Kerala Gold Rate: പൊന്നില്‍ അല്‍പം കരുതിയിരിക്കാം; നവംബര്‍ 21-ലെ സ്വര്‍ണവില അറിഞ്ഞോളൂ
One Pavan Gold Rate on November 21 Saturday: നവംബര്‍ 20ന് പുറത്തുവന്ന FxEmpire റിപ്പോര്‍ട്ട് അനുസരിച്ച്, റെക്കോര്‍ഡ് ഉയരത്തില്‍ നിന്ന് താഴേക്ക് നീങ്ങുന്ന സ്വര്‍ണവിലയില്‍ നിലവില്‍ വില്‍പ്പനക്കാരാണ് കൂടുതല്‍ ശക്തര്‍. ചെറിയ ഇടിവുകള്‍ക്ക് ശേഷം വിലയില്‍ നേരിയ തിരിച്ചുവരവുണ്ടായാലും അത് സ്ഥിരമായ മുന്നേറ്റത്തിന്റെ സൂചനയാകണമെന്നില്ല.
സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്, ഇന്നും നിങ്ങള്‍ക്ക് ആഭരണങ്ങള്‍ വാങ്ങിക്കാനായി പോകാം. ഒരു പവന്‍ സ്വര്‍ണം വാങ്ങിക്കാന്‍ വെറും 91,720 രൂപയാണ് ഇന്ന് നിങ്ങള്‍ നല്‍കേണ്ടത്, ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്ക് കൂടിയാണിത്. കഴിഞ്ഞ ദിവസമുണ്ടായിരുന്ന 92,080 രൂപയില്‍ നിന്ന് 360 രൂപ കുറഞ്ഞാണ് 91,720 ലേക്ക് വിലയെത്തിയത്. ഒരു ഗ്രാം സ്വര്‍ണത്തിന് 11,465 രൂപയുമാണ് ഇന്നത്തെ നിരക്ക്. ഒരു ഗ്രാമിന് 45 രൂപയുടെ ഇടിവാണ് സംഭവിച്ചിരിക്കുന്നത്.
അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവിലയിലെ ഇടിവ് തുടരുന്നു. റെക്കോര്‍ഡ് ഉയരത്തില്‍ നിന്ന് വലിയ തിരിച്ചടി നേരിട്ടതോടെ സ്വര്‍ണത്തിന് കൂടുതല്‍ ശക്തമായ പിന്തുണ ലഭിക്കാവുന്ന വിലനിലവാരങ്ങള്‍ തേടുകയാണ് നിക്ഷേപകര്‍. വില്‍പ്പന സമ്മര്‍ദം ശക്തമായി തുടരുന്നതിനാല്‍ വരും ദിവസങ്ങളിലും വില താഴാന്‍ സാധ്യതയുണ്ടെന്നാണ് വിപണി നിരീക്ഷകരുടെ വിലയിരുത്തല്‍.
അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണത്തിന്റെ അടുത്ത പ്രധാന പിന്തുണ 3,311.56 ഡോളറിലാണെന്നാണ് സാങ്കേതിക വിശകലനം. ഈ നിലവാരത്തിന് താഴേക്ക് വില നീങ്ങിയാല്‍ 2025ലെ പ്രധാന താഴ്ന്ന നിലവാരങ്ങളിലേക്കും ഇടിവ് തുടര്‍ന്നേക്കാം. അതേസമയം, അമേരിക്കന്‍ കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് ഉയര്‍ത്തുന്നത് അവസാനിപ്പിക്കുമെന്ന വ്യക്തമായ സൂചന ലഭിച്ചാല്‍ സ്വര്‍ണവിപണിയില്‍ തിരിച്ചുവരവിന് വഴിയൊരുങ്ങാം.
നവംബര്‍ 20ന് പുറത്തുവന്ന FxEmpire റിപ്പോര്‍ട്ട് അനുസരിച്ച്, റെക്കോര്‍ഡ് ഉയരത്തില്‍ നിന്ന് താഴേക്ക് നീങ്ങുന്ന സ്വര്‍ണവിലയില്‍ നിലവില്‍ വില്‍പ്പനക്കാരാണ് കൂടുതല്‍ ശക്തര്‍. ചെറിയ ഇടിവുകള്‍ക്ക് ശേഷം വിലയില്‍ നേരിയ തിരിച്ചുവരവുണ്ടായാലും അത് സ്ഥിരമായ മുന്നേറ്റത്തിന്റെ സൂചനയാകണമെന്നില്ല.
സ്വര്‍ണവില വീണ്ടും താഴേക്ക് പോകുമോ?
2026 ജനുവരി 29ന് ഔണ്‍സിന് 5,602.23 ഡോളര്‍ എന്ന റെക്കോര്‍ഡ് നിലവാരത്തിലെത്തിയ ശേഷമാണ് സ്വര്‍ണവിലയില്‍ വലിയ ചാഞ്ചാട്ടം ആരംഭിച്ചത്. പിന്നീട് വില താഴ്ന്ന ഉയരങ്ങളും താഴ്ന്ന താഴ്ചകളും രേഖപ്പെടുത്തുന്ന പ്രവണതയാണ് കാണിക്കുന്നത്. വിപണിയിലെ ഈ മാറ്റം സ്വര്‍ണത്തിന്റെ മുന്നേറ്റം ദുര്‍ബലമായെന്ന സൂചനയായാണ് സാങ്കേതിക വിശകലന വിദഗ്ധര്‍ കാണുന്നത്.
Also Read: Kerala Gold Rate: സ്വർണം ഏറ്റവും താഴ്ന്ന നിരക്കിൽ; 80,000-ലേക്കോ? നവംബർ 20-ലെ വില
2025ല്‍ രൂപപ്പെട്ട ചില ചെറിയ വിലത്താഴ്ചകള്‍ക്ക് സമീപം താല്‍ക്കാലിക പിന്തുണ ലഭിച്ചേക്കാം. എന്നാല്‍ വലിയ നിക്ഷേപകര്‍ സജീവമായി വാങ്ങല്‍ നടത്തിയ ശക്തമായ പിന്തുണാ മേഖലകളാണ് വിലയുടെ ദിശ നിര്‍ണയിക്കുന്നതില്‍ കൂടുതല്‍ പ്രധാനമാകുക. നിലവിലെ സാഹചര്യത്തില്‍ 3,311.56 ഡോളറാണ് ശ്രദ്ധിക്കേണ്ട ആദ്യ പ്രധാന നിലവാരം. അതിന് താഴെ 3,120.76, 2,956.56, 2,832.72 ഡോളര്‍ എന്നീ മേഖലകളും അടുത്ത പിന്തുണാ നിലവാരങ്ങളായി പറയപ്പെടുന്നു.
ഫെഡറലിന്റെ പലിശനയവും സ്വര്‍ണവിലയും
അമേരിക്കന്‍ ഫെഡറല്‍ റിസര്‍വിന്റെ പലിശനയമാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങളിലൊന്ന്. പലിശനിരക്ക് ഉയര്‍ത്താനുള്ള സാധ്യത ശക്തമായാല്‍ സ്വര്‍ണത്തിന് തിരിച്ചടിയാകും. കാരണം പലിശ ലഭിക്കുന്ന നിക്ഷേപങ്ങളിലേക്ക് കൂടുതല്‍ പണം ഒഴുകുകയും സ്വര്‍ണത്തിന്റെ ആകര്‍ഷണം കുറയുകയും ചെയ്യാം.
2025 സെപ്റ്റംബറിലെ ഫെഡറല്‍ യോഗത്തിന് പിന്നാലെ പലിശ കുറയ്ക്കുമെന്ന പ്രതീക്ഷയാണ് സ്വര്‍ണവിലയിലെ കുതിപ്പിന് കരുത്തായത്. എന്നാല്‍ പിന്നീട് പലിശനിരക്ക് ഉയര്‍ത്താനുള്ള സാധ്യതകള്‍ ശക്തമായതോടെ വിപണിയുടെ ദിശ മാറി. നവംബര്‍ ആദ്യവാരം പ്രതീക്ഷിച്ചതിലും ഉയര്‍ന്ന അമേരിക്കന്‍ പണപ്പെരുപ്പ കണക്കുകള്‍ പുറത്തുവന്നതും സ്വര്‍ണത്തിന് തിരിച്ചടിയായി.
English Summary
Kerala gold buyers are closely watching price movements on Saturday, November 21. This update examines the latest gold rates in the state and whether the current market conditions make it a good time to buy gold.