AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Rice Price: 27 രൂപക്ക് അരി, വില കുതിപ്പിനെ നേരിടാൻ സർക്കാർ

Kerala Government to Distribute Special Rice at Rs 27/kg: സർക്കാർ സ്ഥിരം വിലസ്ഥിരതാ പദ്ധതിക്ക് രൂപം നൽകി.കേരളം 25,000 ടൺ അരി ആവശ്യപ്പെട്ടപ്പോൾ പ്രത്യേക സ്കീം തയാറാക്കി വിജ്ഞാപനം ഇറക്കാൻ കേന്ദ്രം നിർദേശിച്ചിരുന്നു. തുടർന്നാണ് വിലസ്ഥിരതാ പദ്ധതി രൂപീകരിച്ചത്.

Rice Price: 27 രൂപക്ക് അരി, വില കുതിപ്പിനെ നേരിടാൻ സർക്കാർ
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Nithya Vinu
Nithya Vinu | Published: 19 Nov 2026 | 06:34 AM

തിരുവനന്തപുരം: പൊതുവിപണിയിലെ അരി വിലയുടെ കുതിച്ചുകയറ്റം പിടിച്ചുകെട്ടാനും സാധാരണക്കാർക്ക് ആശ്വാസമേകാനും നടപടികളുമായി സംസ്ഥാന സർക്കാർ. ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യയിൽ (FCI) നിന്ന് ഓപ്പൺ മാർക്കറ്റ് സെയിൽസ് സ്കീം (OMSS) പ്രകാരം 25,000 മെട്രിക് ടൺ അരി വാങ്ങുന്നതിനായി 59.75 കോടി രൂപ സർക്കാർ അനുവദിച്ചു. ഡിസംബർ മാസത്തിൽ റേഷൻ കടകൾ വഴി കിലോഗ്രാമിന് 27 രൂപ നിരക്കിൽ പ്രത്യേക അരി വിതരണം ചെയ്യാൻ സർക്കാർ ഉത്തരവിട്ടു.

ഡിസംബറിൽ സ്പെഷ്യൽ അരി

കേന്ദ്ര സർക്കാർ കിലോഗ്രാമിന് 23.90 രൂപയ്ക്ക് നൽകുന്ന അരി, കൈകാര്യച്ചെലവ് കൂടി ഉൾപ്പെടുത്തി ലാഭമെടുക്കാതെയാണ് 27 രൂപ നിരക്കിൽ ഉപഭോക്താക്കൾക്ക് നൽകുന്നത്. വെള്ള, നീല, ബ്രൗൺ കാർഡ് ഉടമകൾക്ക് ഒരു കാർഡിന് 5 കിലോഗ്രാം വീതം പുഴുക്കലരിയോ പച്ചരിയോ ലഭിക്കും. മഞ്ഞ, പിങ്ക് കാർഡുകൾക്ക് 3 കിലോഗ്രാം വീതം പ്രത്യേക പച്ചരി റേഷൻ കടകൾ വഴി വിതരണം ചെയ്യും.

സ്ഥിരം വിലസ്ഥിരതാ പദ്ധതി

അരിയുടെയും മറ്റ് ഭക്ഷ്യധാന്യങ്ങളുടെയും വില നിയന്ത്രിക്കുന്നതിനായി സംസ്ഥാന സർക്കാർ സ്ഥിരം വിലസ്ഥിരതാ പദ്ധതിക്ക് രൂപം നൽകി. ഇതിനായി ദേശീയ ഭക്ഷ്യഭദ്രതാ നിയമപ്രകാരം വിജ്ഞാപനമിറക്കി. സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരമൊരു നടപടി. കേരളം 25,000 ടൺ അരി ആവശ്യപ്പെട്ടപ്പോൾ പ്രത്യേക സ്കീം തയാറാക്കി വിജ്ഞാപനം ഇറക്കാൻ കേന്ദ്രം നിർദേശിച്ചിരുന്നു. തുടർന്നാണ് ഭാവിയിലെ സാഹചര്യങ്ങൾ കൂടി കണക്കിലെടുത്ത് വിലസ്ഥിരതാ പദ്ധതി രൂപീകരിച്ചത്.

ALSO READ: കേരളത്തിൽ അരിക്ഷാമമോ? നെഞ്ചിടിപ്പ് കൂട്ടി വില

ഈ പദ്ധതി പ്രകാരം എല്ലാ റേഷൻ കാർഡുകൾക്കും പരമാവധി 15 കിലോഗ്രാം വരെ ധാന്യങ്ങൾ വിതരണം ചെയ്യാനാകും. സിവിൽ സപ്ലൈസ് കമ്മീഷണർക്കാണ് പദ്ധതി നടപ്പാക്കുന്നതിനുള്ള ചുമതല. എഫ്സിഐ ഓപ്പൺ മാർക്കറ്റ് സെയിൽസ് സ്കീം വഴി ഇ ലേലമില്ലാതെയും ആവശ്യമെങ്കിൽ നേരിട്ടും സർക്കാരിന് സംഭരണം നടത്തമാവുന്നതാണ്.

കേരളത്തിൽ അരിക്ഷാമമോ?

കടുത്ത വരൾച്ചയും മഴക്കുറവും കാരണം തമിഴ്നാട്ടിലും കർണാടകയിലും നെല്ലുൽപാദനം ഗണ്യമായി കുറഞ്ഞതോടെ കേരളത്തിൽ അരിക്ഷാമം രൂക്ഷമായേക്കും. ഉൽപാദനത്തിലുണ്ടായ ഇടിവിനെത്തുടർന്ന് കേരളത്തിലേക്കുള്ള നെല്ല് വിതരണം വെട്ടിക്കുറയ്ക്കുമെന്ന് അയൽസംസ്ഥാനങ്ങളിലെ വ്യാപാരികളറിയിച്ചിട്ടുണ്ട്. നിലവിൽ തന്നെ സംസ്ഥാനത്തേക്കുള്ള നെല്ലുവരവ് നാലിലൊന്നായി കുറഞ്ഞിട്ടുണ്ട്.

ബിരിയാണി അരിയുടെ ലഭ്യതയിലും വലിയ കുറവാണ് അനുഭവപ്പെടുന്നത്. കേരളത്തിന് പ്രതിവർഷം ഏകദേശം 40 ലക്ഷം മെട്രിക് ടൺ അരിയാണ് ആവശ്യമുള്ളത്. എന്നാൽ സംസ്ഥാനത്തെ ആഭ്യന്തര ഉൽപാദനം കേവലം 5 ലക്ഷം മെട്രിക് ടൺ മാത്രമാണ്.

English Summary:

The Kerala government has introduced a permanent Price Stabilisation Scheme to control the rising prices of rice and other essential food grains in the open market. Under the scheme, the government will procure rice directly from the Food Corporation of India and distribute it through ration shops without making a profit.

Follow Us