8th Pay Commission: എട്ടാം ശമ്പള കമ്മീഷൻ ചർച്ചകൾ അവസാനിച്ചോ? 2027ൽ അടിസ്ഥാന ശമ്പളം 69,000 രൂപ!

8th Pay Commission Discussions: ശമ്പളം, പെൻഷൻ, മറ്റ് ആനുകൂല്യങ്ങൾ എന്നിവ പരിഷ്കരിക്കുന്നതിനായി രൂപീകരിച്ച എട്ടാം ശമ്പള കമ്മീഷന്റെ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. വിവിധ ജീവനക്കാരുടെ സംഘടനകളും യൂണിയനുകളും മുന്നോട്ടുവെച്ച നിർദ്ദേശങ്ങളും ആവശ്യങ്ങളും ഇപ്പോൾ വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. കുറഞ്ഞ അടിസ്ഥാന ശമ്പളവും ഫിറ്റ്‌മെന്റ് ഫാക്ടറിലെ മാറ്റങ്ങളുമടക്കം നിരവധി ആവശ്യങ്ങളാണ് സംഘടനകൾ ഉന്നയിച്ചിരിക്കുന്നത്.

8th Pay Commission: എട്ടാം ശമ്പള കമ്മീഷൻ ചർച്ചകൾ അവസാനിച്ചോ? 2027ൽ അടിസ്ഥാന ശമ്പളം 69,000 രൂപ!

പ്രതീകാത്മക ചിത്രം

Updated On: 

19 Nov 2026 | 11:42 AM

കേന്ദ്ര സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ശമ്പളം, പെൻഷൻ, മറ്റ് ആനുകൂല്യങ്ങൾ എന്നിവ പരിഷ്കരിക്കുന്നതിനായി രൂപീകരിച്ച എട്ടാം ശമ്പള കമ്മീഷന്റെ (8th Pay Commission) പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. വിവിധ ജീവനക്കാരുടെ സംഘടനകളും യൂണിയനുകളും മുന്നോട്ടുവെച്ച നിർദ്ദേശങ്ങളും ആവശ്യങ്ങളും ഇപ്പോൾ വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. കുറഞ്ഞ അടിസ്ഥാന ശമ്പളവും ഫിറ്റ്‌മെന്റ് ഫാക്ടറിലെ മാറ്റങ്ങളുമടക്കം നിരവധി ആവശ്യങ്ങളാണ് സംഘടനകൾ ഉന്നയിച്ചിരിക്കുന്നത്.

ചർച്ചകൾ അവസാനിച്ചോ?

ജസ്റ്റിസ് രഞ്ജന പ്രകാശ് ദേശായിയുടെ നേതൃത്വത്തിലുള്ള കമ്മീഷൻ രാജ്യത്തെ വിവിധ നഗരങ്ങളിലും കേന്ദ്രങ്ങളിലും ജീവനക്കാരുടെ സംഘടനകളുമായും പെൻഷൻകാരുടെ പ്രതിനിധികളുമായും ഇപ്പോഴും കൂടിയാലോചനകളും ചർച്ചകളും തുടരുകയാണ്. പ്രതിരോധ മേഖലയിലെ ജീവനക്കാരുടെ സംഘടനയുമായി (AIDEF) നവംബർ 18-ന് ചർച്ച നടത്തിയിരുന്നു. കൂടാതെ, റെയിൽവേയിലെ വിവിധ വിഭാഗം ജീവനക്കാരുടെ ആവശ്യങ്ങൾ വിശദമായി അവതരിപ്പിക്കുന്നതിനായി ഓൾ ഇന്ത്യ റെയിൽവേമെൻസ് ഫെഡറേഷൻ കമ്മീഷനോട് അധിക ദിവസങ്ങൾ കൂടി ആവശ്യപ്പെട്ടിട്ടുണ്ട്.

മിനിമം ശമ്പളം എത്ര?

പ്രതിരോധ മേഖലയിലെയും റെയിൽവേയിലെയും ജീവനക്കാരുടെ സംഘടനകൾ കമ്മീഷന് മുന്നിൽ നിരവധി പ്രധാന ആവശ്യങ്ങൾ സമർപ്പിച്ചിട്ടുണ്ട്. നിലവിലെ 18,000 രൂപ എന്ന കുറഞ്ഞ അടിസ്ഥാന ശമ്പളം 69,000 രൂപയായി ഉയർത്തണമെന്നാണ് പ്രധാന ആവശ്യം. ഇതിനായി 3.83 അല്ലെങ്കിൽ 3.833 ഫിറ്റ്‌മെന്റ് ഫാക്ടർ നടപ്പിലാക്കണമെന്ന് സംഘടനകൾ നിർദ്ദേശിക്കുന്നുണ്ട്.

ALSO READ: ശമ്പളം ഇരട്ടിയാകുമോ? എട്ടാം ശമ്പള കമ്മീഷൻ ജീവനക്കാരുടെ പേസ്ലിപ്പിനെ എങ്ങനെ മാറ്റും?

അതുപോലെ, ഓൾ ഇന്ത്യ ഡിഫൻസ് എംപ്ലോയീസ് ഫെഡറേഷൻ കുറഞ്ഞ വേതനം കണക്കാക്കുന്നതിന് ഫൈവ്-യൂണിറ്റ് ഫാമിലി ഫോർമുലയാണ് മുന്നോട്ടുവെക്കുന്നത്; ജീവനക്കാരനും കുടുംബാംഗങ്ങൾക്കുമൊപ്പം ആശ്രിതരായ മാതാപിതാക്കളെയും ഇതിൽ ഉൾപ്പെടുത്തണമെന്നതാണ് പ്രധാന ആവശ്യം.

പെൻഷൻ ആവശ്യങ്ങൾ

  • പഴയ പെൻഷൻ പദ്ധതി പുനഃസ്ഥാപിക്കുക
  • അവസാന അടിസ്ഥാന ശമ്പളത്തിന്റെ 67 ശതമാനം കുറഞ്ഞ പെൻഷനായി നൽകുക
  • ഫാമിലി പെൻഷൻ 50 ശതമാനമായി ഉയർത്തുക
  • ഓരോ അഞ്ച് വർഷത്തിലും പെൻഷൻ 5 ശതമാനം വീതം വർദ്ധിപ്പിക്കുക
  • കമ്മ്യൂട്ടേഷൻ കാലാവധി 15 വർഷത്തിൽ നിന്ന് 11–12 വർഷമായി കുറയ്ക്കുക
  • സിവിലിയൻ ജീവനക്കാർക്കും വൺ റാങ്ക് വൺ പെൻഷൻ ആനുകൂല്യം നൽകുക

2027ൽ പോക്കറ്റ് നിറയും?

2025 നവംബർ 3-ന് രൂപീകൃതമായ കമ്മീഷന് അന്തിമ റിപ്പോർട്ട് സമർപ്പിക്കാൻ 18 മാസത്തെ സമയമാണുള്ളത്. അതായത് 2027 മെയ് മാസത്തോടെ ആയിരിക്കും കമ്മീഷൻ കേന്ദ്ര സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കുക. ചർച്ചകൾ പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിച്ച ശേഷം, കേന്ദ്ര സർക്കാർ അത് പരിശോധിച്ചു അംഗീകാരം നൽകിയ ശേഷമേ പുതിയ ശമ്പള ഘടനയും ഫിറ്റ്‌മെന്റ് ഫാക്ടറും ഔദ്യോഗികമായി നിലവിൽ വരുകയുള്ളൂ.
അതായത്, പുതുക്കിയ ശമ്പളം അക്കൗണ്ടിലെത്താൻ 2027 അവസാനം വരെയോ 2028 ആദ്യ മാസങ്ങൾ വരെയോ കാത്തിരിക്കേണ്ടി വന്നേക്കാം.

English Summary:

8th Pay Commission, established to revise the salaries, pensions and other benefits of central government employees and pensioners, is making progress with its work. Various proposals and demands submitted by employee organisations and unions have sparked widespread discussions.

Loading...
Unable to load recommendations.
Follow Us
മുടി വളരാൻ 'മാജിക് വെള്ളം', ഉപയോഗിക്കേണ്ടത് ഇങ്ങനെ
ടി.വി.എസ്സിന്റെ ഓഫ് റോ‍ഡ് കിം​ഗ് - അപാച്ചെ RTX
200MP ക്യാമറ സഹിതം ഷവോമി 18 പ്രോ ലോഞ്ച് ചെയ്തു
തൃക്കാർത്തികയിൽ ഭാഗ്യം തുണയ്ക്കുന്ന 4 രാശികൾ
ക്യൂ നിൽക്കാതെ അരവണ വാങ്ങാം, മെഷീൻ റെഡി
40000 ലിറ്റർ എഥനോളുമായി പോയ ലോറി മറിഞ്ഞാൽ?
320 രൂപ കുറഞ്ഞാൽ ഇനി സ്വർണ വില
ലോറിയുടെ ഡീസൽ ടാങ്ക് തകർന്നാൽ