5 വർഷം ജോലി ചെയ്താൽ എത്ര ഗ്രാറ്റുവിറ്റി? 10, 15 വർഷത്തെ കണക്കും അറിയാം
Worked for 5 or 10 Years How Much Gratuity Will Your Company Pay: ത്ര വര്‍ഷം ജോലി ചെയ്തു എന്നതുമാത്രമല്ല ഗ്രാറ്റുവിറ്റി തുക നിശ്ചയിക്കുന്നത്. അവസാനമായി ലഭിച്ച അടിസ്ഥാന ശമ്പളവും ക്ഷാമബത്തയും കൂടി ഇതില്‍ പ്രധാനമാണ്. അഞ്ച് വര്‍ഷം, പത്ത് വര്‍ഷം, പതിനഞ്ച് വര്‍ഷം ജോലി ചെയ്താല്‍ എത്ര രൂപ ഗ്രാറ്റുവിറ്റിയായി ലഭിക്കും? ഇതിന്റെ കണക്കുകൂട്ടല്‍ എങ്ങനെയാണ്? അറിയാം.
ഒരു സ്ഥാപനത്തില്‍ ദീര്‍ഘകാലം ജോലി ചെയ്യുന്ന ജീവനക്കാര്‍ക്ക് ലഭിക്കുന്ന സാമ്പത്തിക ആനുകൂല്യമാണ് ഗ്രാറ്റുവിറ്റി. ജോലി രാജിവെക്കുമ്പോഴോ വിരമിക്കുമ്പോഴോ നിശ്ചിത വ്യവസ്ഥകള്‍ക്ക് വിധേയമായി ഈ തുക ലഭിക്കും. എന്നാല്‍ എത്ര വര്‍ഷം ജോലി ചെയ്തു എന്നതുമാത്രമല്ല ഗ്രാറ്റുവിറ്റി തുക നിശ്ചയിക്കുന്നത്. അവസാനമായി ലഭിച്ച അടിസ്ഥാന ശമ്പളവും ക്ഷാമബത്തയും കൂടി ഇതില്‍ പ്രധാനമാണ്. അഞ്ച് വര്‍ഷം, പത്ത് വര്‍ഷം, പതിനഞ്ച് വര്‍ഷം ജോലി ചെയ്താല്‍ എത്ര രൂപ ഗ്രാറ്റുവിറ്റിയായി ലഭിക്കും? അറിയാം.
ആര്‍ക്കൊക്കെയാണ് ഗ്രാറ്റുവിറ്റിക്ക് അര്‍ഹത?
ഇന്ത്യയില്‍ ഗ്രാറ്റുവിറ്റിയുമായി ബന്ധപ്പെട്ട വ്യവസ്ഥകള്‍ സോഷ്യല്‍ സെക്യൂരിറ്റി കോഡ് 2020 പ്രകാരമാണ്. പ്രധാനമായും താഴെ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കണം.
- സ്ഥാപനത്തിലെ ജീവനക്കാരുടെ എണ്ണം- പത്ത് അല്ലെങ്കില്‍ അതില്‍ കൂടുതല്‍ ജീവനക്കാരുള്ള സ്ഥാപനങ്ങള്‍ക്ക് ഗ്രാറ്റുവിറ്റി നിയമം ബാധകമാണ്.
- തുടര്‍ച്ചയായ സേവനം- സ്ഥിരം ജീവനക്കാര്‍ ഒരേ സ്ഥാപനത്തില്‍ കുറഞ്ഞത് അഞ്ച് വര്‍ഷം തുടര്‍ച്ചയായി ജോലി ചെയ്തിരിക്കണം.
- പ്രത്യേക സാഹചര്യങ്ങള്‍- ജീവനക്കാരന്റെ മരണം അല്ലെങ്കില്‍ അംഗവൈകല്യം സംഭവിച്ചാല്‍ അഞ്ച് വര്‍ഷത്തെ സേവനമെന്ന നിബന്ധന ബാധകമല്ല.
- നിശ്ചിത കാലയളവിലെ കരാര്‍ ജീവനക്കാര്‍- നിശ്ചിത കാലാവധിയുള്ള കരാറില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഒരു വര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കിയാല്‍ ഗ്രാറ്റുവിറ്റിക്ക് അര്‍ഹത ലഭിക്കും.
ഗ്രാറ്റുവിറ്റി കണക്കാക്കുന്നത് എങ്ങനെ?
ഗ്രാറ്റുവിറ്റി കണക്കാക്കാന്‍ പ്രത്യേക ഫോര്‍മുലയുണ്ട്. അവസാനമായി ലഭിച്ച അടിസ്ഥാന ശമ്പളവും ക്ഷാമബത്തയും (ഡിഎ) അടിസ്ഥാനമാക്കിയാണ് തുക നിശ്ചയിക്കുന്നത്.
ഗ്രാറ്റുവിറ്റി ഫോര്‍മുല-
(അടിസ്ഥാന ശമ്പളം + ക്ഷാമബത്ത) × 15 ÷ 26 × ആകെ സേവന വര്‍ഷങ്ങള്‍
ഓരോ വര്‍ഷത്തെ സേവനത്തിനും 15 ദിവസത്തെ ശമ്പളമാണ് കണക്കാക്കുന്നത്.
ഒരു മാസത്തില്‍ 26 പ്രവൃത്തി ദിവസങ്ങളായി കണക്കാക്കുന്നു.
അടിസ്ഥാന ശമ്പളവും ക്ഷാമബത്തയും മാത്രമാണ് പരിഗണിക്കുന്നത്. ആകെ കൈപ്പറ്റുന്ന ശമ്പളമല്ല.
ആറ് മാസത്തില്‍ കൂടുതലുള്ള അധിക സേവന കാലയളവ് ഒരു വര്‍ഷമായി കണക്കാക്കും. ഉദാഹരണത്തിന്, അഞ്ച് വര്‍ഷവും ഏഴ് മാസവും ജോലി ചെയ്തിട്ടുണ്ടെങ്കില്‍ ആറ് വര്‍ഷത്തെ സേവനമായി പരിഗണിക്കും.
5, 10, 15 വര്‍ഷം ജോലി ചെയ്താല്‍ എത്ര രൂപ ലഭിക്കും?
വിവിധ ശമ്പള നിരക്കുകളില്‍ ഗ്രാറ്റുവിറ്റി എത്രയാകുമെന്ന് നോക്കാം.
Also Read: DA Hike 2026: ക്ഷാമബത്ത വർധനയുടെ കുടിശ്ശിക എത്ര രൂപ? പേയ്മെന്റ് തീയതിയും കണക്കും അറിയാം
അഞ്ച് വര്‍ഷത്തെ സേവനം
അവസാനത്തെ അടിസ്ഥാന ശമ്പളവും ക്ഷാമബത്തയും ചേര്‍ന്ന് 40,000 രൂപയാണെന്ന് കരുതുക.
(40,000 × 15) ÷ 26 × 5
ലഭിക്കുന്ന ഗ്രാറ്റുവിറ്റി- ഏകദേശം 1,15,385 രൂപ.
പത്ത് വര്‍ഷത്തെ സേവനം
അടിസ്ഥാന ശമ്പളവും ക്ഷാമബത്തയും ചേര്‍ന്ന് 60,000 രൂപയാണെങ്കില്‍
(60,000 × 15) ÷ 26 × 10
ലഭിക്കുന്ന ഗ്രാറ്റുവിറ്റി- ഏകദേശം 3,46,154 രൂപ.
പതിനഞ്ച് വര്‍ഷത്തെ സേവനം
അടിസ്ഥാന ശമ്പളവും ക്ഷാമബത്തയും ചേര്‍ന്ന് 75,000 രൂപയാണെങ്കില്‍:
(75,000 × 15) ÷ 26 × 15
ലഭിക്കുന്ന ഗ്രാറ്റുവിറ്റി- ഏകദേശം 6,49,038 രൂപ.
English Summary
Gratuity is a lump-sum benefit provided to eligible employees when they leave a company or retire. The amount depends on the last drawn basic salary, dearness allowance and years of service. Learn how to calculate gratuity and estimate how much you could receive after 5, 10 or 15 years of employment.