AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

8th Pay Commission: ശമ്പളപരിഷ്കരണത്തിന് 5 മാസം കൂടി! എട്ടാം ശമ്പള കമ്മീഷൻ പ്രവർത്തനങ്ങൾ ഏതുവരെ?

8th Pay Commission Status: അടിസ്ഥാന ശമ്പളത്തോടൊപ്പം തന്നെ ക്ഷാമബത്ത, വീട്ടുവാടക അലവൻസ്, ഇൻഷുറൻസ് തുടങ്ങി ജീവനക്കാരുടെ ആകാംക്ഷ ഉയർത്തുന്ന നിരവധി കാര്യങ്ങൾ കമ്മീഷന്റെ തീരുമാനങ്ങൾക്കനുസരിച്ച് മാറും. നവംബറിൽ രൂപീകരിച്ച കമ്മീഷന് പതിനെട്ട് മാസത്തെ കാലാവധിയാണ് നൽകിയിരുന്നത്. സമയപരിധി അവസാനിക്കാറാകുമ്പോൾ, ഇതുവരെ കമ്മീഷൻ എന്തെല്ലാമാണ് ചെയ്തെന്ന് നോക്കിയാലോ....

8th Pay Commission: ശമ്പളപരിഷ്കരണത്തിന് 5 മാസം കൂടി! എട്ടാം ശമ്പള കമ്മീഷൻ പ്രവർത്തനങ്ങൾ ഏതുവരെ?
പ്രതീകാത്മക ചിത്രംImage Credit source: Shraddha Dharmameher / FOAP/Getty Images
Nithya Vinu
Nithya Vinu | Published: 24 Nov 2026 | 01:24 PM

രാജ്യത്തെ ദശലക്ഷക്കണക്കിന് കേന്ദ്ര സർക്കാർ ജീവനക്കാരും പെൻഷൻകാരും എട്ടാം ശമ്പള കമ്മീഷന് (8th Pay Commission) വേണ്ടിയുള്ള കാത്തിരിപ്പിലാണ്. അടിസ്ഥാന ശമ്പളത്തോടൊപ്പം തന്നെ ക്ഷാമബത്ത, വീട്ടുവാടക അലവൻസ്, ഇൻഷുറൻസ് തുടങ്ങി ജീവനക്കാരുടെ ആകാംക്ഷ ഉയർത്തുന്ന നിരവധി കാര്യങ്ങൾ കമ്മീഷന്റെ തീരുമാനങ്ങൾക്കനുസരിച്ച് മാറും. നവംബറിൽ രൂപീകരിച്ച കമ്മീഷന് പതിനെട്ട് മാസത്തെ കാലാവധിയാണ് നൽകിയിരുന്നത്. സമയപരിധി അവസാനിക്കാറാകുമ്പോൾ, ഇതുവരെ കമ്മീഷൻ എന്തെല്ലാമാണ് ചെയ്തെന്ന് നോക്കിയാലോ….

ഇതുവരെയുള്ള പ്രവർത്തനങ്ങൾ

2025 നവംബർ 3ന് സുപ്രീം കോടതി മുൻ ജഡ്ജി ജസ്റ്റിസ് രഞ്ജന പ്രകാശ് ദേശായി അധ്യക്ഷയായി മൂന്നംഗ കമ്മീഷനെ കേന്ദ്ര ധനമന്ത്രാലയം രൂപീകരിച്ചു. പ്രൊഫ. പുലക് ഘോഷ് (പാർട്ട് ടൈം അംഗം), പങ്കജ് ജെയിൻ (മെമ്പർ സെക്രട്ടറി) എന്നിവരാണ് മറ്റ് അംഗങ്ങൾ. കമ്മീഷന്റെ പ്രവർത്തനങ്ങൾക്കായി, ന്യൂഡൽഹിയിലെ ജൻപഥിലുള്ള ചന്ദർലോക് ബിൽഡിംഗിൽ കമ്മീഷന്റെ ഔദ്യോഗിക ഓഫീസും, വിവരങ്ങൾക്കായി 8cpc.gov.in എന്ന പ്രത്യേക പോർട്ടലും സജ്ജമാക്കി.

ശമ്പള ഘടനയും സാമ്പത്തിക വശങ്ങളും പഠിക്കുന്നതിനായി കൺസൾട്ടന്റുമാരെയും ഗവേഷകരെയും നിയമിക്കുന്നതിനുള്ള നടപടികൾ 2026 ഏപ്രിൽ മുതൽ ആരംഭിച്ചു. ജീവനക്കാർ, പെൻഷൻകാർ, പൊതുജനങ്ങൾ എന്നിവരുടെ അഭിപ്രായങ്ങൾ അറിയുന്നതിനായി മൈഗവ് (MyGov) പ്ലാറ്റ്‌ഫോം വഴി ഓൺലൈൻ ചോദ്യാവലി പ്രസിദ്ധീകരിച്ചു. ജീവനക്കാരുടെ സംഘടനകൾ, പെൻഷൻ അസോസിയേഷനുകൾ, മന്ത്രാലയങ്ങൾ എന്നിവരിൽ നിന്ന് ഔദ്യോഗിക നിവേദനങ്ങൾ ക്ഷണിച്ചു.

ALSO READ: കേന്ദ്ര ജീവനക്കാര്‍ക്ക് വന്‍ നേട്ടം വേണം; 8ാം ശമ്പള കമ്മിഷന് മുന്നില്‍ 13 നിര്‍ദേശങ്ങള്‍, വര്‍ഷംതോറും 6% ശമ്പള വര്‍ധന

ആദ്യം ഏപ്രിൽ 30 ആയിരുന്നു അവസാന തീയതിയെങ്കിലും സംഘടനകളുടെ ആവശ്യപ്രകാരം 2026 ജൂൺ 15 വരെ നീട്ടി നൽകിയിരുന്നു. രാജ്യത്തെ വിവിധ ഭാഗങ്ങളിലുള്ള ജീവനക്കാരുടെയും സംസ്ഥാന സർക്കാരുകളുടെയും പ്രശ്നങ്ങൾ നേരിട്ട് കേൾക്കുന്നതിനായി കമ്മീഷൻ വിവിധ നഗരങ്ങളിൽ സന്ദർശനങ്ങളും യോഗങ്ങളും നടത്തി. നിലവിൽ, ലഭിച്ച നിവേദനങ്ങളുടെ അടിസ്ഥാനത്തിൽ പ്രധാന ജീവനക്കാരുടെ സംഘടനകളുമായി കമ്മീഷൻ നേരിട്ടുള്ള ചർച്ചകൾ നടത്തിവരികയാണ്.

ശമ്പള പരിഷ്കരണത്തിന് 5 മാസം?

എട്ടാം ശമ്പളകമ്മീഷന് അനുവദിച്ചിട്ടുള്ള 18 മാസത്തെ കാലാവധി 2027 മെയ് 3-ന് അവസാനിക്കും. അതിനാൽ, ഇനിയുള്ള അഞ്ച് മാസത്തിനുള്ളിൽ ചർച്ചകൾ പൂർത്തിയാക്കി അന്തിമ റിപ്പോർട്ട് കേന്ദ്ര സർക്കാരിന് സമർപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. കമ്മീഷൻ ഇതുവരെ ഔദ്യോഗികമായി ഫിറ്റ്മെന്റ് ഫാക്ടറോ അടിസ്ഥാന ശമ്പള വർദ്ധനവോ പ്രഖ്യാപിച്ചിട്ടില്ല. റിപ്പോർട്ട് സമർപ്പിച്ച് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയ ശേഷമായിരിക്കും 2026 ജനുവരി 1 മുതലുള്ള മുൻകാല പ്രാബല്യത്തോടെയുള്ള നടപ്പാക്കൽ തീരുമാനിക്കുക.

റിപ്പോർട്ട് മെയ് 2027-ൽ വന്നാൽ, സർക്കാർ ഉത്തരവുകൾ പുറത്തിറങ്ങി പുതുക്കിയ ശമ്പളം അക്കൗണ്ടിലെത്താൻ മാസങ്ങളെടുത്തേക്കാം. അതിനാൽ 2027-ന്റെ അവസാന മാസങ്ങളിലോ അടുത്ത വർഷം ആദ്യമോ ആയിരിക്കും യഥാർത്ഥ ശമ്പള വർദ്ധനവ് ലഭിക്കാൻ സാധ്യത.

English Summary:

Millions of central government employees and pensioners are eagerly awaiting the 8th Pay Commission, which is expected to bring significant changes to their salary and pension benefits. Key components under consideration include basic pay, Dearness Allowance, House Rent Allowance, and insurance benefits.

Follow Us