8th Pay Commission: 8-ാം ശമ്പള കമ്മീഷൻ: 9 മാസം പൂർത്തിയാക്കി സമിതി, വൻ ശമ്പള വർദ്ധനവിന് സാധ്യത?
8th Pay Commission Updates: എട്ടാം ശമ്പള കമ്മീഷന്റെ തീരുമാനങ്ങൾ ജീവനക്കാരെ മാത്രമല്ല, പെൻഷൻകാരെയും ബാധിക്കും. ശമ്പള പരിഷ്കരണത്തിന് ഒപ്പം വിരമിച്ച ജീവനക്കാരുടെ പെൻഷൻ തുകയിലും ഗണ്യമായ വർദ്ധനവ് ഉണ്ടാകും. നിലവിലുള്ള പെൻഷൻ തുകയിലും ഫിറ്റ്മെന്റ് ഫാക്ടർ പ്രകാരം വർദ്ധനവ് രേഖപ്പെടുത്തും.

പ്രതീകാത്മക ചിത്രം
രാജ്യത്തെ ദശലക്ഷക്കണക്കിന് കേന്ദ്ര സർക്കാർ ജീവനക്കാർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ് എട്ടാം ശമ്പള പരിഷ്കരണം. ഇത്തവണ അടിസ്ഥാന ശമ്പളത്തിലും മറ്റ് ആനുകൂല്യങ്ങളിലും വൻ വർദ്ധനവാണ് ജീവനക്കാർ പ്രതീക്ഷിക്കുന്നത്. നിലവിൽ, എട്ടാം ശമ്പള കമ്മീഷനുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. മ്പള കമ്മീഷൻ രൂപീകരണവുമായി ബന്ധപ്പെട്ട ചർച്ചകളും സമിതിയുടെ പ്രവർത്തനങ്ങളും 9 മാസം പിന്നിടുമ്പോൾ, ജീവനക്കാരുടെ ശമ്പള വർദ്ധനവിലും ഫിറ്റ്മെന്റ് ഫാക്ടറിലും നിർണായക മാറ്റങ്ങൾ ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഒമ്പത് മാസം കഴിഞ്ഞു, ഇനി?
എട്ടാം ശമ്പള കമ്മീഷന്റെ മുന്നോടിയായുള്ള പ്രാരംഭ ചർച്ചകളും അവലോകനങ്ങളും ആരംഭിച്ചിട്ട് ഒമ്പത് മാസത്തോളമായി. ഇതിന്റെ ഭാഗമായി വിവിധ ജീവനക്കാരുടെ സംഘടനകളും പെൻഷനേഴ്സ് അസോസിയേഷനുകളും തങ്ങളുടെ ആവശ്യങ്ങൾ സർക്കാരിന് മുന്നിൽ സമർപ്പിച്ചിട്ടുണ്ട്. ഫിറ്റ്മെന്റ് ഫാക്ടറിൽ മാറ്റം വരുമെന്നാണ് സൂചന.
നിലവിൽ 7-ാം ശമ്പള കമ്മീഷനിൽ 2.57 എന്ന ഫിറ്റ്മെന്റ് ഫാക്ടറാണ് ഉപയോഗിക്കുന്നത്. എന്നാൽ എട്ടാം ശമ്പള കമ്മീഷനിൽ ഇത് 2.86 മുതൽ 3.68 വരെയായി ഉയർത്തണമെന്നാണ് ജീവനക്കാരുടെ പ്രധാന ആവശ്യം. ഫിറ്റ്മെന്റ് ഫാക്ടർ ഉയർത്തുന്നതോടെ കേന്ദ്ര ജീവനക്കാരുടെ കുറഞ്ഞ അടിസ്ഥാന ശമ്പളം നിലവിലെ 18,000 രൂപയിൽ നിന്ന് 26,000 രൂപ മുതൽ 34,500 രൂപ വരെയായി ഉയർന്നേക്കാം.
ALSO READ: എട്ടാം ശമ്പള കമ്മീഷനിൽ ഫിറ്റ്‌മെന്റ് ഫാക്ടർ എത്ര? ആദ്യ പ്രതികരണം; ശമ്പളം കുത്തനെ കൂടിയേക്കും!
പെൻഷനിലും മാറ്റം
എട്ടാം ശമ്പള കമ്മീഷന്റെ തീരുമാനങ്ങൾ ജീവനക്കാരെ മാത്രമല്ല, പെൻഷൻകാരെയും ബാധിക്കും. ശമ്പള പരിഷ്കരണത്തിന് ഒപ്പം വിരമിച്ച ജീവനക്കാരുടെ പെൻഷൻ തുകയിലും ഗണ്യമായ വർദ്ധനവ് ഉണ്ടാകും. നിലവിലുള്ള പെൻഷൻ തുകയിലും ഫിറ്റ്മെന്റ് ഫാക്ടർ പ്രകാരം വർദ്ധനവ് രേഖപ്പെടുത്തും.
റിപ്പോർട്ട് എന്ന്?
സാധാരണയായി 10 വർഷത്തിലൊരിക്കലാണ് കേന്ദ്ര സർക്കാർ ശമ്പള കമ്മീഷൻ നടപ്പിലാക്കുന്നത്. ഏഴാം ശമ്പള കമ്മീഷൻ 2016 ജനവരി 1-നാണ് നിലവിൽ വന്നത്. അതിനാൽ എട്ടാം ശമ്പള കമ്മീഷൻ ശുപാർശകൾ 2026 ജനുവരി മുതൽ പ്രാബല്യത്തിൽ വരുമെന്നാണ് കരുതപ്പെടുന്നത്. കമ്മീഷന്റെ പ്രവർത്തന രീതികളും റിപ്പോർട്ട് സമർപ്പണവും സംബന്ധിച്ച് കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി വ്യക്തത വരുത്തിയിരുന്നു. കമ്മീഷൻ സ്വന്തം പ്രവർത്തന രീതി സ്വയം തീരുമാനിക്കുമെന്നും, ചർച്ചകളുടെ പുരോഗതി സർക്കാരിനെ കൃത്യസമയത്ത് അറിയിക്കണമെന്ന് വ്യവസ്ഥയില്ലെന്നും മന്ത്രി പാർലമെന്റിൽ പറഞ്ഞു.
2025 നവംബർ 3-നാണ് എട്ടാം ശമ്പള കമ്മീഷൻ രൂപീകരിച്ച് കൊണ്ട് സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചത്. കമ്മീഷന് സ്വന്തമായ പ്രവർത്തന രീതിയും ചർച്ചാ നടപടികളും രൂപീകരിക്കാനുള്ള പൂർണ്ണ സ്വാതന്ത്ര്യമുണ്ട്. കമ്മീഷൻ നടത്തുന്ന ചർച്ചകൾ, പരിഗണിക്കുന്ന ശുപാർശകൾ, പ്രവർത്തന പുരോഗതി എന്നിവയെക്കുറിച്ച് സർക്കാരിനെ ഇടയ്ക്കിടെ വിവരങ്ങൾ അറിയിക്കണമെന്ന് ‘ടേംസ് ഓഫ് റെഫറൻസിൽ’ നിർദ്ദേശിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ശമ്പള പരിഷ്കരണം എന്ന്?
2025 നവംബർ 3-നാണ് കമ്മീഷൻ ഔദ്യോഗികമായി നിലവിൽ വന്നത്. രൂപീകരിച്ച് 18 മാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദ്ദേശിച്ചിട്ടുള്ളത്. ഇതനുസരിച്ച് അന്തിമ റിപ്പോർട്ട് സമർപ്പിക്കാനുള്ള അവസാന തീയതി 2027 മെയ് 3 ആണ്. എന്നാൽ അതിനുമുമ്പ് തന്നെ കമ്മീഷൻ റിപ്പോർട്ട് സമർപ്പിക്കാനും സാധ്യതയുണ്ട്.
റിപ്പോർട്ട് സമർപ്പിച്ച ശേഷം കേന്ദ്ര മന്ത്രിസഭ അത് വിശദമായി പരിശോധിച്ച് ഭേദഗതികളോടെയോ അല്ലാതെയോ അംഗീകരിക്കും. 2027 മെയ് മാസത്തിൽ റിപ്പോർട്ട് സമർപ്പിച്ചാൽ സർക്കാരിന്റെ അംഗീകാരം ലഭിച്ച് ഉത്തരവിറങ്ങാൻ 2027 അവസാനത്തോടെ സമയമെടുത്തേക്കും.
English Summary:
8th Pay Commission has completed around nine months since its formation, but the Central Government is yet to announce the commission’s chairperson and members, delaying its formal work. Employee unions have demanded a fitment factor of 2.86 to 3.68, which could raise the minimum basic pay.