8th Pay Commission: 8ാം ശമ്പളക്കമ്മീഷൻ വരുമ്പോൾ 5 ലക്ഷം വരെ കുടിശ്ശിക; ആർക്കൊക്കെ ലഭിക്കും?
Rs 5.14 Lakh Arrears Under 8th Pay Commission Who Could Benefit: നിലവിലെ അടിസ്ഥാന ശമ്പളത്തെ ഈ സംഖ്യകൊണ്ട് ഗുണിച്ചാണ് പുതുക്കിയ അടിസ്ഥാന ശമ്പളം കണക്കാക്കുന്നത്. ഏഴാം ശമ്പളക്കമ്മീഷനില്‍ 2.57 ആയിരുന്നു ഫിറ്റ്മെന്റ് ഫാക്ടര്‍. എന്നാല്‍ എട്ടാം ശമ്പളക്കമ്മീഷനില്‍ ഇത് എത്രയായിരിക്കുമെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. ജീവനക്കാരുടെ സംഘടനകള്‍ 2.92, 3.61, 3.83 തുടങ്ങിയ ഉയര്‍ന്ന ഫിറ്റ്മെന്റ് ഫാക്ടറുകളാണ് ആവശ്യപ്പെടുന്നത്.

പ്രതീകാത്മക ചിത്രം
കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരും പെന്‍ഷന്‍കാരും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്നതാണ് എട്ടാം ശമ്പളക്കമ്മീഷന്റെ ശുപാര്‍ശകള്‍. പുതിയ ശമ്പള വര്‍ധന എത്രയായിരിക്കും, കുടിശ്ശികയായി എത്ര രൂപ ലഭിക്കും തുടങ്ങിയ കാര്യങ്ങളിലാണ് പ്രധാനമായും ആകാംക്ഷ. എന്നാല്‍ ഇതുവരെ പുതിയ ഫിറ്റ്മെന്റ് ഫാക്ടറോ ശമ്പള മാട്രിക്സോ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടില്ല. അതിനാല്‍ ജീവനക്കാര്‍ക്ക് ലഭിക്കുന്ന കൃത്യമായ ശമ്പള വര്‍ധനയും കുടിശ്ശികയും ഇപ്പോള്‍ കണക്കാക്കാനാകില്ല.
ഫിറ്റ്മെന്റ് ഫാക്ടര്‍ എത്രയായിരിക്കും?
പുതിയ അടിസ്ഥാന ശമ്പളം നിര്‍ണയിക്കുന്നതില്‍ ഏറ്റവും പ്രധാനപ്പെട്ട ഘടകമാണ് ഫിറ്റ്മെന്റ് ഫാക്ടര്‍. നിലവിലെ അടിസ്ഥാന ശമ്പളത്തെ ഈ സംഖ്യകൊണ്ട് ഗുണിച്ചാണ് പുതുക്കിയ അടിസ്ഥാന ശമ്പളം കണക്കാക്കുന്നത്. ഏഴാം ശമ്പളക്കമ്മീഷനില്‍ 2.57 ആയിരുന്നു ഫിറ്റ്മെന്റ് ഫാക്ടര്‍. എന്നാല്‍ എട്ടാം ശമ്പളക്കമ്മീഷനില്‍ ഇത് എത്രയായിരിക്കുമെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. ജീവനക്കാരുടെ സംഘടനകള്‍ 2.92, 3.61, 3.83 തുടങ്ങിയ ഉയര്‍ന്ന ഫിറ്റ്മെന്റ് ഫാക്ടറുകളാണ് ആവശ്യപ്പെടുന്നത്.
44,900 രൂപ അടിസ്ഥാന ശമ്പളമുള്ളവര്‍ക്ക് എത്ര ലഭിക്കും?
നിലവിലെ 2.57 ഫിറ്റ്മെന്റ് ഫാക്ടര്‍ തന്നെ എട്ടാം ശമ്പളക്കമ്മീഷനിലും ഉപയോഗിക്കുന്നുവെന്ന് കരുതുക. അങ്ങനെയെങ്കില്‍ 44,900 രൂപ അടിസ്ഥാന ശമ്പളമുള്ള ജീവനക്കാരന്റെ പുതിയ അടിസ്ഥാന ശമ്പളം ഇങ്ങനെയായിരിക്കും.
- നിലവിലെ അടിസ്ഥാന ശമ്പളം- 44,900 രൂപ
- ഫിറ്റ്മെന്റ് ഫാക്ടര്‍- 2.57
- കണക്കാക്കിയ പുതിയ അടിസ്ഥാന ശമ്പളം- 1,15,393 രൂപ
- ഏകദേശ പുതുക്കിയ അടിസ്ഥാന ശമ്പളം- 1,15,400 രൂപ
ഇനി നിലവിലെ ക്ഷാമബത്ത കൂടി കണക്കിലെടുക്കണം. 2026 ജനുവരി മുതല്‍ ജൂണ്‍ വരെ 60 ശതമാനം ഡിഎയും ജൂലൈ മുതല്‍ ഡിസംബര്‍ വരെ 63 ശതമാനം ഡിഎയും ലഭിക്കുമെന്ന് കരുതിയാണ് കണക്ക് തയാറാക്കിയിരിക്കുന്നത്. ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ 44,900 രൂപ അടിസ്ഥാന ശമ്പളത്തിന് 60 ശതമാനം ഡിഎ കൂടി ചേരുമ്പോള്‍ പ്രതിമാസ ശമ്പളം 71,840 രൂപയാകും. ജൂലൈ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവില്‍ 63 ശതമാനം ഡിഎ കണക്കാക്കുമ്പോള്‍ ഇത് 73,187 രൂപയാകും.
Also Read: 8th Pay Commission: മിനിമം പെൻഷൻ 45,000 രൂപ? എട്ടാം ശമ്പള കമ്മീഷൻ, വൻ നേട്ടം ഇവർക്ക്
12 മാസത്തെ കുടിശ്ശിക 5.14 ലക്ഷം രൂപയാകുന്നതെങ്ങനെ?
പുതിയ അടിസ്ഥാന ശമ്പളമായ 1,15,400 രൂപയും നിലവിലെ അടിസ്ഥാന ശമ്പളവും ഡിഎയും ഉള്‍പ്പെടുത്തിയുള്ള തുകയും തമ്മിലുള്ള വ്യത്യാസം കണക്കാക്കിയാണ് കുടിശ്ശിക കണ്ടെത്തുന്നത്.
ജനുവരി മുതല്‍ ജൂണ്‍ വരെ
- പുതുക്കിയ അടിസ്ഥാന ശമ്പളം- 1,15,400 രൂപ
- നിലവിലെ അടിസ്ഥാന ശമ്പളവും ഡിഎയും- 71,840 രൂപ
- പ്രതിമാസ വ്യത്യാസം- 43,560 രൂപ
- ആറുമാസത്തെ കുടിശ്ശിക- 2,61,360 രൂപ
ജൂലൈ മുതല്‍ ഡിസംബര്‍ വരെ
- പുതുക്കിയ അടിസ്ഥാന ശമ്പളം- 1,15,400 രൂപ
- നിലവിലെ അടിസ്ഥാന ശമ്പളവും ഡിഎയും- 73,187 രൂപ
- പ്രതിമാസ വ്യത്യാസം- 42,213 രൂപ
- ആറുമാസത്തെ കുടിശ്ശിക- 2,53,278 രൂപ
ഇരുകാലയളവുകളിലെയും തുക കൂട്ടിയാല്‍ 12 മാസത്തെ ആകെ കുടിശ്ശിക 5,14,638 രൂപയാകും. അതായത് ഏകദേശം 5.14 ലക്ഷം രൂപ.
English Summary
Central government employees are awaiting details of the 8th Pay Commission salary revision and arrears. Employees with a basic salary of Rs 44,900 could potentially receive Rs 5.14 lakh in arrears, depending on the applicable fitment factor, revised pay structure and effective date.