8th Pay Commission: ഡി.എ വർദ്ധനവ് ഉടൻ; അടിസ്ഥാന ശമ്പളത്തിൽ ലയിപ്പിക്കുമോ? പുതിയ വിവരങ്ങൾ ഇതാ
8th Pay Commission Update: 2026 ജനുവരി മുതൽ ജൂൺ വരെയുള്ള കാലയളവിലെ ഡിഎ വർദ്ധനവ് ഉടൻ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷ. ഇത്തവണ ഡി.എ വർദ്ധനവിനൊപ്പം തന്നെ അത് അടിസ്ഥാന ശമ്പളത്തിൽ ലയിപ്പിക്കാനുള്ള സാധ്യതയെക്കുറിച്ചും വലിയ ചർച്ചകൾ നടക്കുന്നുണ്ട്.

പ്രതീകാത്മക ചിത്രം
എട്ടാം ശമ്പളകമ്മീഷന് വേണ്ടിയുള്ള കാത്തിരിപ്പ് നീളുംതോറും ജീവനക്കാരുടെ ആശങ്കയും കൂടുകയാണ്. ഹോളിയോടനബുന്ധിച്ച് പുതിയ ശമ്പള പരിഷ്കരണമോ, ഡിഎ-യോ പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും ഒന്നും ഉണ്ടായില്ല. സാധാരണയായി വർഷത്തിൽ രണ്ട് തവണയാണ് ഡിഎ വർദ്ധനവ് പ്രഖ്യാപിക്കുന്നത്. ആദ്യത്തേത് ഹോളിയോടനുബന്ധിച്ചും, രണ്ടാമത്തേത് ദീപാവലിക്കും. എന്നാൽ ഇത്തവണ ഹോളി കഴിഞ്ഞിട്ടും ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല. ഇത് ജീവനക്കാർക്കിടയിൽ ആശങ്ക കൂട്ടുകയാണ്.
2026 ജനുവരി മുതൽ ജൂൺ വരെയുള്ള കാലയളവിലെ ഡിഎ വർദ്ധനവ് ഉടൻ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷ. ഇത്തവണ ഡി.എ വർദ്ധനവിനൊപ്പം തന്നെ അത് അടിസ്ഥാന ശമ്പളത്തിൽ ലയിപ്പിക്കാനുള്ള സാധ്യതയെക്കുറിച്ചും വലിയ ചർച്ചകൾ നടക്കുന്നുണ്ട്.
ഡി.എ വർദ്ധനവ് എത്ര ശതമാനം?
നിലവിലെ കണക്കുകൾ പ്രകാരം ക്ഷാമബത്തയിൽ 2 ശതമാനം വർദ്ധനവാണ് പ്രതീക്ഷിക്കുന്നത്. ഇതോടെ നിലവിലുള്ള 58 ശതമാനത്തിൽ നിന്ന് ഡി.എ 60 ശതമാനമായി ഉയരും. വ്യവസായ തൊഴിലാളികളുടെ ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കിയാണ് ഡിഎ വർദ്ധനവ് കണക്കാക്കുന്നത്. ഡി.എ അടിസ്ഥാന ശമ്പളത്തിൽ ലയിപ്പിച്ചാൽ ജീവനക്കാരുടെ വീട്ടുവാടക ബത്ത (HRA), യാത്രാ ബത്ത (TA) എന്നിവയിലും വർദ്ധനവുണ്ടാകും. ഇത് പെൻഷൻ കണക്കാക്കുമ്പോഴും വലിയ ഗുണകരമാകും.
ALSO READ: സർക്കാർ ജീവനക്കാരുടെ അടിസ്ഥാന ശമ്പളം 34,500 രൂപ കടക്കുമോ? കണക്കുകൾ ഇങ്ങനെ…
അതേസമയം, ഡിഎ അടിസ്ഥാന ശമ്പളത്തിൽ ലയിപ്പിക്കുമോ എന്ന സംശയവും നിലനിൽക്കുന്നുണ്ട്. ഡി.എ 50 ശതമാനം പിന്നിട്ടതോടെ ഇത് അടിസ്ഥാന ശമ്പളത്തിൽ ലയിപ്പിക്കണമെന്ന ആവശ്യം വിവിധ ജീവനക്കാരുടെ സംഘടനകൾ ശക്തമായി ഉന്നയിക്കുന്നുണ്ട്. എന്നാൽ, 2025 ഡിസംബറിൽ പാർലമെന്റിൽ രേഖാമൂലം നൽകിയ മറുപടിയിൽ, ഡിഎ അടിസ്ഥാന ശമ്പളത്തിൽ ലയിപ്പിക്കുന്നതിനുള്ള ഒരു നിർദ്ദേശവും നിലവിൽ പരിഗണനയിലില്ലെന്നാണ് സർക്കാർ വ്യക്തമാക്കിയത്.
ഡിഎ നിശ്ചയിക്കുന്നത് എങ്ങനെ?
ലേബർ ബ്യൂറോ പ്രതിമാസം പുറത്തിറക്കുന്ന AICPI-IW സൂചികയെ അടിസ്ഥാനമാക്കിയാണ് ഡിഎ കണക്കാക്കുന്നത്. വ്യാവസായിക തൊഴിലാളികൾ ഉപയോഗിക്കുന്ന സാധനങ്ങളുടെയും സേവനങ്ങളുടെയും വിലയിലെ മാറ്റങ്ങളാണ് ഈ സൂചികയിൽ പ്രതിഫലിക്കുന്നത്.
ഡിഎ കണക്കാക്കുന്നതിനുള്ള ഫോർമുല;
DA % = [{12 മാസത്തെ ശരാശരി AICPI-IW − 261.42} ÷ 261.42] × 100