ഫിറ്റ്‌മെന്റ് ഫാക്ടറും മൂന്ന് ശതമാനം ഇന്‍ക്രിമെന്റും ലഭിക്കുന്ന ജീവനക്കാരന്റെ ശമ്പളം 84,463 രൂപയിലെത്തും.

പത്താം വര്‍ഷമാകുമ്പോള്‍ കണക്കുകള്‍ മാറും. ഏഴ് ശതമാനം വാര്‍ഷിക ഇന്‍ക്രിമെന്റ് ലഭിക്കുന്ന ജീവനക്കാരന്റെ അടിസ്ഥാന ശമ്പളം 1,12,734 രൂപയായി ഉയരും. എന്നാല്‍ 2.57 ഫിറ്റ്‌മെന്റ് ഫാക്ടറും മൂന്ന് ശതമാനം ഇന്‍ക്രിമെന്റും ലഭിക്കുന്ന ജീവനക്കാരന്റെ അടിസ്ഥാന ശമ്പളം 97,915 രൂപയില്‍ ഒതുങ്ങും. ഇരുവരും തമ്മില്‍ പ്രതിമാസം 14,819 രൂപയുടെ വ്യത്യാസമുണ്ടാകും. ഫിറ്റ്‌മെന്റ് ഫാക്ടര്‍ 2.57ഉം വാര്‍ഷിക ഇന്‍ക്രിമെന്റ് ഏഴ് ശതമാനവുമായി നിശ്ചയിച്ചാല്‍ പത്താം വര്‍ഷത്തെ അടിസ്ഥാന ശമ്പളം 1,37,965 രൂപയിലെത്തുമെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.

English Summary

A 7% annual increment could take a central government employee’s basic salary above ₹1.12 lakh in 10 years, even with a lower 2.1 fitment factor. The comparison highlights the long-term impact of higher annual increments versus a higher initial fitment factor under the 8th Pay Commission.

Follow Us