8th Pay Commission: അടിസ്ഥാനശമ്പളം ഇനി 69,000 രൂപ, 6% ഇൻക്രിമെന്റ് ആവശ്യപ്പെടാൻ കാരണമെന്ത്?
8th Pay Commission Updates: അടിസ്ഥാന ശമ്പളത്തിലെ വർദ്ധനവ്, വീട്ടുവാടക അലവൻസുകൾ തുടങ്ങിയ ആനുകൂല്യങ്ങളിലെല്ലാം വലിയ വർദ്ധനവ് ഉണ്ടാകുമെന്നാണ് വിവരം. ഫിറ്റ്മെന്റ് ഫാക്ടർ നിർണായകമാകും. എട്ടാം ശമ്പള പരിഷ്കരണവുമായി ബന്ധപ്പെട്ട നിരവധി ആവശ്യങ്ങളാണ് ജീവനക്കാരുടെ സംഘടനകൾ ഉന്നയിച്ചത്. അവ ഏതൊക്കെയാണെന്ന് അറിഞ്ഞാലോ....
എട്ടാം ശമ്പളകമ്മീഷനുമായി (8th Pay Commission) ബന്ധപ്പെട്ട് പുറത്ത് വരുന്ന ഓരോ വാർത്തകളും കേന്ദ്ര സർക്കാർ ജീവനക്കാരുടെ ആകാംക്ഷ വർദ്ധിപ്പിക്കുകയാണ്. അടിസ്ഥാന ശമ്പളത്തിലെ വർദ്ധനവ്, വീട്ടുവാടക അലവൻസുകൾ തുടങ്ങിയ ആനുകൂല്യങ്ങളിലെല്ലാം വലിയ വർദ്ധനവ് ഉണ്ടാകുമെന്നാണ് വിവരം. ഇതിനെല്ലാം ഫിറ്റ്മെന്റ് ഘടകമാണ് (Fitment Factor) നിർണായകമാകുക. അതേസമയം എട്ടാം ശമ്പള പരിഷ്കരണവുമായി ബന്ധപ്പെട്ട നിരവധി ആവശ്യങ്ങളാണ് ജീവനക്കാരുടെ സംഘടനകൾ ഉന്നയിച്ചത്. അവ ഏതൊക്കെയാണെന്ന് അറിഞ്ഞാലോ….
ജീവനക്കാരുടെ ആവശ്യങ്ങൾ
അടിസ്ഥാനശമ്പളം: പുതിയ ശമ്പളകമ്മീഷൻ നിലവിൽ വരുമ്പോൾ അടിസ്ഥാന ശമ്പളം വർദ്ധിപ്പിക്കണമെന്നതാണ് ജീവനക്കാരുടെ പ്രധാന ആവശ്യം. നിലവിൽ ഏഴാം ശമ്പള കമ്മീഷൻ പ്രകാരം 18,000 രൂപയാണ് കേന്ദ്ര സർക്കാർ ജീവനക്കാരുടെ ഏറ്റവും കുറഞ്ഞ അടിസ്ഥാനശമ്പളം. എന്നാൽ ജീവതച്ചെലവുകൾ വർദ്ധിച്ചതും പണപ്പെരുപ്പം കണക്കിലെടുത്തും ഏറ്റവും കുറഞ്ഞ അടിസ്ഥാന ശമ്പളം 69,000 രൂപയായി കൂട്ടണമെന്നാണ് സർക്കാർ ജീവനക്കാരുടെ യൂണിയനുകൾ ആവശ്യം.
ALSO READ: ജീവനക്കാരുടെ അടിസ്ഥാനശമ്പളം എത്ര, ഡിഎ വർദ്ധനവ് എന്ന്? ഇനി സംശയം വേണ്ട
വാർഷിക ഇൻക്രിമെന്റ്: എട്ടാം ശമ്പളകമ്മീഷനിൽ വാർഷിക ഇൻക്രിമെന്റ് ഉയർത്തണമെന്ന ആവശ്യവും ജീവനക്കാർ മുന്നോട്ട് വയ്ക്കുന്നുണ്ട്. നിലവിൽ മൂന്ന് ശതമാനമാണ്. ഇത് ആറ് ശതമാനമായി ഉയർത്തണമെന്നാണ് ജീവനക്കാർ ആവശ്യപ്പെടുന്നത്. ഇതിലൂടെ ജീവനക്കാരുടെ ശമ്പളത്തിൽ ഓരോ വർഷവും ഗണ്യമായ വർദ്ധനവ് ഉണ്ടാകുമെന്നും അവർ ചൂണ്ടിക്കാട്ടുന്നു.
ഫിറ്റ്മെന്റ് ഫാക്ടർ: ശമ്പള പരിഷ്കരണത്തിൽ പ്രധാനിയായ ഫിറ്റ്മെന്റ് ഫാക്ടർ ഉയർത്തണമെന്ന ആവശ്യവും ശക്തമാണ്. ഫിറ്റ്മെന്റ് ഫാക്ടർ ഉയർത്തിയാൽ താഴെത്തട്ടിലുള്ള ജീവനക്കാർ മുതൽ ഉയർന്ന ഉദ്യോഗസ്ഥർക്ക് വരെ വലിയ തോതിലുള്ള ശമ്പള വർദ്ധനവ് ഉണ്ടാകുന്നതാണ്. ഈ ഫിറ്റ്മെൻ്റ് ഫാക്ടറിൻ്റെ അടിസ്ഥാനത്തിലാണ് അടിസ്ഥാന ശമ്പളവും മറ്റ് അനുകൂല്യങ്ങളും കേന്ദ്ര സർക്കാർ നിർണയിക്കുക. ഏഴാം ശമ്പള കമ്മീഷൻ നിലവിൽ വന്നപ്പോൾ ഫിറ്റ്മെൻ്റ് ഫാക്ടറായി നിർണയിച്ചത് 2.57 ആയിരുന്നു. അതിയാത് നിലവിള്ള അടിസ്ഥാന ശമ്പളവും ഫിറ്റ്മെൻ്റ് ഘടകവും തമ്മിൽ ഗുണിക്കുന്ന കണക്കാകും, പുതിയ ശമ്പള കമ്മീഷനിൽ അടിസ്ഥാന ശമ്പളം എത്രയാണെന്ന് നിർണയിക്കുക. എട്ടാം ശമ്പള കമ്മീഷനിൽ ഫിറ്റ്മെൻ്റ് ഘടകം 3.83 വരെയാകാമെന്നും റിപ്പോർട്ടുകളുണ്ട്. കേന്ദ്ര സർക്കാരും പേ കമ്മീഷനും ചേർന്നാണ് ഫിറ്റ്മെൻ്റ് ഫാക്ട് എത്രവേണമെന്ന് നിർണിയിക്കുന്നത്.