AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

8th Pay Commission: ജീവനക്കാരുടെ അടിസ്ഥാനശമ്പളം എത്ര, ഡിഎ വർദ്ധനവ് എന്ന്? ഇനി സംശയം വേണ്ട

8th Pay Commission Updates: പുതിയ ശമ്പളകമ്മീഷൻ പ്രാബല്യത്തിൽ വരുന്നതോടെ അടിസ്ഥാനശമ്പളത്തിൽ വൻ വർദ്ധനവ് ഉണ്ടാകുമെന്നാണ് വിവരം. കുടുംബ യൂണിറ്റ്, വീടുവാടക അലവൻസ് തുടങ്ങിയവയിലും മാറ്റങ്ങൾ വന്നേക്കും. എട്ടാം ശമ്പളകമ്മീഷൻ കാത്തിരിക്കുന്ന ഓരോ ജീവനക്കാരും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്. അവ ഏതെല്ലാമെന്ന് നോക്കിയാലോ...

8th Pay Commission: ജീവനക്കാരുടെ അടിസ്ഥാനശമ്പളം എത്ര, ഡിഎ വർദ്ധനവ് എന്ന്? ഇനി സംശയം വേണ്ട
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Nithya Vinu
Nithya Vinu | Edited By: Jenish Thomas | Updated On: 23 Apr 2026 | 09:40 AM

‍രാജ്യത്തെ കേന്ദ്രസർക്കാർ ജീവനക്കാരും പെൻഷൻകാരും എട്ടാം ശമ്പളകമ്മീഷന് (8th Pay Commission) വേണ്ടിയുള്ള കാത്തിരിപ്പിലാണ്. പുതിയ ശമ്പളകമ്മീഷൻ പ്രാബല്യത്തിൽ വരുന്നതോടെ അടിസ്ഥാനശമ്പളത്തിൽ വൻ വർദ്ധനവ് ഉണ്ടാകുമെന്നാണ് വിവരം. കുടുംബ യൂണിറ്റ്, വീടുവാടക അലവൻസ് തുടങ്ങിയവയിലും എല്ലാം മാറ്റങ്ങൾ വന്നേക്കും. എട്ടാം ശമ്പളകമ്മീഷൻ കാത്തിരിക്കുന്ന ഓരോ ജീവനക്കാരും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്. അവ ഏതെല്ലാമെന്ന് നോക്കിയാലോ…

അടിസ്ഥാനശമ്പളം

ഏഴാം ശമ്പള കമ്മീഷൻ പ്രകാരം നിലവിൽ കേന്ദ്രസർക്കാർ ജീവനക്കാരുടെ ഏറ്റവും കുറഞ്ഞ അടിസ്ഥാനശമ്പളം 18,000 രൂപയാണ്. പുതിയ ശമ്പളകമ്മീഷനിൽ അടിസ്ഥാന ശമ്പളത്തിൽ വൻ വർദ്ധനവ് ഉണ്ടാകുമെന്നാണ് വിവരം. ഏഴാം ശമ്പള കമ്മീഷൻ 2.57 എന്ന ഫിറ്റ്മെന്റ് ഘടകത്തെ (Fitment Factor) അടിസ്ഥാനമാക്കിയാണ് അടിസ്ഥാന ശമ്പളം കണക്കാക്കിയിരിക്കുന്നത്.

പഴയ ശമ്പളത്തിൽ നിന്ന് പുതിയ ശമ്പളത്തിലേക്ക് മാറുമ്പോൾ ഉപയോഗിക്കുന്ന ഗുണന സംഖ്യയാണിത്. താഴ്ന്ന റാങ്കിലുള്ള ജീവനക്കാർക്കും ഉയർന്ന റാങ്കിലുള്ളവർക്കും ഒരേപോലെ ശമ്പള വർദ്ധനവ് ഉറപ്പാക്കാൻ ഇത് സ​ഹായിക്കും. എട്ടാം ശമ്പള കമ്മീഷനിൽ ഇത് 3.68 ആയി ഉയർത്തണമെന്നാണ് കേന്ദ്ര സർക്കാർ ജീവനക്കാരുടെ സംഘടനകൾ ആവശ്യപ്പെടുന്നത്. അങ്ങനെ സംഭവിച്ചാൽ 60,000 രൂപ മുതൽ 70,000 രൂപ വരെ കുറഞ്ഞ ശമ്പളം കൂടിയേക്കാം. പുതിയ ശമ്പള കമ്മീഷനും കേന്ദ്ര സർക്കാരും സംയുക്തമായിട്ടാണ് ഫിറ്റ്മെൻ്റ് ഫാക്ടർ എത്ര വേണമെന്ന് തീരുമാനിക്കുക.

ALSO READ: എന്റമ്മോ, ശമ്പളം ഇത്രയും കൂടുമോ! ജീവനക്കാർക്ക് കോളടിച്ചല്ലോ

ഡിഎ വർദ്ധനവ്

കേന്ദസർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത ( ഡിഎ) വർഷത്തിൽ രണ്ട് തവണയാണ് പരിഷ്കരിക്കുന്നത്. ജനുവരിയിലെ കണക്ക് പ്രകാരം ഹോളിയോട് അനുബന്ധിച്ച് മാർച്ച് മാസത്തിലും ജുലൈയിലെ കണക്ക് പ്രകാരം ദീപാവലി മാസത്തിലുമാണ് വർഷത്തിൽ രണ്ട് തവണ ഡിഎ ഉയർത്തുന്നത്. എന്നാൽ ഇത്തവണ ഹോളിയും കഴിഞ്ഞ് ഏപ്രിൽ മാസം ആയിട്ടും ഡിഎ ഇതുവരെ കൂട്ടിയിട്ടില്ല. ഉടൻ പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയിലാണ് ജീവനക്കാർ. അതേസമയം, ഇത്തവണ ഡിഎ അമ്പത് ശതമാനം കടന്നാൽ അത് അടിസ്ഥാന ശമ്പളത്തിൽ ലയിപ്പിച്ചേക്കും. ഇത് ജീവനക്കാരുടെ ആകെ ശമ്പളത്തിലും മറ്റ് അലവൻസുകളിലും വലിയ വർദ്ധനവിന് കാരണമാകും. നിലവിൽ സർക്കാർ ജീവനക്കാർക്ക് ലഭിക്കുന്നത് 58 ശമതാനമാണ് ഡിഎ. ജനുവരിയിലെ കണക്ക് പ്രകാരം രണ്ട് ശതമാനം വരെ ഡിഎ ഉയർത്താനാണ് സാധ്യത. ക്ഷാമബത്ത ഉയർത്തിയാൽ സർക്കാർ ജീവനക്കാർക്ക് ലഭിക്കുന്ന ഡിഎ 60 ശതമാനമാകും.

Follow Us