AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

8th Pay Commission: പശ്ചിമേഷ്യൻ യുദ്ധം ശമ്പള വർധനവിനെ ബാധിക്കുമോ? ഇനി സംശയം വേണ്ട

8th Pay Commission Update: ഇറാൻ - യു.എസ് - ഇസ്രായേൽ സംഘർഷങ്ങൾ മറ്റ് രാജ്യങ്ങളെയും വലിയ രീതിയിൽ ബാധിച്ചിട്ടുണ്ട്. ഈ അവസരത്തിലാണ് ശമ്പള പരിഷ്കരണവും സംഘർഷം കാരണം തകരാറിലാവുമോ എന്ന ആശങ്ക ഉയർന്നത്. യുദ്ധ സാഹചര്യങ്ങൾ രാജ്യത്തെ സമ്പദ് വ്യവസ്ഥയെ നേരിട്ട് ബാധിക്കാറുണ്ട്.

8th Pay Commission: പശ്ചിമേഷ്യൻ യുദ്ധം ശമ്പള വർധനവിനെ ബാധിക്കുമോ? ഇനി സംശയം വേണ്ട
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Nithya Vinu
Nithya Vinu | Updated On: 14 May 2026 | 11:31 AM

സർക്കാർ ജീവനക്കാരുടെ ശമ്പളം നിശ്ചയിക്കുന്നത് ശമ്പള കമ്മീഷനുകളുടെ ശുപാർശകൾ അടിസ്ഥാനമാക്കിയാണ്. നിലവിൽ കേന്ദ്രസർക്കാർ ജീവനക്കാരുടെ ഏറ്റവും കുറഞ്ഞ അടിസ്ഥാനശമ്പളം 18,000 രൂപയാണ്. ഏഴാം ശമ്പളകമ്മീഷൻ പ്രകാരമാണ് ഇത്. എന്നാൽ ഈ ശമ്പളകമ്മീഷന്റെ കാലാവധി കഴിഞ്ഞ ഡിസംബറിൽ അവസാനിച്ചിരുന്നു. 2026 ജനുവരി 1 മുതൽ എട്ടാം ശമ്പളകമ്മീഷൻ പ്രകാരമുള്ള ശമ്പള വർദ്ധനവ് പ്രാബല്യത്തിൽ വരേണ്ടതാണ്. എന്നാൽ മെയ് പകുതിയായിട്ടും ശമ്പള വർദ്ധനവ് പ്രഖ്യാപിച്ചിട്ടില്ല.

എട്ടാം ശമ്പള പരിഷ്കരണത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് രാജ്യത്തെ ദശലക്ഷക്കണക്കിന് കേന്ദ്ര സർക്കാർ ജീവനക്കാരും പെൻഷൻകാരും. കഴിഞ്ഞ വർഷം നവംബറിലാണ് ശമ്പള കമ്മീഷനെ നിയമിച്ചത്. തുടർന്ന് ശമ്പളപരിഷ്കരണത്തിന് വേണ്ടിയുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ജീവനക്കാരുടെ ആവശ്യങ്ങളും കമ്മീഷന് മുന്നിൽ സമർപ്പിച്ചിട്ടുണ്ട്. ഇപ്പോഴിതാ, പശ്ചിമേഷ്യൻ യുദ്ധം ശമ്പള കമ്മീഷനെ ബാധിക്കുമോ എന്ന സംശയമാണ് ജീവനക്കാർക്കുള്ളത്.

പശ്ചിമേഷ്യൻ യുദ്ധം ശമ്പള പരിഷ്കരണത്തെ ബാധിക്കുമോ?

ഇറാൻ – യു.എസ് – ഇസ്രായേൽ സംഘർഷങ്ങൾ മറ്റ് രാജ്യങ്ങളെയും വലിയ രീതിയിൽ ബാധിച്ചിട്ടുണ്ട്. ഇന്ത്യയിലും സ്വർണവില, പെട്രോൾ, ഡീസൽ, ഗ്യാസ് എന്നിവയുടെ ലഭ്യത വില തുടങ്ങിയവയെ സംഘർഷം വലിയ രീതിയിൽ ബാധിച്ചിട്ടുണ്ട്. ഈ അവസരത്തിലാണ് ശമ്പള പരിഷ്കരണവും സംഘർഷം കാരണം തകരാറിലാവുമോ എന്ന ആശങ്ക ഉയർന്നത്.

ALSO READ: ഡി.എ കണക്കാക്കുന്ന രീതി മാറ്റണം, ആവശ്യമുന്നയിച്ച് ജീവനക്കാർ, കമ്മീഷന്റെ തീരുമാനം എന്ത്?

ആഗോളതലത്തിൽ ഉണ്ടാകുന്ന ഇത്തരം യുദ്ധ സാഹചര്യങ്ങൾ രാജ്യത്തെ സമ്പദ് വ്യവസ്ഥയെ നേരിട്ട് ബാധിക്കാറുണ്ട്. ഇറാൻ – ഇസ്രായേൽ സംഘർഷം മൂലം ക്രൂഡ് ഓയിൽ വില വർദ്ധിക്കുന്നത് ഇന്ത്യയിൽ പണപ്പെരുപ്പത്തിന് കാരണമായേക്കാം. ഇത് രാജ്യത്തിന്റെ സാമ്പത്തിക സന്തുലിതാവസ്ഥയെ ബാധിച്ചാൽ, ശമ്പള കമ്മീഷൻ പോലുള്ള സാമ്പത്തിക ബാധ്യതകൾ സർക്കാർ താൽകാലികമായി നീട്ടിവയ്ക്കുമോ എന്നതാണ് ജീവനക്കാരുടെ പേടി.

യുദ്ധം നീണ്ടുപോവുകയും എണ്ണ വില കുത്തനെ ഉയരുകയും ചെയ്താൽ സർക്കാരിന് സാമ്പത്തിക അച്ചടക്കം പാലിക്കേണ്ടി വരുമെന്ന് സാമ്പത്തിക വിദഗ്ധർ അഭിപ്രായപ്പെടുന്നു. ഇത് ശമ്പള പരിഷ്കരണം നീണ്ടുപോകാൻ കാരണമായേക്കാം. എന്നാൽ, മുൻകാലങ്ങളിൽ വിവിധ ആഗോളപ്രതിസന്ധികൾക്കിടയിലും ഇന്ത്യ ശമ്പള പരിഷ്കരണം നടത്തിയിട്ടുണ്ടെന്നും ഒരു വിഭാഗം അഭിപ്രായപ്പെടുന്നു.

പ്രവർത്തനങ്ങൾ ഇതുവരെ

എട്ടാം ശമ്പളകമ്മീഷനുമായി ബന്ധപ്പെട്ടുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. സാധാരണയായി ഒരു ശമ്പള കമ്മീഷൻ നടപ്പിലാക്കി പത്ത് വർഷം തികയുമ്പോഴാണ് അടുത്ത കമ്മീഷൻ പ്രാബല്യത്തിൽ വരുന്നത്. ഏഴാം ശമ്പള കമ്മീഷൻ 2016 ജനുവരി 1-നാണ് നടപ്പിലാക്കിയത്. അതിനനുസരിച്ച്, എട്ടാം ശമ്പളകമ്മീഷൻ 2026 ജനുവരി 1 പ്രാബല്യത്തിൽ വരേണ്ടതാണ്. എന്നാൽ അതിന് കാലതാമസം നേരിടുകയാണ്. ശുപാർശകൾ സമർപ്പിക്കാൻ 18 മാസത്തെ സമയം നൽകിയിട്ടുണ്ട്. ഇതിനനുസരിച്ച് 2027ൽ എട്ടാം ശമ്പള പരിഷ്കരണം നടപ്പിലാക്കുമെന്നാണ് സൂചന.

English Summary:

The salaries of government employees are determined based on the recommendations of the Pay Commissions. Currently, the minimum basic salary of central government employees is Rs 18,000. Now, Employees are skeptical about whether the West Asian war will affect the Pay Commission. Experts say that if the war drags on and oil prices rise sharply, the government will have to maintain fiscal discipline.

Follow Us