LIC: ഒറ്റത്തവണ നിക്ഷേപം, ജീവിതകാലം മുഴുവൻ വരുമാനം; എൽഐസിയുടെ ഈ പോളിസി അറിയാം
Pay Once and Earn Regular Income With LIC Jeevan Utsav Plan: പോളിസി ഉടമയ്ക്ക് ഏഴ് മുതല്‍ 17 വര്‍ഷം വരെയുള്ള ഗ്യാരണ്ടീഡ് അഡീഷന്‍ കാലയളവുകളില്‍ ഒന്ന് തിരഞ്ഞെടുക്കാം. ഈ കാലയളവില്‍ ഓരോ പോളിസി വര്‍ഷത്തിന്റെയും അവസാനം അടിസ്ഥാന ഇന്‍ഷുറന്‍സ് തുകയിലെ ഓരോ 1,000 രൂപയ്ക്കും 40 രൂപ വീതം ഗ്യാരണ്ടീഡ് അഡീഷന്‍ ലഭിക്കും.
ഒറ്റത്തവണ നിക്ഷേപം നടത്തി ഭാവിയില്‍ സ്ഥിരമായ വരുമാനം നേടുന്നതിനൊപ്പം കുടുംബത്തിന് ലൈഫ് ഇന്‍ഷുറന്‍സ് പരിരക്ഷയും ഉറപ്പാക്കാന്‍ ആഗ്രഹിക്കുന്നവരുണ്ടോ? അത്തരക്കാര്‍ക്ക് പരിഗണിക്കാവുന്ന പദ്ധതിയാണ് ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ (എല്‍ഐസി) ജീവന്‍ ഉത്സവ് സിംഗിള്‍ പ്രീമിയം പ്ലാന്‍. എല്ലാ വര്‍ഷവും പ്രീമിയം അടയ്‌ക്കേണ്ടതില്ലെന്നതാണ് ഈ പദ്ധതിയുടെ പ്രധാന പ്രത്യേകത. ഒരിക്കല്‍ മാത്രം പ്രീമിയം അടച്ചാല്‍ നിശ്ചിത കാലയളവില്‍ ഉറപ്പായ ആനുകൂല്യങ്ങളും പിന്നീട് വരുമാനവും ലഭിക്കുന്ന രീതിയിലാണ് പദ്ധതി രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
എന്താണ് ജീവന്‍ ഉത്സവ് സിംഗിള്‍ പ്രീമിയം പ്ലാന്‍?
എല്‍ഐസിയുടെ ഈ പദ്ധതി വിപണിയുമായി ബന്ധിപ്പിക്കാത്തതും ലാഭവിഹിതം ലഭിക്കാത്തതുമായ വ്യക്തിഗത ലൈഫ് ഇന്‍ഷുറന്‍സ് പദ്ധതിയാണ്. അതായത് ഓഹരി വിപണിയിലെ പ്രകടനത്തിനനുസരിച്ച് ഇതിന്റെ ആനുകൂല്യങ്ങളില്‍ മാറ്റമുണ്ടാകില്ല.
പോളിസി ഉടമയ്ക്ക് ഏഴ് മുതല്‍ 17 വര്‍ഷം വരെയുള്ള ഗ്യാരണ്ടീഡ് അഡീഷന്‍ കാലയളവുകളില്‍ ഒന്ന് തിരഞ്ഞെടുക്കാം. ഈ കാലയളവില്‍ ഓരോ പോളിസി വര്‍ഷത്തിന്റെയും അവസാനം അടിസ്ഥാന ഇന്‍ഷുറന്‍സ് തുകയിലെ ഓരോ 1,000 രൂപയ്ക്കും 40 രൂപ വീതം ഗ്യാരണ്ടീഡ് അഡീഷന്‍ ലഭിക്കും.
ആര്‍ക്കൊക്കെ പദ്ധതിയില്‍ ചേരാം?
30 ദിവസം പ്രായമുള്ള കുട്ടികള്‍ മുതല്‍ 65 വയസ് വരെയുള്ളവര്‍ക്ക് ഈ പദ്ധതിയില്‍ അംഗമാകാം. എന്നാല്‍ തിരഞ്ഞെടുക്കുന്ന ഗ്യാരണ്ടീഡ് അഡീഷന്‍ കാലയളവിനനുസരിച്ച് കുറഞ്ഞ പ്രായപരിധിയില്‍ മാറ്റമുണ്ടാകും. അഞ്ച് ലക്ഷം രൂപയാണ് കുറഞ്ഞ അടിസ്ഥാന ഇന്‍ഷുറന്‍സ് തുക. പരമാവധി തുകയ്ക്ക് നിശ്ചിത പരിധിയില്ലെങ്കിലും എല്‍ഐസിയുടെ അണ്ടര്‍റൈറ്റിങ് മാനദണ്ഡങ്ങള്‍ ബാധകമാണ്. 100 വയസ് തികയുമ്പോഴാണ് പോളിസിയുടെ കാലാവധി പൂര്‍ത്തിയാകുന്നത്.
വരുമാനം നേടാന്‍ രണ്ട് ഓപ്ഷനുകള്‍
പദ്ധതിയില്‍ അംഗമാകുന്നവര്‍ക്ക് വരുമാനം ലഭിക്കുന്നതിന് രണ്ട് രീതികളില്‍ ഒന്ന് തിരഞ്ഞെടുക്കാം.
Also Read: പോസ്റ്റ് ഓഫീസ് എടിഎം കാർഡ് ഉണ്ടോ? മാസം എത്ര തവണ സൗജന്യമായി പണം എടുക്കാം
1. റെഗുലര്‍ ഇന്‍കം ബെനിഫിറ്റ്
അടിസ്ഥാന ഇന്‍ഷുറന്‍സ് തുകയുടെ 10 ശതമാനം ഓരോ വര്‍ഷവും വരുമാനമായി ലഭിക്കുന്നതാണ് ഈ ഓപ്ഷന്‍. തിരഞ്ഞെടുക്കുന്ന ഗ്യാരണ്ടീഡ് അഡീഷന്‍ കാലയളവിനെ ആശ്രയിച്ച് എട്ടാം വര്‍ഷം മുതല്‍ 18ാം വര്‍ഷം വരെയുള്ള കാലയളവില്‍ വരുമാനം ലഭിച്ചുതുടങ്ങും. പോളിസി ഉടമ ജീവിച്ചിരിക്കുന്നിടത്തോളം അല്ലെങ്കില്‍ പോളിസി കാലാവധി പൂര്‍ത്തിയാകുന്നതിന് തൊട്ടുമുമ്പുള്ള വര്‍ഷം വരെ ഈ ആനുകൂല്യം തുടരും.
2. ഫ്‌ളെക്‌സി ഇന്‍കം ബെനിഫിറ്റ്
വാര്‍ഷിക വരുമാനം ഉടന്‍ കൈപ്പറ്റാന്‍ താല്‍പര്യമില്ലാത്തവര്‍ക്ക് ഈ ഓപ്ഷന്‍ തിരഞ്ഞെടുക്കാം. ലഭിക്കേണ്ട തുക എല്‍ഐസിയില്‍ നിക്ഷേപമായി നിലനിര്‍ത്തുകയും അതിന് പ്രതിവര്‍ഷം 5.5 ശതമാനം കൂട്ടുപലിശ ലഭിക്കുകയും ചെയ്യും.
എന്നാല്‍ തുക എപ്പോള്‍ വേണമെങ്കിലും മുഴുവനായി പിന്‍വലിക്കാമെന്നല്ല വ്യവസ്ഥ. ഓരോ പോളിസി വര്‍ഷത്തിലും ഒരിക്കല്‍ രേഖാമൂലം ആവശ്യപ്പെട്ട് അക്കൗണ്ടിലുള്ള ആകെ തുകയുടെ പരമാവധി 75 ശതമാനം വരെ പിന്‍വലിക്കാം. ബാക്കിയുള്ള തുകയ്ക്ക് നിശ്ചിത വ്യവസ്ഥകള്‍ പ്രകാരം പലിശ തുടര്‍ന്നും ലഭിക്കും.
English Summary
LIC Jeevan Utsav Single Premium Plan allows policyholders to pay a one-time premium and receive guaranteed income benefits along with life insurance coverage. Explore the plan’s key features, benefits and other important details.