AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnology

8th Pay Commission: ഇനി വെറും 8 മാസം! എട്ടാം ശമ്പള കമ്മീഷൻ റിപ്പോർട്ടിൽ എന്തെല്ലാം?

8th Pay Commission Update: അടിസ്ഥാന ശമ്പളത്തിലും ആനുകൂല്യങ്ങളിലും വർദ്ധനവ് എപ്രകാരമായിരിക്കുമെന്ന സംശയത്തിലാണ് ജീവനക്കാർ. നിലവിൽ എട്ടാം ശമ്പള കമ്മീഷന്റെ പ്രവർത്തനങ്ങൾ സജീവമായി പുരോഗമിക്കുകയാണ്. ശമ്പളം, ഫിറ്റ്മെന്റ് ഫാക്ടർ, വാർഷിക ഇൻക്രിമെന്റ്, കുടുംബ യൂണിറ്റ് എന്നിവയിൽ ജീവനക്കാരുടെ സംഘടനകൾ തങ്ങളുടെ ആവശ്യങ്ങൾ കമ്മീഷനെ അറിയിച്ചിട്ടുണ്ട്.

8th Pay Commission: ഇനി വെറും 8 മാസം! എട്ടാം ശമ്പള കമ്മീഷൻ റിപ്പോർട്ടിൽ എന്തെല്ലാം?
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Nithya Vinu
Nithya Vinu | Published: 05 Sep 2026 | 12:20 PM

രാജ്യത്തെ കേന്ദ്ര സർക്കാർ ജീവനക്കാരുടെ ശമ്പള പരിഷ്കരണത്തിന് വേണ്ടിയുള്ള കാത്തിരിപ്പ് കൂടുംതോറും ആശങ്കയും ഉയരുകയാണ്. അടിസ്ഥാന ശമ്പളത്തിലും ആനുകൂല്യങ്ങളിലും വർദ്ധനവ് എപ്രകാരമായിരിക്കുമെന്ന സംശയത്തിലാണ് ജീവനക്കാർ. നിലവിൽ എട്ടാം ശമ്പള കമ്മീഷന്റെ പ്രവർത്തനങ്ങൾ സജീവമായി പുരോഗമിക്കുകയാണ്. ശമ്പളം, ഫിറ്റ്മെന്റ് ഫാക്ടർ, വാർഷിക ഇൻക്രിമെന്റ്, കുടുംബ യൂണിറ്റ് എന്നിവയിൽ ജീവനക്കാരുടെ സംഘടനകൾ തങ്ങളുടെ ആവശ്യങ്ങൾ കമ്മീഷനെ അറിയിച്ചിട്ടുണ്ട്.

ഇനി എട്ട് മാസം മാത്രം!

2025 നവംബർ 3-നാണ് എട്ടാം ശമ്പള കമ്മീഷൻ രൂപീകരിച്ചത്. ജസ്റ്റിസ് രഞ്ജന പ്രകാശ് ദേശായി അധ്യക്ഷയായ കമ്മീഷന് റിപ്പോർട്ട് സമർപ്പിക്കാൻ 18 മാസം സമയമാണ് നൽകിയിട്ടുള്ളത്. നിലവിൽ പത്ത് മാസം പൂർത്തിയായി. അതായത്, അടുത്ത എട്ട് മാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കേണ്ടതുണ്ട്.

2027 മെയ് മാസം വരെ കമ്മീഷന് റിപ്പോർട്ട് സമർപ്പിക്കാൻ സമയമുണ്ട്. അതേസമയം, ഏതെങ്കിലും നിർദ്ദിഷ്ട വിഷയങ്ങളിൽ പഠനം പൂർത്തിയായാൽ കമ്മീഷന് ഇടക്കാല റിപ്പോർട്ടുകൾ സമർപ്പിക്കാനുള്ള വ്യവസ്ഥയുണ്ട്. എന്നാൽ നിലവിൽ അത്തരം റിപ്പോർട്ടുകളൊന്നും സമർപ്പിച്ചിട്ടില്ല.

റിപ്പോർട്ടിൽ എന്തെല്ലാം?

കേന്ദ്ര സർക്കാരിന്റെ കണക്കനുസരിച്ച് ഏകദേശം 35.77 ലക്ഷം സിവിലിയൻ ജീവനക്കാരും, 33.76 ലക്ഷം പെൻഷൻകാരുമാണുള്ളത് . ഇവരുടെ ശമ്പളം, അലവൻസുകൾ, പെൻഷൻ, കുടുംബ പെൻഷൻ, സേവന വ്യവസ്ഥകൾ എന്നിവയിലെ പരിഷ്കരണങ്ങൾ നിർദ്ദേശിക്കാനാണ് കമ്മീഷനോട് ആവശ്യപ്പെട്ടിരിക്കുന്നത്.  കമ്മീഷൻ ശുപാർശകൾ നൽകിയ ശേഷം മാത്രമേ ശമ്പളത്തിലും പെൻഷനിലും വരുന്ന മാറ്റങ്ങളെക്കുറിച്ച് കേന്ദ്ര സർക്കാരിന് അന്തിമ തീരുമാനമെടുക്കാൻ സാധിക്കൂ.

ALSO READ: ജീവനക്കാർക്ക് 28.89 ലക്ഷം രൂപ വരെ അധിക വരുമാനം! 8-ാം ശമ്പള കമ്മീഷനിൽ താരം ഇവരാണ്

നിലവിലുള്ള 3 ശതമാനം ഇൻക്രിമെന്റ് നിരക്ക് 5% മുതൽ 7% വരെയായി ഉയർത്തണമെന്ന് വിവിധ സർവീസ് യൂണിയനുകൾ കമ്മീഷന് സമർപ്പിച്ച നിവേദനങ്ങളിൽ ആവശ്യപ്പെട്ടിട്ടുണ്ട്. കുടുംബ യൂണിറ്റ് അഞ്ചാക്കണമെന്നും ആവശ്യമുണ്ട്. പെൻഷൻ കമ്മ്യൂട്ടേഷൻ പുനഃസ്ഥാപിക്കുന്നതിനുള്ള നിലവിലെ 15 വർഷത്തെ കാലാവധി 10 മുതൽ 12 വർഷമായി കുറയ്ക്കണമെന്നാണ് പെൻഷൻകാരുടെ ആവശ്യം. ഇതെല്ലാം വരാൻപോകുന്ന റിപ്പോർട്ടിൽ നിർണായകമാകും.

പ്രധാന തീയതികൾ

  1. 2025 ഒക്ടോബർ 28: പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭ എട്ടാം ശമ്പള കമ്മീഷന്റെ പ്രവർത്തന മാർഗ്ഗരേഖയ്ക്ക് അംഗീകാരം നൽകി.
  2. 2025 നവംബർ 3: ഗസറ്റ് വിജ്ഞാപനത്തിലൂടെ എട്ടാം ശമ്പള കമ്മീഷൻ ഔദ്യോഗികമായി രൂപീകരിച്ചു. ജസ്റ്റിസ് രഞ്ജന പ്രകാശ് ദേശായി അധ്യക്ഷയായി നിയമിക്കപ്പെട്ടു.
  3. 2026 ഏപ്രിൽ 10 : കമ്മീഷന്റെ ഗവേഷണ പ്രവർത്തനങ്ങളെ സഹായിക്കുന്നതിനായി കൺസൾട്ടന്റുകളെ നിയമിക്കുന്നതിനുള്ള അപേക്ഷകൾ ക്ഷണിച്ചു.
  4. മെയ് 29 : വിവിധ സംഘടനകൾക്കും യൂണിയനുകൾക്കും നിവേദനങ്ങൾ സമർപ്പിക്കാനുള്ള അവസാന തീയതി ജൂൺ 15 വരെ നീട്ടി നൽകി.
  5. സെപ്റ്റംബർ 7–9: ചെന്നൈയിലും പുതുച്ചേരിയിലുമുള്ള ജീവനക്കാരുടെ സംഘടനകളുമായുള്ള കമ്മീഷന്റെ ഔദ്യോഗിക ചർച്ചകൾ നടക്കുന്നു.

English Summary:

8th Pay Commission has completed 10 months since it was constituted on November 3, 2025. The commission has been given an 18-month mandate to submit its recommendations, putting the deadline around May 2027.

Follow Us