8th Pay Commission: പഴയ പെൻഷൻകാർക്കും നേട്ടം; എട്ടാം ശമ്പള കമ്മീഷനിൽ മോദിക്ക് മുന്നിൽ 11 ആവശ്യങ്ങൾ

Pensioners Seek Major Benefits Under 8th Pay Commission, Submit 11 Demands: 2026 നവംബര്‍ 25നാണ് സംഘടന പ്രധാനമന്ത്രിക്ക് നിവേദനം സമര്‍പ്പിച്ചത്. കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍, റെയില്‍വേ, പ്രതിരോധ മേഖല, ബിഎസ്എന്‍എല്‍, എംടിഎന്‍എല്‍, ബാങ്കുകള്‍, സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്ന് വിരമിച്ചവരുടെയും കുടുംബ പെന്‍ഷന്‍കാരുടെയും ആവശ്യങ്ങളാണ് നിവേദനത്തിലുള്ളത്.

8th Pay Commission: പഴയ പെൻഷൻകാർക്കും നേട്ടം; എട്ടാം ശമ്പള കമ്മീഷനിൽ മോദിക്ക് മുന്നിൽ 11 ആവശ്യങ്ങൾ

പ്രതീകാത്മക ചിത്രം

Published: 

28 Nov 2026 | 12:23 PM

എട്ടാം ശമ്പള കമ്മീഷന്‍ (8th Pay Commission) നടപ്പാക്കാനുള്ള നടപടികള്‍ പുരോഗമിക്കുമ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ പെന്‍ഷന്‍കാരുടെ ആവശ്യങ്ങള്‍ വീണ്ടും ചര്‍ച്ചയാകുന്നു. 2026 ജനുവരി ഒന്നിന് മുമ്പ് വിരമിച്ചവര്‍ക്കും പുതിയ ശമ്പള കമ്മീഷന്റെ അടിസ്ഥാനത്തില്‍ പെന്‍ഷന്‍ പരിഷ്‌കരണത്തിന്റെ ആനുകൂല്യം ലഭിക്കണമെന്നാണ് പെന്‍ഷന്‍ സംഘടനകളുടെ പ്രധാന ആവശ്യം. ഇതുള്‍പ്പെടെ 11 ആവശ്യങ്ങളുന്നയിച്ച് ഫോറം ഓഫ് സിവില്‍ പെന്‍ഷനേഴ്സ് അസോസിയേഷന്‍ (എഫ്‌സിപിഎ) പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നിവേദനം നല്‍കി.

2026 നവംബര്‍ 25നാണ് സംഘടന പ്രധാനമന്ത്രിക്ക് നിവേദനം സമര്‍പ്പിച്ചത്. കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍, റെയില്‍വേ, പ്രതിരോധ മേഖല, ബിഎസ്എന്‍എല്‍, എംടിഎന്‍എല്‍, ബാങ്കുകള്‍, സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്ന് വിരമിച്ചവരുടെയും കുടുംബ പെന്‍ഷന്‍കാരുടെയും ആവശ്യങ്ങളാണ് നിവേദനത്തിലുള്ളത്.

2026ന് മുമ്പ് വിരമിച്ചവരെയും പരിഗണിക്കണം

എട്ടാം ശമ്പള കമ്മീഷന്റെ പരിഗണനാ വിഷയങ്ങളില്‍ 2026 ജനുവരി ഒന്നിന് മുമ്പ് വിരമിച്ചവരുടെ പെന്‍ഷന്‍ പരിഷ്‌കരണവും വ്യക്തമായി ഉള്‍പ്പെടുത്തണമെന്നാണ് പ്രധാന ആവശ്യം. ഒരേ തസ്തികയില്‍ ഒരേ കാലയളവില്‍ ജോലി ചെയ്തവര്‍ക്ക് വിരമിച്ച തീയതി വ്യത്യസ്തമാണെന്ന കാരണത്താല്‍ പെന്‍ഷന്‍ ആനുകൂല്യങ്ങളില്‍ വ്യത്യാസമുണ്ടാകരുതെന്ന് സംഘടന ചൂണ്ടിക്കാട്ടുന്നു.

നിലവിലെ വ്യവസ്ഥകളില്‍ പഴയ പെന്‍ഷന്‍കാരുടെ കാര്യത്തില്‍ വ്യക്തതയില്ലെന്നാണ് സംഘടനയുടെ ആശങ്ക. അതിനാല്‍ പരിഗണനാ വിഷയങ്ങളില്‍ ആവശ്യമായ ഭേദഗതി വരുത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

2025ലെ പെന്‍ഷന്‍ നിയമം പിന്‍വലിക്കണം

2025ലെ ഫിനാന്‍സ് ആക്ടിലൂടെ കൊണ്ടുവന്ന വാലിഡേഷന്‍ ഓഫ് പെന്‍ഷന്‍ റൂള്‍സ് നിയമം പിന്‍വലിക്കണമെന്നും എഫ്‌സിപിഎ ആവശ്യപ്പെട്ടിട്ടുണ്ട്. വിരമിച്ച തീയതിയുടെ അടിസ്ഥാനത്തില്‍ പെന്‍ഷന്‍കാരെ വേര്‍തിരിക്കുന്ന സാഹചര്യം ഈ നിയമം സൃഷ്ടിക്കുമെന്നാണ് സംഘടനയുടെ വാദം.

പഴയ പെന്‍ഷന്‍ പദ്ധതി പുനഃസ്ഥാപിക്കണം

2004 ജനുവരി ഒന്നിനോ അതിനുശേഷമോ സര്‍വീസില്‍ പ്രവേശിച്ച ജീവനക്കാര്‍ക്ക് പഴയ പെന്‍ഷന്‍ പദ്ധതി (ഒപിഎസ്) പുനഃസ്ഥാപിക്കണമെന്നാണ് മറ്റൊരു ആവശ്യം. ദേശീയ പെന്‍ഷന്‍ പദ്ധതി (NPS), ഏകീകൃത പെന്‍ഷന്‍ പദ്ധതി (യുപിഎസ്) എന്നിവ നിര്‍ത്തലാക്കണമെന്നും സംഘടന ആവശ്യപ്പെടുന്നു.

ബിഎസ്എന്‍എല്‍, എംടിഎന്‍എല്‍ പെന്‍ഷന്‍

ബിഎസ്എന്‍എല്‍, എംടിഎന്‍എല്‍ സ്ഥാപനങ്ങളിലേക്ക് മാറിയ ജീവനക്കാരുടെ കുടിശ്ശികയായ പെന്‍ഷന്‍ പരിഷ്‌കരണം നടപ്പാക്കണമെന്നും നിവേദനത്തില്‍ പറയുന്നു. 2017 ജനുവരി ഒന്ന് മുതല്‍ മുന്‍കാല പ്രാബല്യത്തോടെ പരിഷ്‌കരണം നടപ്പാക്കണമെന്നാണ് ആവശ്യം.

ബാങ്ക് പെന്‍ഷന്‍കാരുടെ പെന്‍ഷന്‍ പരിഷ്‌കരിക്കണം

റിസര്‍വ് ബാങ്ക് ജീവനക്കാര്‍ക്ക് ലഭിക്കുന്ന മാതൃകയില്‍ വിരമിച്ച ബാങ്ക് ജീവനക്കാരുടെയും പെന്‍ഷന്‍ കാലാനുസൃതമായി പരിഷ്‌കരിക്കണമെന്നാണ് സംഘടന ആവശ്യപ്പെടുന്നത്.

സ്വയംഭരണ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും ആനുകൂല്യം

കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള സ്വയംഭരണ സ്ഥാപനങ്ങളിലെ ജീവനക്കാരെയും എട്ടാം ശമ്പള കമ്മീഷന്റെ പരിധിയില്‍ ഉള്‍പ്പെടുത്തണം. ഇത്തരം സ്ഥാപനങ്ങളില്‍നിന്ന് വിരമിച്ചവര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ആരോഗ്യ പദ്ധതിയായ സിജിഎച്ച്എസ് (സിജിഎച്ച്എസ്) സൗകര്യങ്ങളും ലഭ്യമാക്കണമെന്നാണ് ആവശ്യം.

ക്ഷാമബത്ത അടിസ്ഥാന പെന്‍ഷനില്‍ ലയിപ്പിക്കണം

നിലവിലുള്ള ക്ഷാമബത്തയുടെയും (ഡിഎ), പെന്‍ഷന്‍കാര്‍ക്കുള്ള ക്ഷാമാശ്വാസത്തിന്റെയും (ഡിആര്‍) 50 ശതമാനം അടിസ്ഥാന ശമ്പളത്തിലും പെന്‍ഷനിലും ലയിപ്പിക്കണമെന്നാണ് മറ്റൊരു നിര്‍ദേശം. എട്ടാം ശമ്പള കമ്മീഷന്‍ ശുപാര്‍ശകള്‍ നടപ്പാക്കുന്നതുവരെ ഇടക്കാല ആശ്വാസമായി ഇത് അനുവദിക്കണമെന്നാണ് സംഘടനയുടെ ആവശ്യം.

Also Read: 8th Pay Commission: ശമ്പളം മാസം 15,400 രൂപ കൂടും, 3.40 ലക്ഷം രൂപയുടെ കുടിശ്ശികയും! 8-ാം ശമ്പള കമ്മീഷൻ കണക്കുകൾ

20 ശതമാനം ഇടക്കാല പെന്‍ഷന്‍

പുതിയ പെന്‍ഷന്‍ പരിഷ്‌കരണം നടപ്പാക്കുന്നതുവരെ നിലവിലെ പെന്‍ഷനില്‍ കുറഞ്ഞത് 20 ശതമാനം ഇടക്കാല വര്‍ധന അനുവദിക്കണമെന്നും എഫ്‌സിപിഎ ആവശ്യപ്പെട്ടിട്ടുണ്ട്. കുടുംബ പെന്‍ഷന്‍കാര്‍ക്കും ഈ ആനുകൂല്യം നല്‍കണമെന്നാണ് ആവശ്യം.

പെന്‍ഷന്‍ കമ്മ്യൂട്ടേഷന്‍

പെന്‍ഷന്‍ കമ്മ്യൂട്ടേഷന്‍ വഴി വിരമിക്കുമ്പോള്‍ പെന്‍ഷന്റെ ഒരു ഭാഗം മുന്‍കൂറായി തുകയായി കൈപ്പറ്റാന്‍ സാധിക്കും. ഇതിന്റെ ഭാഗമായി പ്രതിമാസ പെന്‍ഷനില്‍ കുറവ് വരുത്തുകയും ചെയ്യും. നിലവില്‍ 15 വര്‍ഷത്തിന് ശേഷമാണ് കുറച്ച ഭാഗം പൂര്‍ണമായി പുനഃസ്ഥാപിക്കുന്നത്. ഈ കാലാവധി 10 വര്‍ഷവും എട്ട് മാസവുമായി കുറയ്ക്കണമെന്നാണ് സംഘടനയുടെ ആവശ്യം.

ആരോഗ്യസൗകര്യങ്ങള്‍ മെച്ചപ്പെടുത്തണം

എല്ലാ ജില്ലകളിലും കുറഞ്ഞത് ഒരു സിജിഎച്ച്എസ് ആരോഗ്യകേന്ദ്രമെങ്കിലും സ്ഥാപിക്കണം. കൂടുതല്‍ ഡോക്ടര്‍മാര്‍, മരുന്നുകള്‍, ആശുപത്രികള്‍ എന്നിവയുടെ ലഭ്യത ഉറപ്പാക്കണം. തടസങ്ങളില്ലാതെ പണമടയ്ക്കാതെ ചികിത്സ ലഭ്യമാക്കണമെന്നും നിശ്ചിത മെഡിക്കല്‍ അലവന്‍സ് 5,000 രൂപയായി ഉയര്‍ത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

വണ്‍ റാങ്ക് വണ്‍ പെന്‍ഷനില്‍ തുല്യത

വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ (ഒആര്‍ഒപി) പദ്ധതിയിലും വിരമിച്ച തീയതിയുടെ അടിസ്ഥാനത്തില്‍ വിവേചനം ഉണ്ടാകരുതെന്നാണ് സംഘടനയുടെ ആവശ്യം. 2026 ജനുവരി ഒന്നിന് മുമ്പും ശേഷവും വിരമിച്ചവര്‍ക്ക് അര്‍ഹമായ തുല്യ പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ ഉറപ്പാക്കണമെന്നും നിവേദനത്തില്‍ പറയുന്നു.

English Summary

The Forum of Civil Pensioners Associations has submitted 11 demands to Prime Minister Narendra Modi ahead of the 8th Pay Commission recommendations. Key demands include pension revision for pre-January 2026 retirees, restoration of OPS, 20% interim pension relief and improved healthcare facilities. The government has not yet approved these demands.

Loading...
Unable to load recommendations.
Follow Us
ഭീകര ലുക്കും, പെർഫോമൻസും - ബജാജ് ഡൊമിനോർ
വിവോ X500 പ്രോ മാക്സ്: വിലയും ഫീച്ചറുകളും
കട്ടൻകാപ്പിയിൽ ഒരു സ്പൂൺ നെയ്യ്; സ്വാദും ​ഗുണവും ഒരുപോലെ
ശബരിമല തീർത്ഥാടനം കഴിഞ്ഞ് മടങ്ങിയ മിനി ബസ് താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടം
കനത്ത മഴയിൽ തിരുവനന്തപുരം മുങ്ങി
പേരാമ്പ്ര മരുതേരിയിൽ കുടിവെള്ള പദ്ധതിപൈപ്പ് പൊട്ടിയപ്പോൾ
ഹാർദിക് പാണ്ഡ്യ ഇനി പഞ്ചാബിൻ്റെ ക്യാപ്റ്റനാകുമോ?