AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Gold: ലക്ഷങ്ങൾ കൊടുക്കേണ്ട, ഒരു പവൻ സ്വർണം 97,168 രൂപയ്ക്ക് വാങ്ങാം, എങ്ങനെ?

Gold Rate Update Kerala: ഇന്ന് വിവാഹത്തിനുൾപ്പെടെ ഈ ആഭരണങ്ങൾ വലിയൊരു ട്രെൻഡ് ആയി മാറുകയാണ്. പ്രധാന ഉപഭോക്താക്കൾ പുതിയ തലമുറയിലെ കുട്ടികളാണെന്ന് വ്യാപാരികൾ പറയുന്നു.

Nithya Vinu
Nithya Vinu | Published: 26 Jan 2026 | 09:05 PM
പ്രതീക്ഷകളെയെല്ലാം കാറ്റിൽപറത്തി സംസ്ഥാനത്ത് സ്വർണവില കുതിക്കുകയാണ്. ഒരു പവൻ സ്വർണം വാങ്ങണമെങ്കിൽ ഏകദേശം 1,28,000 രൂപ നൽകേണ്ട അവസ്ഥയാണ്. നിലവിൽ ഒരു പവൻ സ്വർണത്തിന് 1,18,760 രൂപയാണ് വിപണിവില. വില കുതിക്കുന്നതോടെ സാധാരണക്കാർക്ക് സ്വർണം കിട്ടാക്കനിയാവുകയാണ്.

1 / 5
എന്നാൽ ലക്ഷങ്ങൾ മുടക്കാതെ തന്നെ സ്വർണാഭരണങ്ങൾ വാങ്ങാൻ സാധിക്കുമെന്ന് അറിയാമോ? 18 കാരറ്റ് സ്വർണമാണ് കഥയിലെ താരം. സ്വർണവില വർദ്ധിക്കും തോറും വിപണിയിൽ 18 കാരറ്റ് സ്വർണാഭരണങ്ങൾക്ക് ഡിമാൻഡ് കൂടുകയാണ്.  18 കാരറ്റ് സ്വർണ്ണത്തിൽ 75% ശുദ്ധസ്വർണ്ണവും 25% മറ്റ് ലോഹങ്ങളുമാണ് (കാപ്പർ, സിൽവർ, നിക്കൽ മുതലായവ) അടങ്ങിയിട്ടുള്ളത്.

2 / 5
18 കാരറ്റ് സ്വർണ്ണത്തിന് നിലവിൽ ​ഗ്രാമിന് 12,146 രൂപയാണ് വില. അതായത് പവന് 97,168 രൂപ നൽകിയാൽ മതി. പണിക്കൂലിയും ജിഎസ്ടിയും ഉൾപ്പെടെ ഏകദേശം 1,05,625 രൂപ നൽകേണ്ടി വരും. പൊതുവെ ഉപയോ​ഗിക്കുന്ന 22 കാരറ്റ് സ്വർണ്ണവിലയുമായി താരതമ്യം ചെയ്താൽ ഒരു പവന് ഏകദേശം 21,000 രൂപയുടെ ലാഭം 18 കാരറ്റ് വാങ്ങുമ്പോൾ ലഭിക്കും.

3 / 5
22 കാരറ്റിലാണ് പൊതുവെ സ്വർണാഭരണങ്ങൾ നിർമിക്കുന്നത്. ഇവയിൽ 91.6% സ്വർണത്തിന്റെ അംശം ഉണ്ട്. എങ്കിലും ദിവസേന ഉപയോ​ഗിക്കാൻ 18 കാരറ്റ് സ്വർണവും നല്ലതാണ്. റെക്കോർഡുകൾ ഭേദിച്ച് സ്വർണവില ഉയരുന്ന പശ്ചാത്തലത്തിൽ വിപണിയിൽ ഇവയ്ക്ക് ആവശ്യക്കാർ കൂടുന്നുണ്ട്.

4 / 5
ഇന്ന് വിവാഹത്തിനുൾപ്പെടെ 18 കാരറ്റ് ആഭരണങ്ങൾ വലിയൊരു ട്രെൻഡ് ആയി മാറുകയാണ്. പ്രധാന ഉപഭോക്താക്കൾ പുതിയ തലമുറയിലെ കുട്ടികളാണെന്ന് വ്യാപാരികൾ പറയുന്നു. സ്വർണം കൂടുതലുള്ള ആഭരണങ്ങളേക്കാൾ ഇവ സുരക്ഷിതവുമാണ്. (Image Credit: Getty Images)

5 / 5