AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Bank Holiday: ഈ ആഴ്ച ബാങ്കിൽ പോകുന്നുണ്ടോ? മൂന്ന് ദിവസം അവധിയാണേ…

Bank Holidays in Kerala Dull Details: റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ പട്ടിക അനുസരിച്ച് സംസ്ഥാനത്ത് ഈ ആഴ്ച വിവിധ ദിവസങ്ങളിൽ ബാങ്കുകൾ തുറന്ന് പ്രവർത്തിക്കുന്നതല്ല. എന്നാൽ ഓൺലൈൻ ബാങ്കിം​ഗ്, ഡിജിറ്റൽ പേയ്മെന്റുകൾ സാധാരണപോലെ നടത്താനാകും. ഈ ആഴ്ചയിലെ അവധി ദിവസങ്ങൾ ഏതെല്ലാമെന്ന് നോക്കിയാലോ....

Bank Holiday: ഈ ആഴ്ച ബാങ്കിൽ പോകുന്നുണ്ടോ? മൂന്ന് ദിവസം അവധിയാണേ…
പ്രതീകാത്മക ചിത്രംImage Credit source: PTI
Nithya Vinu
Nithya Vinu | Published: 29 Mar 2026 | 03:02 PM

മാർച്ച് 30 മുതൽ ഏപ്രിൽ 5 വരെയുള്ള ആഴ്ചയിലെ വിവിധ ദിവസങ്ങളിൽ സംസ്ഥാനത്ത് ബാങ്കുകൾക്ക് അവധി. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ പട്ടിക അനുസരിച്ച് ഈ ദിവസങ്ങളിൽ ബാങ്കുകൾ തുറന്ന് പ്രവർത്തിക്കുന്നതല്ല. എന്നാൽ ഓൺലൈൻ ബാങ്കിം​ഗ്, ഡിജിറ്റൽ പേയ്മെന്റുകൾ സാധാരണപോലെ നടത്താനാകും. ഈ ആഴ്ചയിലെ അവധി ദിവസങ്ങൾ ഏതെല്ലാമെന്ന് നോക്കിയാലോ….

ഈ ആഴ്ചത്തെ ബാങ്ക് അവധികൾ

ഏപ്രിൽ 1 – സാമ്പത്തിക അക്കൗണ്ടുകളുടെ വാർഷിക അടച്ചുപൂട്ടലുമായി ബന്ധപ്പെട്ട് ഒന്നാം തീയതി രാജ്യത്തെ വിവിധ ബാങ്ക് ശാഖകൾ അവധിയായിരിക്കും. അക്കൗണ്ടുകൾ ക്രമീകരിക്കുന്നതിനും സാമ്പത്തിക രേഖകൾ തയ്യാറാക്കുകയും ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിനുമാണ് ഈ അവധി.

ഏപ്രിൽ 2 – പെസഹ വ്യാഴം പ്രമാണിച്ച് കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിൽ ബാങ്കുകൾ തുറന്ന് പ്രവർത്തിക്കില്ല.

ഏപ്രിൽ 3 – ദു:ഖവെള്ളി പ്രമാണിച്ച് സംസ്ഥാനത്ത് ബാങ്കുകൾ പ്രവർത്തിക്കില്ല. അതേസമയം, അഗർത്തല, ചണ്ഡീഗഡ്, ഗുവാഹത്തി, ജയ്പൂർ, ജമ്മു, ശ്രീനഗർ എന്നിവിടങ്ങളിൽ ബാങ്കിന് അവധിയില്ല.

ഏപ്രിൽ 5 – ഞായറാഴ്ച പൊതു അവധി

ഏപ്രിൽ മാസത്തെ ബാങ്ക് അവധി

ഏപ്രിൽ 1 – ബാങ്കുകൾ അവരുടെ വാർഷിക അക്കൗണ്ടുകൾ അവസാനിപ്പിക്കുന്നതിനാൽ

ഏപ്രിൽ 2 – പെസഹ വ്യാഴം

ഏപ്രിൽ 3 – ദു:ഖവെള്ളി

ഏപ്രിൽ 5 – ഞായറാഴ്ച പൊതു അവധി

ഏപ്രിൽ 11 – രണ്ടാം ശനിയാഴ്ച

ഏപ്രിൽ 12 – ഞായറാഴ്ച

ഏപ്രിൽ 14 – അംബേദ്കർ ജയന്തി

ഏപ്രിൽ 15 – വിഷു

ഏപ്രിൽ 19 – ഞായറാഴ്ച

ഏപ്രിൽ 25 – നാലാം ശനിയാഴ്ച

ഏപ്രിൽ 26 – ഞായറാഴ്ച

Follow Us