AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

8th Pay Commission: ജീവനക്കാരുടെ ശമ്പളത്തിൽ വൻ വർദ്ധനവ്, 46,260 രൂപ വരെ ഉയർന്നേക്കും!

8th Pay Commission, Salary Calculation: ശമ്പള പരിഷ്കരണത്തിൽ ഏറ്റവും പ്രധാനപ്പെട്ട ഘടകം ഫിറ്റ്‌മെന്റ് ഫാക്ടർ ആണ്. അടിസ്ഥാന ശമ്പളം കണക്കാക്കാൻ ഉപയോഗിക്കുന്ന ഗുണകമാണിത്. ഏഴാം ശമ്പള കമ്മീഷനിൽ ഫിറ്റ്മെന്റ് ഘടകം 1.92ഉം എഴാം ശമ്പള കമ്മീഷനിൽ 2.57ഉം ആയിരുന്നു.

8th Pay Commission: ജീവനക്കാരുടെ ശമ്പളത്തിൽ വൻ വർദ്ധനവ്, 46,260 രൂപ വരെ ഉയർന്നേക്കും!
Pay Commission Image Credit source: Getty Images
Nithya Vinu
Nithya Vinu | Updated On: 28 Dec 2025 | 06:38 PM

എട്ടാം ശമ്പള കമ്മീഷൻ നടപ്പിലാക്കുന്നതിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് സർക്കാർ ജീവനക്കാരും പെൻഷൻകാരും. പുതിയ ശമ്പള കമ്മീഷൻ പ്രാബല്യത്തിൽ വരുന്നതോടെ സർക്കാർ ജീവനക്കാരുടെ ശമ്പളത്തിൽ വൻ വർദ്ധനവ് ഉണ്ടായേക്കുമെന്നാണ് റിപ്പോർട്ടുകൾ. നിലവിലെ ഏഴാം ശമ്പള കമ്മീഷന്റെ കാലാവധി 2025 ഡിസംബർ 31-ന് അവസാനിക്കുന്ന സാഹചര്യത്തിൽ, 2026 ജനുവരി 1 മുതൽ പുതിയ ശമ്പള പരിഷ്കരണം പ്രാബല്യത്തിൽ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

 

എട്ടാം ശമ്പള കമ്മീഷൻ: ശമ്പള വർദ്ധനവ് എങ്ങനെ?

 

സാധാരണയായി ഓരോ പത്ത് വർഷത്തിലുമാണ് ശമ്പള കമ്മീഷൻ രൂപീകരിക്കുന്നത്. അടിസ്ഥാനശമ്പളം, അലവൻസുകൾ‌, പെൻഷനുകൾ എന്നിവയിൽ പരിഷ്കരണങ്ങളും ഉണ്ടാകാറുണ്ട്. ശമ്പള പരിഷ്കരണത്തിൽ ഏറ്റവും പ്രധാനപ്പെട്ട ഘടകം ഫിറ്റ്‌മെന്റ് ഫാക്ടർ ആണ്. അടിസ്ഥാന ശമ്പളം കണക്കാക്കാൻ ഉപയോഗിക്കുന്ന ഗുണകമാണിത്.

ഏഴാം ശമ്പള കമ്മീഷനിൽ ഫിറ്റ്മെന്റ് ഘടകം 1.92ഉം എഴാം ശമ്പള കമ്മീഷനിൽ 2.57ഉം ആയിരുന്നു. 8-ാം ശമ്പള കമ്മീഷനിൽ മൂന്ന് തരത്തിലുള്ള ഫിറ്റ്‌മെന്റ് ഫാക്ടറുകളെക്കുറിച്ചാണ് ചർച്ചകൾ നടക്കുന്നത്. 1.92, 2.15, 2.57, ഫിറ്റ്മെന്റ് ഘടകം കൂടുന്തോറും ശമ്പള വർദ്ധനവും കൂടും.

 

ശമ്പള ലെവലുകൾ

 

കേന്ദ്ര സർക്കാർ ജീവനക്കാരെ 1 മുതൽ 18 വരെയുള്ള പേ ലെവലുകളായി തിരിച്ചിട്ടുണ്ട്:

ലെവൽ 1: എൻട്രി ലെവൽ / ഗ്രൂപ്പ് D ജീവനക്കാർ

ലെവൽ 2-9: ഗ്രൂപ്പ് C ജീവനക്കാർ

ലെവൽ 10-12: ഗ്രൂപ്പ് B ഉദ്യോഗസ്ഥർ

ലെവൽ 13-18: ഗ്രൂപ്പ് A (ഉന്നത ഉദ്യോഗസ്ഥർ)

ALSO READ: ജനുവരിയിൽ ശമ്പളം കൂടുന്നത് ആർക്കെല്ലാം? എട്ടാം ശമ്പളകമ്മീഷൻ നേട്ടം ഇങ്ങനെ…

 

ശമ്പള വ‍ർ‌ദ്ധനവ് എത്ര?

 

ഫിറ്റ്‌മെന്റ് ഫാക്ടർ 1.92 ആണെങ്കിൽ,

 

ലെവൽ 1 (ഗ്രൂപ്പ് D): അടിസ്ഥാന ശമ്പളം 18,000 രൂപയിൽ നിന്ന് 34,560 രൂപയായി ഉയരും.

ലെവൽ 5: 56,064 രൂപ

ലെവൽ 10: 1,07,712 രൂപ

ലെവൽ 15: 3,49,824 രൂപ

ലെവൽ 18: 4,80,000 രൂപ

 

ഫിറ്റ്‌മെന്റ് ഫാക്ടർ 2.15 ആണെങ്കിൽ,

 

ലെവൽ 1: 38,700 രൂപ

ലെവൽ 5: 62,780 രൂപ

ലെവൽ 10: 1,20,615 രൂപ

ലെവൽ 15: 3,91,730 രൂപ

ലെവൽ 18: 5,37,500 രൂപ

 

ഫിറ്റ്‌മെന്റ് ഫാക്ടർ 2.57 ആണെങ്കിൽ,

ലെവൽ 1: 46,260 രൂപ

ലെവൽ 5: 75,044 രൂപ

ലെവൽ 10: 1,44,177 രൂപ

ലെവൽ 15: 4,68,254 രൂപ

ലെവൽ 18: 6,42,500 രൂപ

Follow Us