റാസൽഖൈമയിൽ ബസും ലോറിയും കൂട്ടിയിടിച്ച് പതിനൊന്ന് മരണം, ഇന്ത്യക്കാരും?
നവംബർ 12 ന് ഫുജൈറയിലെ ഷെയ്ഖ് ഖലീഫ ബിൻ സായിദ് റോഡിൽ 18 കാറുകളും അഞ്ച് ലോറികളും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാല് ഇന്ത്യക്കാർ ഉൾപ്പെടെ 14 പേർ മരിച്ചിരുന്നു. തുടർച്ചയായുള്ള അപകടങ്ങളുടെ പശ്ചാത്തലത്തിൽ വാഹനമോടിക്കുന്നവരും ട്രക്ക് ഡ്രൈവർമാരും റോഡുകളിൽ കൂടുതൽ ശ്രദ്ധിക്കണമെന്നും വേഗത പരിധി പാലിക്കണമെന്നും സുരക്ഷിതമായ അകലം പാലിക്കണമെന്നും പ്രത്യേകിച്ച് സാവധാനം ഗതാഗതമുള്ള പ്രദേശങ്ങളിൽ ജാഗ്രത പാലിക്കണമെന്നും പോലീസ് അഭ്യർത്ഥിക്കുന്നു.
യുഎഇ: റാസൽഖൈമയിൽ ബസും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 11 മരണം. ഇതിൽ ഏഴുപേർ ഇന്ത്യക്കാരാണെന്നാണ് സ്ഥിരീകരിക്കാത്ത വിവരം. അൽ വതൻ റോഡിലായിരുന്നു ചൊവ്വാഴ്ച അപകടം. അപകടത്തിന്റെ സാഹചര്യങ്ങളെയും കാരണങ്ങളെയും കുറിച്ചുള്ള അന്വേഷണം തുടരുകയാണ്.അപകടത്തിൽ 11 പേർ മരിച്ചതായി യുഎഇ ആഭ്യന്തര മന്ത്രാലയം അറിയിച്ചിട്ടുണ്ട്. മലയാളികളോ മറ്റോ അപകടത്തിൽപ്പെട്ടവരുണ്ടോ എന്ന കാര്യത്തിൽ സ്ഥിരീകരണമില്ല. അപകടം നടന്നതിന് പിന്നാലെ രക്ഷാപ്രവർത്തകർ മെഡിക്കൽ ഓഫീസർമാർ ആംബുലൻസ് ജീവനക്കാർ, സിവിൽ ഡിഫൻസ്, മറ്റ് ടീമുകൾ എന്നിവരെല്ലാം വേഗത്തിൽ സംഭവ സ്ഥലത്തേക്കെത്തുകയും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും ചെയ്തുവെന്ന് ആഭ്യന്തരമന്ത്രാലയത്തിൻ്റെ എക്സ് പോസ്റ്റിൽ പറയുന്നു.
മരിച്ചവരുടെ കുടുംബങ്ങളോടും പ്രിയപ്പെട്ടവരോടും ആഭ്യന്തര മന്ത്രാലയം അഗാധമായ അനുശോചനവും ദുഖവും അറിയിച്ചു. സർവ്വശക്തനായ ദൈവം അവരെ അതിരറ്റ കാരുണ്യവും ക്ഷമയും കൊണ്ട് പൊതിയട്ടെയെന്നും കുടുംബങ്ങൾക്ക് ക്ഷമയും ആശ്വാസവും നൽകട്ടെയെന്നും പ്രാർത്ഥിക്കുന്നുതായി അഭ്യന്തര മന്ത്രാലയം പോസ്റ്റിൽ പറയുന്നു.
പോസ്റ്റ് വായിക്കാം
وزارة الداخلية تفيد بوقوع حادث تصادم بين حافلة لنقل الركاب وشاحنة في رأس الخيمة أسفر عن وفيات
أفادت وزارة الداخلية بوقوع حادث مروري إثر تصادم بين حافلة لنقل الركاب وشاحنة على شارع الوطن في إمارة رأس الخيمة، أسفر عن وفاة (11) شخصاً.
وأكدت الوزارة أنه فور تلقي البلاغ، انتقلت الفرق المختصة إلى موقع الحادث، وباشرت بالتعاون مع فرق الإسعاف والدفاع المدني والجهات المعنية عمليات الإنقاذ والإسعاف، إلى جانب تأمين الموقع وتنظيم الحركة المرورية، فيما تتواصل إجراءات التحقيق للوقوف على أسباب الحادث، وسيتم الإعلان عن نتائج التحقيقات فور الانتهاء منها.
وأعربت وزارة الداخلية عن خالص تعازيها وصادق مواساتها لأسر وذوي المتوفين، سائلةً المولى عز وجل أن يتغمدهم بواسع رحمته ومغفرته، وأن يلهم ذويهم الصبر والسلوان.
كما دعت أفراد المجتمع إلى تحري الدقة واستقاء المعلومات من المصادر الرسمية، وعدم تداول الشائعات أو المعلومات غير المؤكدة بشأن الحادث.
— وزارة الداخلية (@moiuae) November 24, 2026
സംഭവത്തെ പറ്റിയുള്ള വ്യാജപ്രചാരണങ്ങൾ പാടില്ലെന്നും ആഭ്യന്തരമന്ത്രാലയം പോസ്റ്റിൽ അഭ്യർഥിച്ചു. ഈ മാസം യുഎഇയിൽ നടക്കുന്ന രണ്ടാമത്തെ വലിയ വാഹനാപകടമാണിത്. നവംബർ 12 ന് ഫുജൈറയിലെ ഷെയ്ഖ് ഖലീഫ ബിൻ സായിദ് റോഡിൽ 18 കാറുകളും അഞ്ച് ലോറികളും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാല് ഇന്ത്യക്കാർ ഉൾപ്പെടെ 14 പേർ മരിച്ചിരുന്നു. തുടർച്ചയായുള്ള അപകടങ്ങളുടെ പശ്ചാത്തലത്തിൽ വാഹനമോടിക്കുന്നവരും ട്രക്ക് ഡ്രൈവർമാരും റോഡുകളിൽ കൂടുതൽ ശ്രദ്ധിക്കണമെന്നും വേഗത പരിധി പാലിക്കണമെന്നും സുരക്ഷിതമായ അകലം പാലിക്കണമെന്നും പ്രത്യേകിച്ച് സാവധാനം ഗതാഗതമുള്ള പ്രദേശങ്ങളിൽ ജാഗ്രത പാലിക്കണമെന്നും പോലീസ് അഭ്യർത്ഥിക്കുന്നു.