8th Pay Commission: ശമ്പളം കുതിച്ചുയരുമോ? എട്ടാം ശമ്പള കമ്മീഷനിൽ ജീവനക്കാരുടെ ‘ഗ്രോസ് സാലറി’ എത്ര?

8th Pay Commission Gross Pay: അടിസ്ഥാന ശമ്പളം, ക്ഷാമബത്ത, വീട്ടുവാടക ബത്ത, ഫിറ്റ്മെന്റ് ഫാക്ടർ എന്നിവയെല്ലാം ചേർന്നാണ് ഒരു ജീവനക്കാരന്റെ മൊത്ത ശമ്പളം നിർണ്ണയിക്കുന്നത്. 2.1, 2.28, 2.57 എന്നീ ഫിറ്റ്മെന്റ് ഫാക്ടറുകൾ അടിസ്ഥാനമാക്കി പേ ലെവൽ 3 മുതൽ 6 വരെയുള്ള ജീവനക്കാരുടെ ശമ്പളക്കണക്കുകൾ എങ്ങനെയായിരിക്കുമെന്ന് പരിശോധിച്ചാലോ...

8th Pay Commission: ശമ്പളം കുതിച്ചുയരുമോ? എട്ടാം ശമ്പള കമ്മീഷനിൽ ജീവനക്കാരുടെ ഗ്രോസ് സാലറി എത്ര?

പ്രതീകാത്മക ചിത്രം

Updated On: 

21 Nov 2026 | 01:51 PM

കേന്ദ്രസർക്കാർ ജീവനക്കാരുടെ ശമ്പള ഘടനയിൽ വലിയ മാറ്റങ്ങൾക്ക് വഴിവെക്കാവുന്ന എട്ടാം ശമ്പള കമ്മീഷന്റെ (8th Pay Commission) പ്രവർത്തനങ്ങൾ സജീവമായി പുരോഗമിക്കുകയാണ്. അടിസ്ഥാന ശമ്പളം, ക്ഷാമബത്ത, വീട്ടുവാടക ബത്ത, ഫിറ്റ്മെന്റ് ഫാക്ടർ എന്നിവയെല്ലാം ചേർന്നാണ് ഒരു ജീവനക്കാരന്റെ മൊത്ത ശമ്പളം (Gross Salary) നിർണ്ണയിക്കുന്നത്. നിലവിൽ ഫിറ്റ്മെന്റ് ഫാക്ടർ അന്തിമമാക്കിയിട്ടില്ലെങ്കിലും 2.1, 2.28, 2.57 എന്നീ ഫിറ്റ്മെന്റ് ഫാക്ടറുകൾ അടിസ്ഥാനമാക്കി പേ ലെവൽ 3 മുതൽ 6 വരെയുള്ള ജീവനക്കാരുടെ ശമ്പളക്കണക്കുകൾ എങ്ങനെയായിരിക്കുമെന്ന് പരിശോധിച്ചാലോ…

മൊത്ത ശമ്പളം എങ്ങനെയാണ് കണക്കാക്കുന്നത്?

ഒരു കേന്ദ്രസർക്കാർ ജീവനക്കാരന്റെ മൊത്ത ശമ്പളത്തിൽ അടിസ്ഥാന ശമ്പളവും മറ്റ് ബാധകമായ അലവൻസുകളും ഉൾപ്പെടും. ക്ഷാമബത്ത, വീട്ടുവാടക ബത്ത, യാത്രാബത്ത, കൂടാതെ പ്രത്യേക സാഹചര്യങ്ങളിലും പേ ഗ്രേഡുകളിലും ലഭ്യമാകുന്ന സമാനമായ മറ്റ് അലവൻസുകളും ഇതിൽ സാധാരണയായി ഉൾപ്പെടാറുണ്ട്.

  • മൊത്ത ശമ്പളം = അടിസ്ഥാന ശമ്പളം + ക്ഷാമബത്ത (DA) + വീട്ടുവാടക ബത്ത (HRA) + യാത്രാബത്ത (TPTA) + മറ്റ് ബാധകമായ അലവൻസുകൾ.

ഉയർന്ന ഫിറ്റ്മെന്റ് ഫാക്ടർ മാത്രം കൊണ്ട് മൊത്ത ശമ്പളത്തിൽ ആനുപാതികമായ വർദ്ധനവ് ഉണ്ടാകണമെന്നില്ല. അലവൻസുകളിലെ മാറ്റങ്ങളും ഇതിൽ നിർണ്ണായകമാണ്. ആറാം ശമ്പള കമ്മീഷൻ സമയത്ത് 47 ശതമാനവും ഏഴാം ശമ്പള കമ്മീഷൻ സമയത്ത് 125 ശതമാനവുമായിരുന്നു ഡിഎ. അതുകൊണ്ടുതന്നെ അന്നത്തെ ഫിറ്റ്മെന്റ് ഫാക്ടർ നിശ്ചയിക്കുന്നതിൽ നിലവിലെ ഡിഎ കൂടി പരിഗണിക്കപ്പെട്ടിരുന്നു.

കണക്കുകൂട്ടലിലെ പ്രധാനികൾ

നിലവിൽ ഡിഎ 63 ശതമാനവും, X-കാറ്റഗറി നഗരങ്ങളിലെ എച്ച്.ആർ.എ 30 ശതമാനവുമാണ്. ഏഴാം ശമ്പള കമ്മീഷൻ പേ മാട്രിക്സ് പ്രകാരം ഏറ്റവും കുറഞ്ഞ അടിസ്ഥാന ശമ്പളം ഇപ്രകാരമാണ്,

അടിസ്ഥാനശമ്പളം

  • ലെവൽ 3: ₹21,700
  • ലെവൽ 4: ₹25,500
  • ലെവൽ 5: ₹29,200
  • ലെവൽ 6: ₹35,400

ഡിഎ: പുതിയ കമ്മീഷൻ ഡിഎ പൂജ്യത്തിലേക്ക് റീസെറ്റ് ചെയ്യുമെന്നാണ് റിപ്പോർട്ട്.

എച്ച്.ആർ.എ നിരക്ക്: ഏഴാം ശമ്പള കമ്മീഷൻ ആരംഭത്തിൽ X-കാറ്റഗറി നഗരങ്ങൾക്ക് നിശ്ചയിച്ചിരുന്ന 24% നിരക്കാണ് ഇവിടെ ഉപയോഗിക്കുന്നത്. യാത്രാബത്തയും മറ്റ് അലവൻസുകളും ഒഴിവാക്കിയിട്ടുണ്ട്.

ALSO READ: 8ാം ശമ്പളക്കമ്മീഷൻ വരുമ്പോൾ 5 ലക്ഷം വരെ കുടിശ്ശിക; ആർക്കൊക്കെ ലഭിക്കും?

ഫോർമുലയും ഉദാഹരണങ്ങളും

പുതുക്കിയ അടിസ്ഥാന ശമ്പളം = നിലവിലെ അടിസ്ഥാന ശമ്പളം × ഫിറ്റ്മെന്റ് ഫാക്ടർ

മൊത്ത ശമ്പളം = പുതുക്കിയ അടിസ്ഥാന ശമ്പളം + (പുതുക്കിയ അടിസ്ഥാന ശമ്പളത്തിന്റെ 24% എച്ച്.ആർ.എ)

ഫിറ്റ്മെന്റ് ഫാക്ടർ 2.57 ആണെങ്കിൽ, ലെവൽ 3 ജീവനക്കാരന്റെ പുതുക്കിയ അടിസ്ഥാന ശമ്പളം: 21,700 × 2.57 = 55,769

24% എച്ച്.ആർ.എ: 13,385.56 (ഏകദേശം 13,386)

മൊത്ത ശമ്പളം: 55,769 + 13,385.56 = 69,154.56 (ഏകദേശം 69,155)

ലൈവ് മിന്റ്.കോം റിപ്പോർട്ട് പ്രകാരമുള്ള വിവിധ ഫിറ്റ്മെന്റ് ഫാക്ടറുകളിലെ മൊത്ത ശമ്പളം, ഏകദേശ കണക്കുകൾ അറിഞ്ഞാലോ….

വിവിധ ഫിറ്റ്മെന്റ് ഫാക്ടറുകളിലെ ശമ്പളം (ഏകദേശ കണക്ക്)

പേ ലെവൽ അടിസ്ഥാന ശമ്പളം 2.1 ഫിറ്റ്മെന്റ് ഫാക്ടർ (Basic + 24% HRA) 2.28 ഫിറ്റ്മെന്റ് ഫാക്ടർ (Basic + 24% HRA) 2.57 ഫിറ്റ്മെന്റ് ഫാക്ടർ (Basic + 24% HRA)
ലെവൽ 3 21,700 Basic – 45,570

HRA- 10,936.80

മൊത്ത ശമ്പളം- 56,506.80

Basic- 49,476

HRA – 11,874.24

മൊത്ത ശമ്പളം- 61,350.24

Basic – 55,769

HRA – 13,385.56

മൊത്ത ശമ്പളം- 69,154.56

ലെവൽ 4 25,500 Basic – 53,550

HRA- 12,852.00

മൊത്ത ശമ്പളം-

66,402.00

Basic – 58,140

HRA – 13,953.60

മൊത്ത ശമ്പളം-

72,093.60

Basic- 65,535

HRA – 15,728.40

മൊത്ത ശമ്പളം-

81,263.40

ലെവൽ 5 29,200 Basic – 61,320

HRA – 14,716.80

മൊത്ത ശമ്പളം-

76,036.80

Basic – 66,576

HRA – 15,978.24

മൊത്ത ശമ്പളം-

82,554.24

Basic – 75,044

HRA – 18,010.56

മൊത്ത ശമ്പളം-

93,054.56

ലെവൽ 6 35,400 Basic- 74,340

HRA – 17,841.60

മൊത്ത ശമ്പളം–92,181.60

Basic – 80,712

HRA – 19,370.88

മൊത്ത ശമ്പളം-

1,00,082.88

Basic – 90,978

HRA –

21,834.72

മൊത്ത ശമ്പളം-

1,12,812.72

English Summary:

The 8th Pay Commission could bring a significant salary increase for central government employees in Pay Levels 3 to 6, depending on the fitment factor adopted. According to estimates, gross monthly salaries have been calculated using three possible fitment factors, 2.1, 2.28 and 2.57.

Loading...
Unable to load recommendations.
Follow Us
7 വർഷ OS പിന്തുണ, സാംസങ് പ്രീമിയം 5ജി ഫോണിന് ഡിസ്കൗണ്ട്
സവാളയ്ക്ക് വിലയാണേ! കേടുകൂടാതെ എങ്ങനെ സൂക്ഷിക്കാം?
'കമ്പ്യൂട്ടർ വിഷൻ സിൻഡ്രോം' ഉണ്ടോ? '20-20-20 റൂൾ' ഒന്ന് പരീക്ഷിച്ച് നോക്കൂ
പുഴുങ്ങിയ മുട്ട തോട് കളഞ്ഞാണോ കളയാതെയാണോ സൂക്ഷിക്കേണ്ടത്?
ഒരാൾക്ക് വീട്ടിൽ എത്ര സ്വർണം വരെ സൂക്ഷിക്കാം
IPL താരലേലത്തിൽ ഏതൊക്കെ മലയാളി താരങ്ങൾ തിളങ്ങും?
സ്വർണവില ഈ വർഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് എത്തി
ഏഷ്യൻ ഗെയിംസ് ഇരട്ട മെഡൽ ജേതാവ് വിദർശ കെ വിനോദിന് സർക്കാർ ജോലി