AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

8th Pay Commission: ജീവനക്കാരുടെ ശമ്പളം എപ്പോൾ കൂടും? കുടിശ്ശികയിലും സംശയം വേണ്ട!

8th Pay Commission Update: 2025 ജനുവരിയിലാണ് എട്ടാം ശമ്പള കമ്മീഷൻ രൂപീകരിക്കുമെന്ന് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചത്. 18 മാസത്തിനുള്ളിൽ അതിന്റെ ശുപാർശകൾ നൽകുമെന്നും സർക്കാർ അറിയിച്ചിച്ചു. നിലവിൽ ടേംസ് ഓർ റഫറൻസ് അം​ഗീകരിച്ചിട്ടുണ്ട്.

8th Pay Commission: ജീവനക്കാരുടെ ശമ്പളം എപ്പോൾ കൂടും? കുടിശ്ശികയിലും സംശയം വേണ്ട!
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Nithya Vinu
Nithya Vinu | Published: 18 Feb 2026 | 11:40 AM

ദശലക്ഷക്കണക്കിന് ജീവനക്കാരും പെൻഷൻകാരും എട്ടാം ശമ്പളകമ്മീഷന് വേണ്ടിയുള്ള കാത്തരിപ്പിലാണ്. കമ്മീഷന് രൂപീകരിച്ച്, ടേംസ് ഓഫ് റഫറൻസിന് അം​ഗീകാരം ലഭിച്ചെങ്കിലും ശമ്പള പരിഷ്കരണം എന്ന് മുതൽ നടപ്പിലാക്കുമെന്നതിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. ജീവനക്കാർക്കും പെൻഷൻകാർക്കും നിലവിൽ ഏഴാം ശമ്പള കമ്മീഷൻ പ്രകാരമാണ് ശമ്പളം പെൻഷനും ലഭിക്കുന്നത്. ഇതിൻപ്രകാരം, ഏറ്റവും കുറഞ്ഞ അടിസ്ഥാന ശമ്പളം 18,000 രൂപയാണ്.

 

എട്ടാം ശമ്പള കമ്മീഷന്റെ പാനലിൽ ആരൊക്കെയുണ്ട്?

 

സുപ്രീം കോടതിയിലെ മുൻ ജസ്റ്റിസ് രഞ്ജന പ്രകാശ് ദേശായിയാണ് എട്ടാം സിപിസിയുടെ ചെയർപേഴ്‌സൺ. ഐഐഎം ബാംഗ്ലൂരിലെ പ്രൊഫസർ പുലക് ഘോഷിനെ പുതിയ ശമ്പള കമ്മീഷന്റെ പാർട്ട് ടൈം അംഗമായി നിയമിച്ചിട്ടുണ്ട്. പെട്രോളിയം പ്രകൃതി വാതക മന്ത്രാലയം സെക്രട്ടറി പങ്കജ് ജെയിനിനെ ശമ്പള കമ്മീഷന്റെ മെമ്പർ സെക്രട്ടറിയായും നിയമിച്ചു.

 

പുതിയ ശമ്പള കമ്മീഷന്റെ സമയപരിധി

 

കേന്ദ്ര സർക്കാർ ജീവനക്കാരുടെ ശമ്പളത്തിലും മറ്റ് ആനുകൂല്യങ്ങളിലും വേണ്ട മാറ്റങ്ങൾ ശുപാർശ ചെയ്യുന്നതിനുമായി 2025 ജനുവരിയിലാണ് എട്ടാം ശമ്പള കമ്മീഷൻ രൂപീകരിക്കുമെന്ന് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചത്. 18 മാസത്തിനുള്ളിൽ അതിന്റെ ശുപാർശകൾ നൽകുമെന്നും സർക്കാർ അറിയിച്ചിച്ചു. നിലവിൽ ടേംസ് ഓർ റഫറൻസ് അം​ഗീകരിച്ചിട്ടുണ്ട്.

ഏഴാം ശമ്പള കമ്മീഷൻ 2016 ജനുവരി 1 മുതലാണ് പ്രാബല്യത്തിൽ വന്നത്. ശുപാർശകൾ 6 മാസത്തിനുള്ളിൽ അംഗീകരിക്കപ്പെട്ടു. ഇതേ സമയക്രമം പരിഗണിക്കുകയാണെങ്കിൽ, എട്ടാം ശമ്പള കമ്മീഷൻ ഏകദേശം 24 മാസത്തിനുള്ളിൽ നടപ്പിലാക്കാൻ സാധ്യതയുണ്ട്. അതായത് കുറഞ്ഞത് രണ്ട് വർഷം സമയമെടുത്തേക്കും.

ALSO READ: ശമ്പളം എത്ര കൂട്ടണം? ജീവനക്കാർക്ക് അഭിപ്രായം അറിയിക്കാം, അവസരം പാഴാക്കല്ലേ….

കേന്ദ്ര സർക്കാർ ജീവനക്കാരുടെ ശമ്പള കുടിശ്ശിക

 

പുതിയ ശമ്പള പരിഷ്കരണം പ്രാബല്യത്തിൽ വരുന്ന തീയതി മുതൽ നടപ്പാക്കുന്നത് വരെയുള്ള കാലയളവിലെ കുടിശ്ശിക ജീവനക്കാർക്കും പെൻഷൻകാർക്കും നൽകേണ്ടതുണ്ട്. ഉദാഹരണത്തിന്, ശുപാർശകൾ 2027 മെയ് മാസത്തിൽ നടപ്പിലാക്കുകയാണെങ്കിൽ, 2026 ജനുവരി മുതൽ 2027 ഏപ്രിൽ വരെയുള്ള തുക കുടിശ്ശിക ആയി നൽകണം. നിലവിലുള്ള ശമ്പളവും പുതുക്കിയ ശമ്പളവും തമ്മിലുള്ള വ്യത്യാസമായിരിക്കും കുടിശ്ശികയിൽ പ്രതിഫലിക്കുക.

അതായത്, നിങ്ങളുടെ ശമ്പളം 60,000 രൂപയിൽ നിന്ന് 65,000 രൂപയായി വർദ്ധിച്ചാൽ, കൂടുന്നത് 5,000 രൂപയാണ്. ഇത് 15 മാസത്തെ കാലതാമസത്തിൽ 75,000 രൂപയാകും. ഇതിന് പുറമെ മറ്റ് ആനുകൂല്യങ്ങളും ചേരുമ്പോൾ സർക്കാർ ജീവനക്കാർക്ക് ഭീമമായ തുക ലഭിക്കും.

 

കേന്ദ്ര സർക്കാർ ജീവനക്കാരുടെ നിലവിലെ ശമ്പളം

 

നിലവിൽ, കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ഏഴാം ശമ്പള കമ്മീഷന്റെ അടിസ്ഥാനത്തിലാണ് ശമ്പളം ലഭിക്കുന്നത്. ജീവനക്കാരുടെ ഏറ്റവും കുറഞ്ഞ അടിസ്ഥാന ശമ്പളം 18,000 രൂപയും, അടിസ്ഥാന പെൻഷൻ 9,000 രൂപയുമാണ്. പരമാവധി അടിസ്ഥാന ശമ്പളം 2,25,000 രൂപയാണ്. അതേസമയം കാബിനറ്റ് സെക്രട്ടറി പോലുള്ള ഉന്നത തസ്തികകൾക്ക് പ്രതിമാസം 2,50,000 രൂപയാണ് ലഭിക്കുന്നത്.

Follow Us