AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Kerala Gold Rate: സ്വർണവില ഒരു ലക്ഷത്തിന് താഴെ? നവംബർ 16-ലെ നിരക്ക്

Kerala Gold Rate Today: വിവാഹ സീസണും ഇനി വരുന്ന ആഘോഷങ്ങളുമെല്ലാം സ്വർണത്തിന്റെ ഡിമാൻഡ് നിലനിർത്തുന്നുണ്ട്. എന്നാൽ വില സാധാരണക്കാർക്ക് ആശ്വാസമായിരിക്കുമോ? കഴിഞ്ഞ ദിവസങ്ങളിലെ ഇടിവ് പ്രതീക്ഷ നൽകുന്നുണ്ടെങ്കിലും വില പ്രവചനാതീതമായി തുടരുകയാണ്. ഇന്ന് സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്നത്തെ നിരക്ക് ഇതാ...

Kerala Gold Rate: സ്വർണവില ഒരു ലക്ഷത്തിന് താഴെ? നവംബർ 16-ലെ നിരക്ക്
പ്രതീകാത്മക ചിത്രംImage Credit source: PTI
Nithya Vinu
Nithya Vinu | Updated On: 16 Nov 2026 | 09:07 AM

ദീപാവലി കഴിഞ്ഞെങ്കിലും വിവാഹ സീസണും ഇനി വരുന്ന ആഘോഷങ്ങളുമെല്ലാം സ്വർണത്തിന്റെ ഡിമാൻഡ് നിലനിർത്തുന്നുണ്ട്. എന്നാൽ വില സാധാരണക്കാർക്ക് ആശ്വാസമായിരിക്കുമോ? കഴിഞ്ഞ ദിവസങ്ങളിലെ ഇടിവ് പ്രതീക്ഷ നൽകുന്നുണ്ടെങ്കിലും വില പ്രവചനാതീതമായി തുടരുകയാണ്. ഇന്ന് സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്നത്തെ നിരക്ക് ഇതാ…

ഇന്നത്തെ സ്വർണവില

നിലവിൽ ഒരു പവൻ സ്വർണത്തിന് 1,00,920 രൂപയാണ് നൽകേണ്ടത്. ഗ്രാമിന് 12,615 രൂപയും. വിപണി വിലയോടൊപ്പം മൂന്ന് ശതമാനം ജിഎസ്ടിയും പണിക്കൂലിയും ഹാൾമാർക്കിങ് ചാർജും ഈടാക്കാറുണ്ട്.

രാജ്യാന്തര വിപണിയിലെ മാറ്റങ്ങൾക്കനുസരിച്ചാണ് കേരളത്തിലും സ്വർണവില നിർണയിക്കുന്നത്. യുഎസിൽ പണപ്പെരുപ്പം കൂടിയെന്ന റിപ്പോർട്ടിന് പിന്നാലെ ഇറാനെതിരായുള്ള ട്രംപിന്റെ പ്രസ്താവന സ്വർണവിലയെ ബാധിച്ചിരുന്നു. പണപ്പെരുപ്പം കൂടിയതിനാൽ പലിശ നിരക്ക് വർദ്ധിക്കാനുള്ള സാധ്യതയേറെയാണ്. ഇതെല്ലാം വില ഇടിയാൻ അനുകൂലമാണ്.

ALSO READ: ഇനിയും താഴേക്ക് പോകുമോ സ്വർണം? 3,700 ഡോളറിലേക്ക് ഉറ്റുനോക്കി വിപണി

സ്വർണവിലയിൽ സംഭവിക്കുന്നതെന്ത്?

അന്താരാഷ്ട്ര വിപണിയിലെ ചാഞ്ചാട്ടങ്ങൾക്കൊപ്പം സംസ്ഥാനത്തെ സ്വർണവിലയിൽ വലിയ തോതിലുള്ള ഏറ്റക്കുറച്ചിലുകളാണ് നിലവിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഈ മാസം ആദ്യവാരം പവന് 1,07,080 എന്ന റെക്കോർഡ് നിരക്കിലേക്ക് കുതിച്ചുയർന്ന സ്വർണവില, പിന്നീടുള്ള ദിവസങ്ങളിൽ കുത്തനെ ഇടിഞ്ഞ് ഒരുലക്ഷത്തിന് തൊട്ടരികിലെത്തി നിൽക്കുകയാണ്.

2026-ന്റെ തുടക്കത്തിൽ പവന് 1.30 ലക്ഷത്തിന് മുകളിലേക്ക് വരെ കുതിച്ചുയർന്ന സ്വർണവിലയിൽ വൻ ഇടിവാണ് ഉണ്ടായത്. അന്താരാഷ്ട്ര വിപണിയിൽ വില ഉയർന്ന നിലവാരത്തിൽ എത്തിയതോടെ വൻകിട നിക്ഷേപകർ സ്വർണം വിറ്റ് ലാഭമെടുക്കാൻ തുടങ്ങിയതാണ് ഇതിന് കാരണം. കൂടാതെ, അമേരിക്കൻ ഡോളർ ശക്തിപ്പെടുന്നതും യു.എസ് കേന്ദ്രബാങ്കിന്റെ പലിശ നിരക്ക് സംബന്ധിച്ച തീരുമാനങ്ങളും സ്വർണവിലയെ നേരിട്ട് സ്വാധീനിക്കുന്നുണ്ട്. ഡോളർ ശക്തി പ്രാപിക്കുമ്പോൾ അന്താരാഷ്ട്ര വിപണിയിൽ സ്വർണത്തിന്റെ ഡിമാൻഡ് കുറയുകയും വില താഴുകയും ചെയ്യും.

ഇനിയെന്ത്?

കേരളത്തിൽ വിവാഹ സീസൺ ആണെങ്കിലും ഉയർന്ന വില കാരണം സാധാരണക്കാർ ആഭരണങ്ങൾ വാങ്ങുന്നത് കുറച്ചിരുന്നു. എന്നാൽ വില താഴ്ന്ന നിരക്കിലേക്ക് എത്തിയതോടെ ജ്വല്ലറികളിൽ വീണ്ടും തിരക്ക് അനുഭവപ്പെടാൻ തുടങ്ങിയിട്ടുണ്ട്. അന്താരാഷ്ട്ര വിപണിയിൽ നിലവിലെ ഇടിവ് തുടരുകയാണെങ്കിൽ പവൻ വില ഒരുലക്ഷത്തിന് താഴെയെത്താൻ സാധ്യതയുണ്ട്. അതേസമയം, ആഗോളതലത്തിൽ സാമ്പത്തിക അനിശ്ചിതത്വങ്ങൾ വീണ്ടും തലപൊക്കിയാൽ വില തിരിച്ചു കയറാനും സാധ്യതയുണ്ടെന്ന് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നു.

നവംബർ മാസത്തിലെ സ്വർണവില

  • നവംബർ 1: 1,01,840
  • നവംബർ 2: 1,02,200
  • നവംബർ 3: 1,02,400
  • നവംബർ 4: 1,02,600
  • നവംബർ 5: 1,07,080
  • നവംബർ 6: 1,05,120
  • നവംബർ 6: 1,05,200 (ഉച്ചയ്ക്ക്)
  • നവംബർ 7: 1,05,280
  • നവംബർ 8: 1,05,280
  • നവംബർ 9: 1,06,040
  • നവംബർ 10: 1,05,680
  • നവംബർ 10: 1,04,640 (വൈകുന്നേരം)
  • നവംബർ 11: 1,04,120
  • നവംബർ 12: 1,02,520
  • നവംബർ 13: 1,01,560 (രാവിലെ)
  • നവംബർ 13: 1,00,720 (ഉച്ചയ്ക്ക്)
  • നവംബർ 14: 1,00,920
  • നവംബർ 15: 1,00,920
  • നവംബർ 16:

Follow Us