AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Mohanlal: ന്യൂ ലുക്കില്‍ മോഹന്‍ലാലിന്‍റെ വീഡിയോ; ആശിർവാദ് സിനിമാസിന്റെ പിറന്നാൾ ആഘോഷമാക്കി താരം, ഒപ്പം ആന്റണിയും

Aashirvad Cinemas Completes 26 Years: കേക്ക് മുറിച്ച മോഹൻലാൽ അത് ആന്റണിക്കും സുചിത്രയ്ക്കും നൽകി. മോഹൻലാലിന് ആന്റണി സ്‌നേഹചുംബനവും നൽകുന്നതും വീഡിയോയിൽ കാണാം.

Mohanlal:  ന്യൂ ലുക്കില്‍ മോഹന്‍ലാലിന്‍റെ വീഡിയോ; ആശിർവാദ് സിനിമാസിന്റെ പിറന്നാൾ ആഘോഷമാക്കി താരം, ഒപ്പം ആന്റണിയും
Mohanlal
Sarika KP
Sarika KP | Updated On: 26 Jan 2026 | 09:13 PM

ആന്റണി പെരുമ്പാവൂരിന്റെ ചലച്ചിത്ര നിർമാണ കമ്പനിയായ ആശിർവാദ് സിനിമാസ് 26 വർഷം പൂർത്തിയാക്കി. ഇതിന്റെ ഭാ​ഗമായി കേക്ക് മുറിച്ച് ആഘോഷിക്കുന്ന മോഹൻലാലിന്റെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഇതിന്റെ വീഡിയോ ആന്റണി പെരുമ്പാവൂർ തന്നെയാണ് തന്റെ സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കുവച്ചത്.

താടി ഷേവ് ചെയ്ത്, മീശ പിരിച്ചുള്ള കിടിലൻ ലുക്കിലാണ് വീഡിയോയിൽ മോഹൻലാൽ എത്തുന്നത്. ഭാര്യ സുചിത്രയും ആന്റണി പെരുമ്പാവൂരും അദ്ദേഹത്തിന്റെ ഇടവും വലവുമായി നിൽക്കുന്നതും വീഡിയോയിൽ കാണാം. കേക്ക് മുറിച്ച മോഹൻലാൽ അത് ആന്റണിക്കും സുചിത്രയ്ക്കും നൽകി. മോഹൻലാലിന് ആന്റണി സ്‌നേഹചുംബനവും നൽകുന്നതും വീഡിയോയിൽ കാണാം.

Also Read:അടുത്ത ബി​ഗ് ബഡ്ജറ്റ് ചിത്രം വരുന്നു; ‘എല്‍ 367’ പ്രഖ്യാപിച്ച് മോഹൻലാൽ, സംവിധാനം വിഷ്ണു മോഹൻ

’26 വർഷങ്ങൾ. അത് വെറുമൊരു സംഖ്യയല്ല. ഞങ്ങളോടൊപ്പം പ്രവർത്തിച്ച, പിന്തുണച്ച, പങ്കാളികളായ, ഞങ്ങൾക്കൊപ്പം സിനിമകൾ കണ്ട എല്ലാവർക്കും നന്ദി.’ -ഇതാണ് വീഡിയോ പങ്കുവെച്ചുകൊണ്ട് ആന്റണി പെരുമ്പാവൂർ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. വീഡിയോ നിമിഷ നേരം കൊണ്ടാണ് വൈറലായത്.

അതേസമയം തുടരും എന്ന വിജയചിത്രത്തിന് ശേഷം തരുണ്‍ മൂര്‍ത്തിയും മോഹന്‍ലാലും ഒന്നിക്കുകയാണ് പുതിയ ചിത്രത്തിലൂടെ. 23 ന് തൊടുപുഴയില്‍ ചിത്രീകരണം ആരംഭിച്ചിരിക്കുന്ന സിനിമ മോഹന്‍ലാലിന്‍റെ കരിയറിലെ 366-ാമത്തെ ചിത്രമാണ്. വര്‍ഷങ്ങള്‍ക്കിപ്പുറം താടി പൂര്‍ണ്ണമായി എടുത്ത്, കട്ടി മീശയും വച്ച ഗെറ്റപ്പിലാണ് മോഹന്‍ലാല്‍ ചിത്രത്തിൽ എത്തുന്നത്.