AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

സ്കൂട്ടറിൽ ഇടിച്ചതിന് മർദ്ദനമേറ്റു, വീട്ടിലെത്തി രക്തം ഛർദിച്ചു; കാറുടമയുടെ മരണത്തിൽ കേസെടുത്ത് പോലീസ്

Man assaulted following accident dies: സ്കൂട്ടറിൽ കാർ ഇടിച്ചതിനെ തുടർന്ന് അ‌പകട സ്ഥലത്തുവച്ച് മർദനമേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു. അപകടസ്ഥലത്ത് എത്തിയവർ ശ്രീകുമാറിനെ മർദിച്ചെന്ന് ഭാര്യ ദീപാറാണി നേരത്തെ പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് കാരമൂട് സ്വദേശികൾക്കെതിരേ വട്ടപ്പാറ പോലീസ് കേസെടുത്തിട്ടുണ്ട്.

സ്കൂട്ടറിൽ ഇടിച്ചതിന് മർദ്ദനമേറ്റു, വീട്ടിലെത്തി രക്തം ഛർദിച്ചു; കാറുടമയുടെ മരണത്തിൽ കേസെടുത്ത് പോലീസ്
Man Assaulted Following Accident DiesImage Credit source: Special Arrangement
Prasanth Kumar
Prasanth Kumar | Published: 16 Nov 2026 | 08:39 AM

തിരുവനന്തപുരം: സ്കൂട്ടറിൽ കാർ ഇടിച്ചതിനെ തുടർന്ന് അ‌പകട സ്ഥലത്തുവച്ച് മർദനമേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു. കരകുളം കല്ലയം ചിറത്തലയ്ക്കൽ ശ്രീനിലയത്തിൽ ശ്രീകുമാറാണ് (52) മരിച്ചത്. ഈമാസം ഒന്നിന് രാത്രി 10-ന് കാരമൂട് ജങ്‌ഷനു സമീപത്തുെവച്ച് ശ്രീകുമാർ ഓടിച്ച കാറിടിച്ച് സ്കൂട്ടർ യാത്രികന് പരിക്കേറ്റിരുന്നു. തുടർന്ന് ശ്രീകുമാറിനെ കസ്റ്റഡിയിൽ എടുത്ത വട്ടപ്പാറ പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. എന്നാൽ പോലീസ് സ്റ്റേഷനിൽനിന്ന് വീട്ടിൽ എത്തിയതിനു പിന്നാലെ രക്തം ഛർദിച്ച ശ്രീകുമാറിനെ ശാസ്തമംഗലത്തെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.

കരൾരോഗികൂടിയായ ശ്രീകുമാർ ചികിത്സയിലിരിക്കെ രോഗം മൂർച്ഛിച്ചതിനെ തുടർന്ന് മരിച്ചു. അപകടസ്ഥലത്ത് എത്തിയവർ ശ്രീകുമാറിനെ മർദിച്ചെന്ന് ഭാര്യ ദീപാറാണി നേരത്തെ പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് കാരമൂട് സ്വദേശികൾക്കെതിരേ വട്ടപ്പാറ പോലീസ് കേസെടുത്തിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം നടക്കുന്നതായി പോലീസ് പറഞ്ഞു. ശ്രീകുമാറിന്റെ മക്കൾ: ലക്ഷ്മി, പാർവതി.

Follow Us