AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

DA Hike 2026: സർക്കാർ ജീവനക്കാർക്ക് സന്തോഷവാർത്ത; ഡിഎ 50 ശതമാനമായി

Government Employees Get DA Hike in Three States Check New Rates: കേന്ദ്ര ധനമന്ത്രാലയം ഒക്ടോബര്‍ 28ന് ക്ഷാമബത്ത വര്‍ധന പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സംസ്ഥാനങ്ങളും സമാനമായ തീരുമാനങ്ങളുമായി രംഗത്തെത്തിയത്. ഹിമാചല്‍ പ്രദേശ് അഞ്ച് ശതമാനവും ബിഹാര്‍, തമിഴ്നാട്, രാജസ്ഥാന്‍, പഞ്ചാബ്, അരുണാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങള്‍ മൂന്ന് ശതമാനവും ക്ഷാമബത്ത വര്‍ധിപ്പിച്ചിരുന്നു.

DA Hike 2026: സർക്കാർ ജീവനക്കാർക്ക് സന്തോഷവാർത്ത; ഡിഎ 50 ശതമാനമായി
പ്രതീകാത്മക ചിത്രംImage Credit source: Royaltyfreecliick / 500pxPlus/Getty Images
Shiji M K
Shiji M K | Published: 19 Nov 2026 | 11:13 AM

രാജ്യത്ത് വീണ്ടും ക്ഷാമബത്ത (DA), ക്ഷാമാശ്വാസം (DR) വര്‍ധിപ്പിച്ച് മൂന്ന് സംസ്ഥാന സര്‍ക്കാരുകള്‍. ജാര്‍ഖണ്ഡ്, മിസോറം, ഒഡീഷ സര്‍ക്കാരുകളാണ് ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ആശ്വാസം നല്‍കുന്ന പ്രഖ്യാപനം നടത്തിയത്. ഇതോടെ വിവിധ സംസ്ഥാനങ്ങളിലായി ലക്ഷക്കണക്കിന് ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ശമ്പളത്തിലും പെന്‍ഷനിലും വര്‍ധന ലഭിക്കും.

കേന്ദ്ര ധനമന്ത്രാലയം ഒക്ടോബര്‍ 28ന് ക്ഷാമബത്ത വര്‍ധന പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സംസ്ഥാനങ്ങളും സമാനമായ തീരുമാനങ്ങളുമായി രംഗത്തെത്തിയത്. ഹിമാചല്‍ പ്രദേശ് അഞ്ച് ശതമാനവും ബിഹാര്‍, തമിഴ്നാട്, രാജസ്ഥാന്‍, പഞ്ചാബ്, അരുണാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങള്‍ മൂന്ന് ശതമാനവും ക്ഷാമബത്ത വര്‍ധിപ്പിച്ചിരുന്നു. കര്‍ണാടകയില്‍ രണ്ടര ശതമാനവും ഛത്തീസ്ഗഢ്, മധ്യപ്രദേശ്, കേരളം എന്നിവിടങ്ങളില്‍ രണ്ട് ശതമാനവുമായിരുന്നു വര്‍ധന.

ജാര്‍ഖണ്ഡില്‍ ഡിഎ 63 ശതമാനമായി

ജാര്‍ഖണ്ഡ് സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ക്ഷാമബത്തയും ക്ഷാമാശ്വാസവും മൂന്ന് ശതമാനം വര്‍ധിപ്പിച്ചു. ഇതോടെ നിലവിലുണ്ടായിരുന്ന 60 ശതമാനം ഡിഎ 63 ശതമാനമായി ഉയര്‍ന്നു.

ഏകദേശം മൂന്ന് ലക്ഷം ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും തീരുമാനത്തിന്റെ പ്രയോജനം ലഭിക്കും. ജൂലൈ ഒന്ന് മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് വര്‍ധന നടപ്പാക്കുന്നത്. മുഖ്യമന്ത്രി ഹേമന്ത് സോറന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.

മിസോറമില്‍ ഡിഎ 50 ശതമാനമായി

മിസോറമിലെ സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത നാല് ശതമാനം വര്‍ധിപ്പിച്ചു. ഇതോടെ 46 ശതമാനമായിരുന്ന ഡിഎ ഡിസംബര്‍ ഒന്ന് മുതല്‍ 50 ശതമാനമാകും. കരാര്‍ ജീവനക്കാരുടെ ക്ഷാമബത്തയും ഇരട്ടിയാക്കിയിട്ടുണ്ട്. നിലവിലെ 10 ശതമാനത്തില്‍ നിന്ന് 20 ശതമാനമായാണ് വര്‍ധിപ്പിച്ചത്. ഇതും ഡിസംബര്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരും.

Also Read: DA Hike 2026: ഡിഎ വർധന ഗ്രാറ്റുവിറ്റിയിലും മാറ്റമുണ്ടാക്കും; 33 വർഷത്തെ സർവീസിന് എത്ര രൂപ ലഭിക്കും?

പത്ത് വര്‍ഷത്തിലധികം സേവനം പൂര്‍ത്തിയാക്കിയ കരാര്‍ ജീവനക്കാരെയും 14 വര്‍ഷത്തിലധികം സേവനമുള്ള താല്‍ക്കാലിക ജീവനക്കാരെയും സ്ഥിരപ്പെടുത്താനും മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ട്. മുഖ്യമന്ത്രി ലാല്‍ദുഹോമയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് പ്രഖ്യാപനങ്ങള്‍.

ഒഡീഷയില്‍ 8.5 ലക്ഷം പേര്‍ക്ക് നേട്ടം

ഒഡീഷ സര്‍ക്കാരും ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും മൂന്ന് ശതമാനം ക്ഷാമബത്ത വര്‍ധിപ്പിച്ചു. ഇതോടെ ഡിഎ 60 ശതമാനത്തില്‍ നിന്ന് 63 ശതമാനമായി ഉയര്‍ന്നു. ജൂലൈ ഒന്ന് മുതല്‍ മുന്‍കാല പ്രാബല്യത്തിലാണ് വര്‍ധന. ഏകദേശം 8.5 ലക്ഷം ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ഇതിന്റെ പ്രയോജനം ലഭിക്കും. വര്‍ധിപ്പിച്ച തുക നവംബര്‍ മാസത്തെ ശമ്പളത്തോടൊപ്പം പണമായി നല്‍കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

English Summary

The governments of Jharkhand, Mizoram and Odisha have announced DA and DR hikes for state employees and pensioners. While Jharkhand and Odisha increased DA by 3%, Mizoram announced a 4% hike. Check the revised rates, effective dates and eligibility details.

Follow Us