AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Pension Mustering: ഡിസംബറിൽ ക്ഷേമപെൻഷൻ കിട്ടില്ല! മസ്റ്ററിങ് അവസാനതീയതി 30-ന്

Kerala Welfare Pension Mustering Date Extended: സാമൂഹ്യ സുരക്ഷാ പെൻഷൻ ഗുണഭോക്താക്കൾ നിലവിൽ 29,67,142 പേരാണുള്ളത്. കഴിഞ്ഞ മാസം ഇവർക്ക് വിതരണം ചെയ്യാനായി 541,38,82,747 രൂപയാണ് അനുവദിച്ചത്. ഇതിൽ 22,42,475 പേർക്ക് പ്രാഥമിക സഹകരണ സംഘങ്ങൾ വഴി വീടുകളിലും ബാക്കിയുള്ളവർക്ക് ബാങ്കിലും തുക എത്തിക്കും.

Pension Mustering: ഡിസംബറിൽ ക്ഷേമപെൻഷൻ കിട്ടില്ല! മസ്റ്ററിങ് അവസാനതീയതി 30-ന്
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Nithya Vinu
Nithya Vinu | Updated On: 16 Nov 2026 | 07:36 AM

തിരുവനന്തപുരം: കേരളത്തിലെ സാമൂഹിക സുരക്ഷാ പെൻഷനും വിവിധ ക്ഷേമനിധി പെൻഷനുകളും വാങ്ങുന്നവർക്ക് ആശ്വാസമായി വാർഷിക മസ്റ്ററിങ് പൂർത്തിയാക്കാനുള്ള സമയം വീണ്ടും നീട്ടി നൽകി. ഇതുപ്രകാരം 2026 നവംബർ 30 വരെ ഗുണഭോക്താക്കൾക്ക് മസ്റ്ററിങ് നടത്താവുന്നതാണ്. നേരത്തെ അനുവദിച്ചിരുന്ന അവസാന തീയതി ഒക്ടോബർ 30-ൽ ആയിരുന്നു അവസാനിച്ചിരുന്നത്. എന്നാൽ ഇനിയും നിരവധി പേർ മസ്റ്ററിങ് പൂർത്തിയാക്കാൻ ബാക്കിയുള്ളത് കണക്കിലെടുത്താണ് സർക്കാർ സമയം നീട്ടിനൽകിയത്.

മസ്റ്ററിങ് ചെയ്തില്ലെങ്കിൽ എന്ത് സംഭവിക്കും?

സാമൂഹ്യ സുരക്ഷാ പെൻഷൻ ഗുണഭോക്താക്കൾ നിലവിൽ 29,67,142 പേരാണുള്ളത്. കഴിഞ്ഞ മാസം ഇവർക്ക് വിതരണം ചെയ്യാനായി 541,38,82,747 രൂപയാണ് അനുവദിച്ചത്. ഇതിൽ 22,42,475 പേർക്ക് പ്രാഥമിക സഹകരണ സംഘങ്ങൾ വഴി വീടുകളിലും ബാക്കിയുള്ളവർക്ക് ബാങ്കിലും തുക എത്തിക്കും.

ദേശീയ സാമൂഹ്യ സഹായ പദ്ധതിയിൽ ഉൾപ്പെടുന്ന ഇന്ദിരാഗാന്ധി ദേശീയ വാർധക്യകാല , ഭിന്നശേഷി , വിധവാ പെൻഷൻ എന്നിവയിൽ കഴിഞ്ഞ മാസം 8,46,456 ഗുണഭോക്താക്കൾക്കാണ് തുക വിതരണം ചെയ്തത്. ആകെ 24,76,10,400 രൂപ വിതരണം ചെയ്തു. എന്നാൽ മസ്റ്ററിങ് നവംബർ 30നകം ചെയ്തില്ലെങ്കില്‍ ഇവർക്ക് ഡിസംബര്‍ മുതല്‍ പെന്‍ഷന്‍ കിട്ടില്ല.

ALSO READ: ചാല സ്വർണക്കവർച്ച: കാണാതായത് രണ്ട് കിലോ സ്വർണം, കിട്ടിയത് 448 ഗ്രാം; കവർച്ചയ്ക്ക് പിന്നിൽ പക

മസ്റ്ററിങ് ചെയ്യേണ്ടത് ആരെല്ലാം?

2025 ഡിസംബർ 31 വരെ പെൻഷൻ അനുവദിക്കപ്പെട്ടിട്ടുള്ള എല്ലാ സാമൂഹ്യ സുരക്ഷാ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളുമാണ് ഇത്തവണ വാർഷിക മസ്റ്ററിങ് ചെയ്യേണ്ടത്. സാമൂഹ്യസുരക്ഷാ ക്ഷേമ പെൻഷൻ പ്രതിമാസം 2,000 രൂപയാണ് നിലവിൽ. കർശനപരിശോധനയിലൂടെ അനർഹരെ ഒഴിവാക്കാനാണ് മസ്റ്ററിങ് നടത്തുന്നത്. അനർഹരെ ഒഴിവാക്കി വർധിപ്പിച്ച പെൻഷന്റെ സാമ്പത്തിക ബാധ്യത കുറച്ചുകൊണ്ടുവരാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.  സംസ്ഥാന സർക്കാർ മാറിയ ശേഷം നടക്കുന്ന ആദ്യത്തെ മസ്റ്ററിങ് ആണിത്. കൂടാതെ, പെൻഷൻ വിതരണത്തിലും തുകയും ചില മാറ്റങ്ങൾ പ്രതീക്ഷിക്കുന്ന ഈ സാഹചര്യത്തിൽ മസ്റ്ററിങ് വൻതോതിൽ പ്രാധാന്യം അർഹിക്കുന്നുണ്ട്.

മസ്റ്ററിങ് ചെയ്യേണ്ടത് എങ്ങനെ?

  1. ആധാർ കാർഡ്, പെൻഷൻ ഐഡി, ആധാറുമായി ബന്ധിപ്പിച്ച മൊബൈൽ ഫോൺ എന്നിവയുമായി അടുത്തുള്ള അക്ഷയ കേന്ദ്രങ്ങളിൽ എത്തി ബയോമെട്രിക് വെരിഫിക്കേഷൻ വഴി മസ്റ്ററിങ് പൂർത്തിയാക്കാം.
  2. അക്ഷയ കേന്ദ്രങ്ങളിൽ നേരിട്ടെത്തി ബയോമെട്രിക് (വിരലടയാളം അല്ലെങ്കിൽ ഐറിസ്) സംവിധാനം വഴി മസ്റ്ററിങ് പൂർത്തിയാക്കുന്നവർക്ക് 30 രൂപയാണ് സർവീസ് ചാർജ്.
  3. കിടപ്പുരോഗികൾ, വയോധികർ, തീവ്രമായ ശാരീരിക ബുദ്ധിമുട്ടുകൾ നേരിടുന്നവർ എന്നിവർക്കായി അക്ഷയ പ്രതിനിധികൾ നേരിട്ട് വീടുകളിലെത്തി മസ്റ്ററിങ് നടത്തുന്നതാണ്.
  4. ഇത്തരം സേവനങ്ങൾക്ക് 50 രൂപ ആണ് സർവീസ് ചാർജ്.

English Summary:

Kerala government has extended the deadline for annual mustering of social security and welfare fund pension beneficiaries until November 30, 2026. The deadline was earlier October 30, but the extension was granted as many beneficiaries had not completed the process.

Follow Us