8th Pay Commission: മിനിമം പെൻഷൻ 45,000 രൂപ? എട്ടാം ശമ്പള കമ്മീഷൻ, വൻ നേട്ടം ഇവർക്ക്

8th Pay Commission, Key Demands Explained: മിനിമം പെൻഷൻ 45,000 രൂപയായി ഉയർത്തണമെന്നതാണ് പ്രധാന ആവശ്യം. പെൻഷൻ നിരക്ക് പരിഷ്കരിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. ഈ നിർദ്ദേശങ്ങൾ അംഗീകരിക്കപ്പെട്ടാൽ വിരമിച്ച ജീവനക്കാർക്കും അവരുടെ കുടുംബങ്ങൾക്കും വലിയ സാമ്പത്തിക ആശ്വാസം ലഭിച്ചേക്കാം. ഭാരത് പെൻഷനേഴ്സ് സമാജ് നൽകിയ നിർദേശങ്ങൾ അംഗീകരിക്കുമോ? പരിശോധിക്കാം...

8th Pay Commission: മിനിമം പെൻഷൻ 45,000 രൂപ? എട്ടാം ശമ്പള കമ്മീഷൻ, വൻ നേട്ടം ഇവർക്ക്

പ്രതീകാത്മക ചിത്രം

Published: 

20 Nov 2026 | 01:10 PM

എട്ടാം കേന്ദ്ര ശമ്പള കമ്മീഷന് (8th Pay Commission) മുന്നിൽ പെൻഷൻകാർ മുന്നോട്ടുവെച്ച പുതിയ നിർദ്ദേശങ്ങൾ വിരമിച്ച സർക്കാർ ജീവനക്കാർക്കിടയിൽ വലിയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്. പ്രതിമാസ മിനിമം പെൻഷൻ 45,000 രൂപയായി ഉയർത്തണമെന്നതാണ് പ്രധാന ആവശ്യം. കൂടാതെ പെൻഷൻ നിരക്ക് പരിഷ്കരിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. ഈ നിർദ്ദേശങ്ങൾ അംഗീകരിക്കപ്പെട്ടാൽ വിരമിച്ച ജീവനക്കാർക്കും അവരുടെ കുടുംബങ്ങൾക്കും വലിയ സാമ്പത്തിക ആശ്വാസം ലഭിച്ചേക്കാം. ഭാരത് പെൻഷനേഴ്സ് സമാജ് നൽകിയ നിർദേശങ്ങൾ അംഗീകരിക്കുമോ? പരിശോധിക്കാം…

പെൻഷൻകാരുടെ പ്രധാന ആവശ്യങ്ങൾ

  • കുറഞ്ഞ ശമ്പള സ്കെയിലിൽ നിന്ന് വിരമിച്ചവർക്ക് പോലും മാന്യമായ പ്രതിമാസ വരുമാനം ഉറപ്പാക്കാൻ മിനിമം പെൻഷൻ 45,000 രൂപയാക്കണം.
  • നിലവിൽ അവസാന അടിസ്ഥാന ശമ്പളത്തിന്റെ 50 ശതമാനമാണ് പെൻഷൻ. ഇത് 67 ശതമാനമായി ഉയർത്തണം.
  • ജീവനക്കാരന്റെയോ പെൻഷൻകാരന്റെയോ മരണശേഷം കുടുംബത്തിന് ലഭിക്കുന്ന പെൻഷൻ നിലവിലെ 30 ശതമാനത്തിൽ നിന്ന് 50 ശതമാനമായി വർദ്ധിപ്പിക്കണം.

ALSO READ: 2027ൽ അടിസ്ഥാന ശമ്പളം 69,000 രൂപ! എട്ടാം ശമ്പള കമ്മീഷൻ ചർച്ചകൾ അവസാനിച്ചോ?

വിരമിച്ചവർക്ക് എത്ര രൂപ അധികം ലഭിക്കാം?

ഏഴാം ശമ്പള കമ്മീഷൻ പേ മാട്രിക്സ് പ്രകാരം ലെവൽ-6  വിഭാഗത്തിൽ 44,900 രൂപ അവസാന അടിസ്ഥാന ശമ്പളമായി വാങ്ങി വിരമിച്ച ഒരു ജീവനക്കാരന് ലഭിക്കാൻ സാധ്യതയുള്ള തുക,

പെൻഷൻ നിലവിലെ നിരക്ക് (50%) നിർദ്ദിഷ്ട നിരക്ക് (67%) വർദ്ധനവ്
പ്രതിമാസ പെൻഷൻ ₹22,450 ₹30,083 ₹7,633
വാർഷിക പെൻഷൻ ₹2,69,400 ₹3,60,996 ₹91,596
പ്രതിമാസ കുടുംബ പെൻഷൻ ₹13,470 ₹22,450 ₹8,980

ഓരോ ജീവനക്കാരന്റെയും അവസാന അടിസ്ഥാന ശമ്പളത്തിനനുസരിച്ച് വർദ്ധനവിൽ വ്യത്യാസമുണ്ടാകും. ഉദാഹരണത്തിന്, 18,000 രൂപ അവസാന അടിസ്ഥാന ശമ്പളമുള്ള ലെവൽ-1 ജീവനക്കാരന് 67% നിരക്കിൽ മാസം ഏകദേശം 3,060 രൂപ അധികം ലഭിക്കാം. 78,800 രൂപ ശമ്പളമുള്ള ലെവൽ-12 ജീവനക്കാരന് മാസം ഏകദേശം 13,396 രൂപയുടെ വ്യത്യാസമുണ്ടാകും.

ഗ്രാറ്റുവിറ്റി മാറുമോ?

പെൻഷൻ നിരക്ക് 50 ശതമാനത്തിൽ നിന്ന് 67 ശതമാനമായി ഉയർത്തിയാൽ മാത്രം ഗ്രാറ്റുവിറ്റി കൂടണമെന്നില്ല. ഗ്രാറ്റുവിറ്റി കണക്കാക്കുന്നത് അവസാനമായി ലഭിച്ച വേതനവും യോഗ്യതാ സർവീസ് കാലയളവും പരിഗണിച്ചുള്ള പ്രത്യേക നിയമങ്ങൾ അനുസരിച്ചാണ്. നിലവിൽ വിരമിക്കൽ ഗ്രാറ്റുവിറ്റിയുടെ പരമാവധി പരിധി 25 ലക്ഷം രൂപയാണ്. അതിനാൽ ഗ്രാറ്റുവിറ്റിയിൽ മാറ്റം വരണമെങ്കിൽ ശമ്പള പരിഷ്കരണത്തിലോ ഗ്രാറ്റുവിറ്റി ചട്ടങ്ങളിലോ പ്രത്യേക മാറ്റങ്ങൾ വരേണ്ടതുണ്ട്.

മിനിമം പെൻഷൻ 45,000 രൂപയോ?

ഏഴാം ശമ്പള കമ്മീഷന് മുന്നിലും ഈ നിർദേശം വച്ചിരുന്നു. എന്നാൽ അന്ന് അത്  നിരസിച്ചു. ആറാം ശമ്പള കമ്മീഷൻ കാലത്ത് പെൻഷൻ വ്യവസ്ഥകൾ ഉദാരവൽക്കരിച്ചതായും, തുടർന്നുള്ള ശമ്പള പരിഷ്കരണങ്ങളിലൂടെ അവസാന ശമ്പളം കൂടുമ്പോൾ പെൻഷനും സ്വാഭാവികമായി കൂടുമെന്നുമായിരുന്നു അന്നത്തെ നിലപാട്.  ഇത്തവണ ശതമാനവർദ്ധനവിനൊപ്പം ഉറപ്പായ മിനിമം പെൻഷനും ചേർത്താണ് ഭാരത് പെൻഷനേഴ്സ് സമാജ് പുതിയ സമീപനം സ്വീകരിച്ചിരിക്കുന്നത്. പെൻഷൻകാർ നേരിടുന്ന വർദ്ധിച്ചുവരുന്ന ജീവിതച്ചെലവും ചികിത്സാച്ചെലവും ഒരുവശത്തും, സർക്കാർ ഖജനാവിന് ഉണ്ടാകുന്ന സാമ്പത്തിക ബാധ്യത മറുവശത്തുമാണ്. അതിനാൽ എട്ടാം ശമ്പള കമ്മീഷനും സർക്കാരും എന്ത് തീരുമാനമെടുക്കുമെന്നും കാത്തിരുന്ന് കാണേണ്ടതുണ്ട്.

English Summary:

The Bharat Pensioners Samaj has submitted a proposal to the 8th Pay Commission demanding a minimum monthly pension of Rs 45,000 for central government pensioners. The association has also recommended increasing the regular pension rate from the existing 50% to 67% of the last basic pay drawn and raising family pension to 50%.

Loading...
Unable to load recommendations.
Follow Us
കുറഞ്ഞ വിലയിൽ പ്രീമിയം ലുക്കുള്ള സുസുക്കിയുടെ സ്കൂട്ടർ
ഗുരുവായൂർ ഏകാദശി ദിനത്തിൽ നടത്തേണ്ട വഴിപാടുകൾ!
ചിലന്തി ശല്യം മടുത്തോ? വീട്ടിൽ തന്നെയുണ്ട് എളുപ്പവഴികൾ
ഓർമ്മശക്തി കൂട്ടാം; തലച്ചോറിൻ്റെ ആരോഗ്യത്തിന് കഴിക്കേണ്ട 8 സൂപ്പർ ഫുഡുകൾ
സ്വർണവില ഈ വർഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് എത്തി
ഏഷ്യൻ ഗെയിംസ് ഇരട്ട മെഡൽ ജേതാവ് വിദർശ കെ വിനോദിന് സർക്കാർ ജോലി
ക്യൂ നിൽക്കാതെ അരവണ വാങ്ങാം, മെഷീൻ റെഡി
40000 ലിറ്റർ എഥനോളുമായി പോയ ലോറി മറിഞ്ഞാൽ?