AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

SIP: 10,000 രൂപ 32 ലക്ഷമാകും; ഫ്‌ളെക്‌സി ക്യാപ് ഫണ്ടുകളില്‍ പരീക്ഷിച്ചാലോ?

How a 10,000 Monthly SIP Grew Over 11 Years: മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കാനുള്ള ലളിതമായ മാര്‍ഗങ്ങളിലൊന്നാണ് സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍ അഥവ എസ്‌ഐപി. പ്രതിമാസം 10,000 രൂപ നിക്ഷേപിക്കാന്‍ നിങ്ങള്‍ തയാറാണെങ്കില്‍ തിരഞ്ഞെടുക്കാവുന്ന ഫണ്ട് പരിചയപ്പെടാം.

SIP: 10,000 രൂപ 32 ലക്ഷമാകും; ഫ്‌ളെക്‌സി ക്യാപ് ഫണ്ടുകളില്‍ പരീക്ഷിച്ചാലോ?
ഓഹരി വിപണി Image Credit source: JacobH/Getty Images Creative
Shiji M K
Shiji M K | Published: 03 Mar 2026 | 08:01 PM

ചെറിയ തുകകള്‍ കൊണ്ട് ആരംഭിക്കുന്ന നിക്ഷേപങ്ങള്‍, ഭാവിയില്‍ വലിയ സമ്പാദ്യം സമാഹരിക്കാന്‍ നിക്ഷേപകരെ അനുവദിക്കാറുണ്ട്. ഭൂരിഭാഗം ആളുകള്‍ ഇന്ന് തിരഞ്ഞെടുക്കുന്ന നിക്ഷേപ മാര്‍ഗങ്ങളിലൊന്നാണ് മ്യൂച്വല്‍ ഫണ്ടുകള്‍. എന്നാല്‍ കൃത്യമായ നിക്ഷേപത്തിനൊപ്പം തന്നെ ശരിയായ ഫണ്ട് തിരഞ്ഞെടുക്കുന്നതും പ്രധാനമാണ്. മുന്‍ വര്‍ഷങ്ങളിലെ പ്രകടനം, കൈവശമുള്ള സ്റ്റോക്ക് തുടങ്ങി ഒട്ടേറെ കാര്യങ്ങള്‍ പരിഗണിച്ചതിന് ശേഷം വേണം മ്യൂച്വല്‍ ഫണ്ട് നിക്ഷേപം ആരംഭിക്കാന്‍.

മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കാനുള്ള ലളിതമായ മാര്‍ഗങ്ങളിലൊന്നാണ് സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍ അഥവ എസ്‌ഐപി. പ്രതിമാസം 10,000 രൂപ നിക്ഷേപിക്കാന്‍ നിങ്ങള്‍ തയാറാണെങ്കില്‍ തിരഞ്ഞെടുക്കാവുന്ന ഫണ്ട് പരിചയപ്പെടാം.

എഡല്‍വെയ്‌സ് ഫ്‌ളെക്‌സി ക്യാപ് മ്യൂച്വല്‍ ഫണ്ട്

പ്രതിമാസം 10,000 രൂപ 11 വര്‍ഷത്തേക്ക് ഈ ഫണ്ടില്‍ നിക്ഷേപിക്കുകയാണെങ്കില്‍ ഏകദേശം 31.89 ലക്ഷം രൂപ സമ്പാദിക്കാന്‍ സാധിക്കും. 2015 ഫെബ്രുവരി 3ന് ആരംഭിച്ച ഈ ഫണ്ട് 10 വര്‍ഷത്തിനുള്ളില്‍ അസാമാന്യമായ വളര്‍ച്ചയാണ് കൈവരിച്ചത്. 13.19 ശതമാനം സിഎജിആര്‍ ആണ് ഫണ്ട് നല്‍കിയത്. നിഫ്റ്റി 500 ടിആര്‍ഐ ബെഞ്ച്മാര്‍ക്കിനെ 12.49 ശതമാനം മറികടക്കുകയും ചെയ്തു.

1 വര്‍ഷത്തിനുള്ളില്‍ 10.26%, 3 വര്‍ഷത്തിനുള്ളില്‍ 13.88%, 5 വര്‍ഷത്തിനുള്ളില്‍ 15.15%, 10 വര്‍ഷത്തിനുള്ളില്‍ 15.62% എന്നിങ്ങനെയാണ് ഫണ്ട് റിട്ടേണ്‍ സമ്മാനിച്ചത്. ലാര്‍ജ്, മിഡ്, സ്‌മോള്‍ ക്യാപ് ഓഹരികളില്‍ ഫണ്ട് നിക്ഷേപം നടത്തുന്നുണ്ട്. എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഭാരതി എയര്‍ടെല്‍, മള്‍ട്ടി കമ്മോഡിറ്റി എക്‌സ്‌ചേഞ്ച് ഓഫ് ഇന്ത്യ എന്നിവയാണ് പ്രധാന ഓഹരികള്‍.

Also Read: 8th Pay Commission: സർക്കാർ ജീവനക്കാർക്ക് കോളടിച്ചു, റെക്കോർഡ് ശമ്പള വർദ്ധനവ് വരുന്നു; ഇത്തവണ ഫിറ്റ്‌മെന്റ് ഫാക്ടർ എത്രയാകും?

നിലവില്‍ 81 ഓഹരികളാണ് ഫണ്ടിനുള്ളത്. അവയില്‍ 67.2% ലാര്‍ജ് ക്യാപ്, 27% മിഡ് ക്യാപ്, 5.8% സ്‌മോള്‍ ക്യാപ് എന്നിവയിലാണ്. ഫണ്ടിന്റെ എയുഎം 3,110 കോടിയാണ്. റെഗുലര്‍ പ്ലാനുകളെ ആകെ ചെലവ് അനുപാതം 1.89%, ഡയറക്ട് പ്ലാനുകള്‍ക്ക് 0.43% വുമാണ്.

നിരാകരണം: ഓഹരി വിപണിയിലെ നിക്ഷേപങ്ങൾ വിപണിയിലെ ലാഭനഷ്ടങ്ങൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുൻപ് സാമ്പത്തിക ഉപദേശകന്റെ നിർദ്ദേശം തേടുക. അല്ലാതെയുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങള്‍ക്ക് ടിവി9 മലയാളം ഉത്തരവാദിയായിരിക്കില്ല. 

 

Follow Us