AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Jailer 2: ‘ഇനി കാമിയോ വേഷങ്ങൾ ചെയ്യില്ല’; ജെയിലർ 2 സിനിമയെ കുറിച്ച് വിജയ് സേതുപതി

Why Vijay Sethupathi is Stopping Cameos: ഇനി അതിഥി വേഷങ്ങളിൽ അഭിനയിക്കില്ലെ വ്യക്തമാക്കി വിജയ് സേതുപതി. എന്നാൽ ആ തീരുമാനത്തിൽ ഒരു ചെറിയ മാറ്റം വരുത്തിയിട്ടുണ്ട്. സൂപ്പർസ്റ്റാർ രജനികാന്തിൻ്റെ ജയിലർ 2 എന്ന ചിത്രത്തിൽ മാത്രമാണ് താൻ ഇനി അതിഥി വേഷത്തിൽ എത്തുകയെന്ന് വിജയ് സേതുപതി വ്യക്തമാക്കി. ഒരു അഭിമുഖത്തിലാണ് താരം ഇക്കാര്യം തുറന്നു പറഞ്ഞത്.

Sumeesh T Unneen
Sumeesh T Unneen | Published: 02 Aug 2026 | 03:08 PM
സിനിമയുടെ കച്ചവട താല്പര്യം തന്നെയാണ് ഇങ്ങനെയൊരു തീരുമാനത്തിലേക്ക് തന്നെ എത്തിച്ചത് എന്ന് അദ്ദേഹം പറയുന്നു. മറ്റ് താരങ്ങളുടെ സിനിമകളിൽ ചെറിയ വേഷങ്ങളിൽ അഭിനയിക്കുന്നത് തൻ്റെ സിനിമകളുടെ കളക്ഷനെയും ബിസിനസിനെയും കാര്യമായി ബാധിക്കുന്നുണ്ട്. അതുകൊണ്ടാണ് ഇനിമുതൽ മറ്റ് സിനിമകളിൽ അതിഥി താരമായി എത്തേണ്ടതില്ല എന്ന് താൻ തീരുമാനിച്ചതെന്ന് വിജയ് സേതുപതി വിശദീകരിച്ചു. (Image Credit source: Facebook Vijay Sethupathi/ Social Media Screengrab)

1 / 5
ജയിലർ രണ്ടാം ഭാഗത്തിൽ അഭിനയിക്കാൻ പ്രധാന കാരണം രജനികാന്തിനോടുള്ള കടുത്ത ആരാധനയാണ്. അദ്ദേഹത്തെ നേരിട്ട് കാണാൻ വേണ്ടിയാണ് ആ വേഷം ചെയ്യാൻ തയ്യാറായത്. അഞ്ച് പതിറ്റാണ്ടോളമായി സിനിമയിൽ സൂപ്പർസ്റ്റാറായി തുടരുന്ന അദ്ദേഹത്തിൽ നിന്ന് തനിക്ക് ഒരുപാട് കാര്യങ്ങൾ പഠിക്കാനുണ്ട്. അതിനാലാണ് ഈ ചിത്രത്തിൽ അഭിനയിക്കാൻ പെട്ടെന്ന് സമ്മതം മൂളിയതെന്ന് താരം വ്യക്തമാക്കി.

2 / 5
രജനി സാറിൻ്റെ കൂടെ അഭിനയിക്കുമ്പോൾ അദ്ദേഹത്തിൽ നിന്ന് ഒരുപാട് പുതിയ കാര്യങ്ങൾ പഠിക്കാൻ സാധിക്കും. അത്രയും വലിയ ഒരു താരത്തിൻ്റെ സിനിമയിൽ ഒരു ചെറിയ വേഷം ചെയ്താൽ ആളുകൾ അത് അധികം ശ്രദ്ധിക്കില്ല. എന്നാൽ മറ്റ് താരങ്ങളുടെ സിനിമകളിൽ അഭിനയിക്കുമ്പോൾ അത് ആ സിനിമയെ വളരെ മോശമായി ബാധിന്നുണ്ട് എൻ താരം പറയുന്നു

3 / 5
അതിഥി വേഷങ്ങൾ ചെയ്യില്ല എന്ന തീരുമാനമെടുത്തിട്ടുണ്ടെങ്കിലും, ചിലപ്പോൾ ഇതിൽ മാറ്റം വന്നേക്കാം. സിനിമയുടെ തിരക്കഥയെ ആശ്രയിച്ചിരിക്കും അന്തിമ തീരുമാനം. കഥ കേൾക്കുമ്പോൾ ആ വേഷം തനിക്ക് ചേരുന്നതാണെന്ന് തോന്നിയാൽ തീർച്ചയായും ആ സിനിമ ചെയ്യും. അല്ലാതെ ഒരു സിനിമയിലും ഇനി വെറുതെ മുഖം കാണിക്കില്ലെന്ന് താരം ഉറപ്പിച്ചു പറയുന്നു.

4 / 5
നായകനെ വലുതാക്കി കാണിക്കാൻ വേണ്ടിയുള്ള സ്ഥിരം വില്ലൻ വേഷങ്ങൾ ഇനി ചെയ്യില്ലെന്നും വിജയ് സേതുപതി പറയുന്നുണ്ട്. സ്ഥിരം ശൈലിയിലുള്ള വില്ലൻ വേഷങ്ങളാണ് പതിവായി വരുന്നത്. അത്തരം റോളുകൾ ചെയ്യാൻ ഒട്ടും താല്പര്യമില്ല. കഥയ്ക്ക് വില്ലനെ ആവശ്യമുണ്ടെങ്കിൽ മാത്രമേ ഇനി അത്തരം വേഷങ്ങൾ ചെയ്യുകയുള്ളൂ  എന്നും വിജയ് സേതുപതി വ്യക്തമാക്കി.

5 / 5
Follow Us