AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

കുട്ടിയെ പിടി, ഒരു ഫോട്ടോ എടുക്കട്ടെ! ഫീൽഡിങ്ങിനിടെ ഇന്ത്യൻ താരത്തോട് ആവശ്യം അ‌റിയിച്ച് ആരാധകൻ; വീഡിയോ ​വൈറൽ

Fan Asks India Debutant To Carry His Toddler Mid-Match: ഏകദിന ടീമിലേക്കുള്ള തന്റെ അ‌രങ്ങേറ്റ മത്സരത്തിൽ 27 വയസുകാരനായ യാഷ് താക്കൂർ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. 10 ഓവറിൽ 38 റൺസ് മാത്രം വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തിയ യാഷ് ഇന്ത്യയുടെ മികച്ച ബൗളിംഗ് പെർഫോമൻസിൽ നിർണായക പങ്കുവഹിച്ചു. ന്യൂസിലാൻഡ് ബാറ്റർ ഡീൻ ഫോക്സ്‌ക്രോഫ്റ്റിനെ പുറത്താക്കിയാണ് അദ്ദേഹം തന്റെ ആദ്യ ഏകദിന വിക്കറ്റ് സ്വന്തമാക്കിയത്.

കുട്ടിയെ പിടി, ഒരു ഫോട്ടോ എടുക്കട്ടെ! ഫീൽഡിങ്ങിനിടെ ഇന്ത്യൻ താരത്തോട് ആവശ്യം അ‌റിയിച്ച് ആരാധകൻ; വീഡിയോ ​വൈറൽ
Fan Asks India Debutant To Carry His Toddler Mid MatchImage Credit source: X
Prasanth Kumar
Prasanth Kumar | Published: 16 Nov 2026 | 08:05 AM

ക്രിക്കറ്റ് മത്സരങ്ങൾക്കിടയിൽ ഗ്യാലറിയിൽ കാണികൾ പലപ്പോഴും രസകരമായ മുഹൂർത്തങ്ങൾ സൃഷ്ടിക്കുന്നത് ക്യാമറക്കണ്ണുകൾ കൃത്യമായി ഒപ്പിയെടുക്കാറുണ്ട്. ഇന്ത്യ- ന്യൂസിലൻഡ് അ‌ഞ്ചാം ഏകദിനത്തിനിടെ അ‌ത്തരത്തിൽ ക്യാമറ ഒപ്പിയെടുത്ത ഒരു ദൃശ്യം ഇപ്പോൾ ക്രിക്കറ്റ് ആരാധകർക്കിടയിലും സാമൂഹികമാധ്യമങ്ങളിലും ​വൈറലാകുകയാണ്. മത്സരത്തിനിടെ ഇന്ത്യൻ യുവതാരത്തോട് തന്റെ കുട്ടിയെ പിടിച്ച് ഫോട്ടോയ്ക്ക് പോസ് ചെയ്യാൻ ഒരു ആരാധകൻ ആവശ്യപ്പെടുന്നതും ഫീൽഡിങ്ങിലുള്ള താരം അ‌ത് നിരസിക്കുന്നതുമാണ് വീഡിയോയിൽ ഉള്ളത്. ഇന്ത്യൻ ഏകദിന ടീമിനൊപ്പമുള്ള തന്റെ ആദ്യ മത്സരത്തിനിറങ്ങിയ ഫാസ്റ്റ് ബൗളർ യാഷ് താക്കൂറിനാണ് അരങ്ങേറ്റമത്സരത്തിൽ ആരാധകനിൽ നിന്ന് വിചിത്ര ആവശ്യം നേരിടേണ്ടിവന്നത്. വീഡിയോ ​​വൈറലായതോടെ യാഷും ​ആദ്യ മത്സരത്തിൽ തന്നെ വൈറലായിട്ടുണ്ട്.

ന്യൂസിലൻഡിന്റെ ബാറ്റിങ്ങിനിടെ, ബൗണ്ടറി ലൈനിന് സമീപം ഫീൽഡ് ചെയ്യുകയായിരുന്നു യാഷ്. ഇതിനിടെ ഒരു ഗ്യാപ്പിൽ ബൗണ്ടറിയോട് ചേർന്നുനിന്ന ആരാധകർ ആവശ്യപ്പെട്ടതനുസരിച്ച് യാഷ് ഓട്ടോഗ്രാഫുകൾ നൽകി. എന്നാൽ, ഇതിനിടെ ഒരു കുട്ടിയുമായി നിന്ന ആരാധകൻ തന്റെ കുട്ടിയെ എടുത്തുകൊണ്ട് ഒരു ഫോട്ടോ എടുക്കാൻ യാഷ് താക്കൂറിനോട് ആവശ്യപ്പെടുകയായിരുന്നു.

Also Read: സേവാഗ് എന്ന് ആർത്തുവിളിച്ച പാകിസ്താൻ ആരാധകർ, സീതാറാം ജപിച്ച ആര്യവീർ; ​അ‌ച്ഛന്റെയും മകന്റെയും വീഡിയോ കോൾ ​വൈറൽ

എന്നാൽ ഫീൽഡിനിടെ ആയതിനാൽ കുട്ടിയെ കയ്യിലെടുക്കാനുള്ള അഭ്യർത്ഥന യാഷ് താക്കൂർ നിരസിച്ചു. സ്റ്റേഡിയത്തിലെ ക്യാമറക്കണ്ണുകൾ, ഈ രസകരമായ സംഭവം ഒപ്പിയെടുക്കുകയും പിന്നീട് ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയുമായിരുന്നു. ഇന്ത്യയ്ക്കായി നാല് ടി20 മത്സരങ്ങൾ കളിച്ചിട്ടുള്ള യാഷ് താക്കൂർ, വരാനിരിക്കുന്ന ടെസ്റ്റ് പരമ്പര മുന്നിൽ കണ്ട് വിശ്രമം അനുവദിച്ച ഗുർനൂർ ബ്രാറിന് പകരമായാണ് ഞായറാഴ്ച ഏകദിന അരങ്ങേറ്റം നടത്തിയത്.

ഏകദിന ടീമിലേക്കുള്ള തന്റെ അ‌രങ്ങേറ്റ മത്സരത്തിൽ 27 വയസുകാരനായ യാഷ് താക്കൂർ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. 10 ഓവറിൽ 38 റൺസ് മാത്രം വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തിയ യാഷ് ഇന്ത്യയുടെ മികച്ച ബൗളിംഗ് പെർഫോമൻസിൽ നിർണായക പങ്കുവഹിച്ചു. ന്യൂസിലാൻഡ് ബാറ്റർ ഡീൻ ഫോക്സ്‌ക്രോഫ്റ്റിനെ പുറത്താക്കിയാണ് അദ്ദേഹം തന്റെ ആദ്യ ഏകദിന വിക്കറ്റ് സ്വന്തമാക്കിയത്.

ഇന്ത്യ എ ടീമിനായി മുൻപ് മികച്ച പ്രകടനം കാഴ്ചവച്ചതിന്റെ അ‌ടിസ്ഥാനത്തിലാണ് താക്കൂർ ഏകദിന ടീമിലേക്ക് ഇടംപിടിച്ചത്. കൊൽക്കത്ത സ്വദേശിയായ യാഷ് താക്കൂർ ആഭ്യന്തര ക്രിക്കറ്റിൽ വിദർഭയുടെയും, ഇന്ത്യൻ പ്രീമിയർ ലീഗിൽ (ഐപിഎൽ) പഞ്ചാബ് കിംഗ്സിന്റെയും താരമാണ്. യാഷിന്റെ ഏകദിന അ‌രങ്ങേറ്റം കുറിക്കപ്പെട്ട മൗണ്ട് മൗംഗാനുയിയിലെ ബേ ഓവലിലെ അഞ്ചാം ഏകദിനത്തിൽ, ആതിഥേയരായ ന്യൂസിലാൻഡിനെ 22 റൺസിന് പരാജയപ്പെടുത്തി ഇന്ത്യ 3-1 എന്ന നിലയിൽ പരമ്പര സ്വന്തമാക്കി.

English Summary

A clip captured by a stadium camera during the fifth ODI between India and New Zealand has gone viral among cricket fans and on social media. The video shows a fan asking fast bowler Yash Thakur who was making his debut for the Indian ODI team to pose for a photo while holding the fan’s child; the player, however, declines the request.

Follow Us