8th Pay Commission: ശമ്പള വർദ്ധനവ് മാത്രമല്ല, കുടിശ്ശിക ഇനത്തിലും കിട്ടും ലക്ഷങ്ങൾ; കൃത്യമായ കണക്ക് ഇതാ…
8th Pay Commission Salary and Arrears Calculation: മുൻകാല പ്രാബല്യത്തോടെയാകും ശമ്പള പരിഷ്കരണം നടപ്പാക്കുന്നത്. അതുകൊണ്ട് തന്നെ നല്ലൊരു തുക കുടിശിക ഇനത്തിലും സർക്കാർ ജീവനക്കാർക്ക് ലഭിക്കും. വിവിധ ഫിറ്റ്‌മെന്റ് ഫാക്ടറികൾ അനുസരിച്ച് ലെവൽ 2 മുതൽ 4 വരെയുള്ള ജീവനക്കാർക്ക് ലഭിക്കാൻ സാധ്യതയുള്ള ഏകദേശ ശമ്പള വർദ്ധനവും കുടിശ്ശികയും എത്രയാകുമെന്ന് നോക്കിയാലോ...
കേന്ദ്ര സർക്കാർ ജീവനക്കാർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ് എട്ടാം ശമ്പള പരിഷ്കരണം. ജനുവരിയിൽ പ്രാബല്യത്തിൽ വരുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ഇനിയും ഒരു വർഷം കൂടി കാത്തിരിക്കേണ്ടി വന്നേക്കുമെന്നാണ് നിലവിലെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എട്ടാം ശമ്പള കമ്മീഷനിൽ അടിസ്ഥാന ശമ്പളത്തിലും മറ്റ് ആനുകൂല്യങ്ങളിലും വലിയ വർദ്ധനവാണ് പ്രതീക്ഷിക്കുന്നത്. മുൻകാല പ്രാബല്യത്തോടെയാകും ശമ്പള പരിഷ്കരണം നടപ്പാക്കുന്നത്. അതുകൊണ്ട് തന്നെ നല്ലൊരു തുക കുടിശിക ഇനത്തിലും സർക്കാർ ജീവനക്കാർക്ക് ലഭിക്കും. വിവിധ ഫിറ്റ്‌മെന്റ് ഫാക്ടറികൾ അനുസരിച്ച് ലെവൽ 2 മുതൽ 4 വരെയുള്ള ജീവനക്കാർക്ക് ലഭിക്കാൻ സാധ്യതയുള്ള ഏകദേശ ശമ്പള വർദ്ധനവും കുടിശ്ശികയും എത്രയാകുമെന്ന് നോക്കിയാലോ…
എന്താണ് ഫിറ്റ്മെന്റ് ഫാക്ടർ?
അടിസ്ഥാന ശമ്പളം കണക്കാക്കുന്നതിൽ ഫിറ്റ്മെന്റ് ഫാക്ടർ പ്രധാന പങ്ക് വഹിക്കുന്നുണ്ട്. നിലവിലുള്ള അടിസ്ഥാന ശമ്പളത്തെ പുതിയ ശമ്പളത്തിലേക്ക് മാറ്റാൻ ഉപയോഗിക്കുന്ന ഗുണനഘടകമാണ് ഫിറ്റ്‌മെന്റ് ഫാക്ടർ. നാഷണൽ കൗൺസിൽ-ജോയിന്റ് കൺസൾട്ടേറ്റീവ് മെഷിനറി .83 ഫിറ്റ്‌മെന്റ് ഫാക്ടർ വേണമെന്ന് ശുപാർശ ചെയ്തിട്ടുണ്ടെങ്കിലും, സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായത്തിൽ ഇത് കുറയാൻ സാധ്യതയുണ്ട്. ഓൾ ഇന്ത്യ എൻപിഎസ് എംപ്ലോയീസ് ഫെഡറേഷൻ ദേശീയ അധ്യക്ഷൻ മൻജീത് സിംഗ് പട്ടേലിന്റെ അഭിപ്രായത്തിൽ 2.1 ഫിറ്റ്‌മെന്റ് ഫാക്ടറിനാണ് സാധ്യത കൂടുതൽ. ഇത് നടപ്പിലായാൽ കുറഞ്ഞ അടിസ്ഥാന ശമ്പളം 18,000 രൂപയിൽ നിന്ന് 37,800 രൂപയായി ഉയരും.
ALSO READ: കേന്ദ്ര ജീവനക്കാർക്ക് 65% ശമ്പള വർദ്ധനവ്, യാത്രാബത്തയും കൂടും!
ആരാണ് ലെവൽ 2-4 ജീവനക്കാർ?
ഏഴാം ശമ്പള കമ്മീഷന്റെ ശമ്പള മാട്രിക്സ് അനുസരിച്ച്, ലെവൽ 1-5 ജീവനക്കാരാണ് കേന്ദ്ര സർക്കാർ ജീവനക്കാരുടെ നട്ടെല്ല്. ദൈനംദിന ഔദ്യോഗിക കാര്യങ്ങൾ നിയന്ത്രിക്കുന്ന താഴെത്തട്ടിലുള്ള ജീവനക്കാരാണ് ഇതിൽ വരുന്നത്. മൾട്ടി-ടാസ്കിംഗ് സ്റ്റാഫ് (MTS), ലോവർ ഡിവിഷൻ ക്ലർക്കുമാർ (LDC), അപ്പർ ഡിവിഷൻ ക്ലർക്കുമാർ (UDC), സീനിയർ ടെക്നീഷ്യൻമാർ, സ്റ്റെനോഗ്രാഫർമാർ തുടങ്ങിയവർ ഇതിൽ ഉൾപ്പെടുന്നു.
ഫിറ്റ്മെന്റ് ഫാക്ടർ 2.28 ആയാൽ 20 മാസത്തെ കുടിശ്ശിക?
8-ാം ശമ്പള കമ്മീഷൻ റിപ്പോർട്ട് സമർപ്പിക്കാനും അത് നടപ്പിലാക്കാനും ഏകദേശം 20 മാസത്തെ വൈകൽ ഉണ്ടാകുമെന്ന് കണക്കാക്കിയാണ് കുടിശ്ശിക തുക കണക്കാക്കുന്നത്.
| ലെവൽ | നിലവിലെ അടിസ്ഥാന ശമ്പളം | പുതുക്കിയ അടിസ്ഥാന ശമ്പളം | വർധിച്ച തുക | കുടിശ്ശിക |
| 2 | 19,900 | 45,372 | 25,472 | 5,09,440 |
| 3 | 21,700 | 49,476 | 27,776 | 5,55,520 |
| 4 | 25,500 | 58,140 | 32,640 | 6,52,800 |
ഫിറ്റ്മെന്റ് ഫാക്ടർ 2.57 ആയാൽ?
| ലെവൽ | നിലവിലെ അടിസ്ഥാന ശമ്പളം | പുതുക്കിയ അടിസ്ഥാന ശമ്പളം | വർധിച്ച തുക | കുടിശ്ശിക |
| 2 | 19,900 | 51,143 | 31,243 | 6,24,860 |
| 3 | 21,700 | 55,769 | 34,069 | 6,81,380 |
| 4 | 25,500 | 65,535 | 40,035 | 8,00,700 |
ഫിറ്റ്മെന്റ് ഫാക്ടർ 2.86 ആണെങ്കിൽ?
| ലെവൽ | നിലവിലെ അടിസ്ഥാന ശമ്പളം | പുതുക്കിയ അടിസ്ഥാന ശമ്പളം | വർധിച്ച തുക | കുടിശ്ശിക |
| 2 | 19,900 | 56,914 | 37,014 | 7,40,280 |
| 3 | 21,700 | 62,062 | 40,362 | 8,07,240 |
| 4 | 25,500 | 72,930 | 47,430 | 9,48,600 |
കമ്മീഷൻ എപ്പോൾ നടപ്പിലാകും?
2025 നവംബറിൽ കമ്മീഷൻ വിജ്ഞാപനം പുറപ്പെടുവിച്ചതിന് ശേഷം റിപ്പോർട്ട് സമർപ്പിക്കാൻ സർക്കാരും കമ്മീഷന് 18 മാസത്തെ സമയമാണ് നൽകിയിട്ടുള്ളത്. ചില വിദഗ്ധരുടെ അഭിപ്രായത്തിൽ 2027 മാർച്ച് – ഏപ്രിൽ മാസത്തോടെയോ അല്ലെങ്കിൽ 2027 മെയ് മാസത്തിന് ശേഷമോ പുതിയ ശമ്പള ഘടന നിലവിൽ വന്നേക്കാം.
English Summary:
Salary calculator estimates the arrears that Level 2 to Level 4 Central Government employees could receive under the proposed 8th Pay Commission, assuming the revised pay is implemented after a 20-month delay from the expected effective date of January 1, 2026. The calculations are based on three projected fitment factors—2.28, 2.57, and 2.86—with higher fitment factors resulting in larger salary revisions and arrears.