AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

10 ലക്ഷം രൂപ 1 കോടിയാക്കിയാലോ? മുതിര്‍ന്ന പൗരന്മാര്‍ക്കിതാ വമ്പന്‍ അവസരം

Top Investment Options for Senior Citizens to Build Rs 1 Crore Corpus: കോമ്പൗണ്ടിങ്ങിന്റെ കരുത്ത് പ്രയോജനപ്പെടുത്താന്‍ സാധിക്കുന്ന നിക്ഷേപ മാര്‍ഗങ്ങള്‍ തിരഞ്ഞെടുക്കുന്നതാണ് നല്ലത്. കോമ്പൗണ്ടിങ്ങിന്റെ കരുത്ത് എന്ന് പറയുമ്പോള്‍, നിങ്ങളുടെ പണം കാലക്രമേണ കൂടുതല്‍ വരുമാനം നേടിത്തരുന്ന രീതിയാണിത്. ചെറിയ നിക്ഷേപത്തില്‍ നിന്നുപോലും ദീര്‍ഘകാലം കൊണ്ട് ഉയര്‍ന്ന നേട്ടം ഉണ്ടാക്കാന്‍ സാധിക്കും.

10 ലക്ഷം രൂപ 1 കോടിയാക്കിയാലോ? മുതിര്‍ന്ന പൗരന്മാര്‍ക്കിതാ വമ്പന്‍ അവസരം
പ്രതീകാത്മക ചിത്രം Image Credit source: jose luis raota/Moment/Getty Images
Shiji M K
Shiji M K | Published: 21 Jul 2026 | 12:46 PM

ഒരു കോടി രൂപ സമ്പാദ്യവുമായി വിരമിക്കുന്നത് സ്വപ്‌നം കാണുന്നയാളാണോ നിങ്ങള്‍? ഇത്തരമൊരു സ്വപ്‌നവുമായി ജീവിക്കുന്ന ധാരാളം പേരുണ്ട് നമുക്ക് ചുറ്റും. ചെറിയ നിക്ഷേപം പോലും വലിയ സമ്പാദ്യം കെട്ടിപ്പടുക്കാന്‍ നിങ്ങളെ സഹായിക്കും. വിരമിക്കലിനോട് അടുക്കുന്ന ആളുകള്‍ തീര്‍ച്ചയായും വിവിധ തരത്തിലുള്ള നിക്ഷേപ മാര്‍ഗങ്ങളെ കുറിച്ച് പഠിച്ചിരിക്കണം, നിങ്ങളുടെ പണം എളുപ്പത്തില്‍ വളര്‍ത്തിയെടുക്കാനായി നിരവധി മാര്‍ഗങ്ങളാണ് ഇന്നുള്ളത്.

കോമ്പൗണ്ടിങ്ങിന്റെ കരുത്ത് പ്രയോജനപ്പെടുത്താന്‍ സാധിക്കുന്ന നിക്ഷേപ മാര്‍ഗങ്ങള്‍ തിരഞ്ഞെടുക്കുന്നതാണ് നല്ലത്. കോമ്പൗണ്ടിങ്ങിന്റെ കരുത്ത് എന്ന് പറയുമ്പോള്‍, നിങ്ങളുടെ പണം കാലക്രമേണ കൂടുതല്‍ വരുമാനം നേടിത്തരുന്ന രീതിയാണിത്. ചെറിയ നിക്ഷേപത്തില്‍ നിന്നുപോലും ദീര്‍ഘകാലം കൊണ്ട് ഉയര്‍ന്ന നേട്ടം ഉണ്ടാക്കാന്‍ സാധിക്കും. പത്ത് ലക്ഷം രൂപ നിക്ഷേപിക്കാന്‍ നിങ്ങളുടെ കൈവശമുണ്ടെങ്കില്‍ അത് എങ്ങനെ 1 കോടി രൂപയാക്കി മാറ്റാന്‍ സാധിക്കുമെന്ന് നോക്കിയാലോ?

എത്ര ശതമാനം വാര്‍ഷിക റിട്ടേണ്‍ വേണം?

പത്ത് ലക്ഷം രൂപ നിക്ഷേപം നടത്തുന്ന ഒരാള്‍ക്ക് എത്ര വര്‍ഷം വേണ്ടി വരും 1 കോടി രൂപ സമ്പാദിക്കാനെന്ന് നോക്കാം. വ്യത്യസ്ത വാര്‍ഷിക വരുമാനത്തിന് അനുസരിച്ചാണ് വര്‍ഷങ്ങളാണ് നല്‍കിയിരിക്കുന്നത്.

  • 6 ശതമാനം റിട്ടേണ്‍ ലഭിച്ചാല്‍ 40 വര്‍ഷം
  • 8 ശതമാനമാണെങ്കില്‍ 29 വര്‍ഷം
  • 10 ശതമാനമാണെങ്കില്‍ 24 വര്‍ഷം
  • 12 ശതമാനമാണെങ്കില്‍ 20 വര്‍ഷം
  • 15 ശതമാനം ലഭിച്ചാല്‍ 16 വര്‍ഷം

എന്നാല്‍ ഈ കാലയളവുകള്‍ നിങ്ങള്‍ തിരഞ്ഞെടുക്കുന്ന നിക്ഷേപ മാര്‍ഗത്തിന് അനുസരിച്ച് വ്യത്യാസപ്പെടും. പത്ത് ശതമാനത്തിന് മുകളില്‍ റിട്ടേണ്‍ ലഭിക്കാന്‍ സാധ്യതയുള്ള നിക്ഷേപ മാര്‍ഗങ്ങള്‍ തിരഞ്ഞെടുക്കുന്നതാണ് നല്ലത്. നിങ്ങള്‍ക്ക് ലഭിക്കുന്നത് 12 ശതമാനം വാര്‍ഷിക വളര്‍ച്ചയാണെങ്കില്‍ 20 വര്‍ഷം കൊണ്ട് 1 കോടിയുണ്ടാക്കാന്‍ സാധിക്കും. എന്നാല്‍ പത്ത് ശതമാനം വരുമാനമാണ് ലഭിക്കുന്നതെങ്കിലോ?

  • പ്രാരംഭ നിക്ഷേപം- 10 ലക്ഷം രൂപ
  • വാര്‍ഷിക വരുമാനം- 10 ശതമാനം
  • നിക്ഷേപ കാലാവധി- 24 മനാസം

ഇക്കാലയളവില്‍ ഏകദേശം 98,40,000 രൂപയാണ് നിങ്ങള്‍ ഉണ്ടാക്കുന്നത്. ഈ തുക കണ്ടെത്താന്‍ നിങ്ങളെ സഹായിക്കുന്ന ഫോര്‍മുല ചുവടെ.

മൂല്യം = പ്രിന്‍സിപ്പല്‍ × (1 + r)^t

= രൂപ 10,00,000 × (1.10)^24

= രൂപ 10,00,000 × 9.84

എന്നാല്‍ ഇത്രയും തുക നേടിയെടുക്കുന്നതിന് നിങ്ങളെ സഹായിക്കുന്ന നിക്ഷേപ മാര്‍ഗങ്ങള്‍ ഏതെല്ലാമാണെന്ന് അറിയാമോ?

Also Read: KSFE Sugama Scheme: പ്രതിദിനം 20,000 രൂപ വരെ കിട്ടും; കെഎസ്എഫ്ഇയുടെ സുഗമ പദ്ധതിയെ കുറിച്ചറിയാമോ?

ദേശീയ പെന്‍ഷന്‍ സംവിധാനം (എന്‍പിഎസ്)

ദീര്‍ഘകാല വിരമിക്കല്‍ ആസൂത്രണത്തിന് എന്‍പിഎസ് അനുയോജ്യമാണ്. നിക്ഷേപത്തിലുള്ള ഇക്വിറ്റി അലോക്കേഷന്‍ അനുസരിച്ച് എന്‍പ്എസ് 9 ശതമാനം മുതല്‍ 12 ശതമാനം വരെ വരുമാനം വാഗ്ദാനം ചെയ്യുന്നു. 10 ശതമാനം നിരക്കില്‍ 10 ലക്ഷം രൂപ 24 വര്‍ഷത്തേക്ക് നിക്ഷേപിക്കാന്‍ ഈ പദ്ധതി അനുയോജ്യമാണ്.

ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകള്‍

ഇടത്തരം മുതല്‍ ഉയര്‍ന്ന റിസ്‌കിന് വരെ സാധ്യതയുള്ള നിക്ഷേപ മാര്‍ഗമാണിത്. ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകളില്‍ നിന്ന് 12 മുതല്‍ 15 ശതമാനം വരെ റിട്ടേണ്‍ ലഭിക്കാന്‍ സാധ്യതയുണ്ട്. 10 ലക്ഷം രൂപ ചിലപ്പോള്‍ 16 മുതല്‍ 20 വര്‍ഷത്തിനുള്ളില്‍ സ്വന്തമാക്കാനാകും.

സീനിയര്‍ സിറ്റിസണ്‍സ് സേവിങ്‌സ് സ്‌കീം (എസ്‌സിഎസ്എസ്)

വിരമിച്ച ജീവനക്കാര്‍ക്ക് 8.2 ശതമാനം പലിശയാണ് ഈ പദ്ധതി വാഗ്ദാനം ചെയ്യുന്നത്. വളരെ വേഗത്തില്‍ 1 കോടി രൂപ നേടിയെടുക്കാന്‍ നിങ്ങളെ ഈ പദ്ധതിയും സഹായിക്കുന്നതാണ്.

നിരാകരണം: നിക്ഷേപം നടത്തുന്നതിന് മുൻപ് സാമ്പത്തിക ഉപദേശകന്റെ നിർദ്ദേശം തേടുക. അല്ലാതെയുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങള്‍ക്ക് ടിവി9 മലയാളം ഉത്തരവാദിയായിരിക്കില്ല. 

English Summary

Senior citizens have several long-term investment options to build wealth after retirement. With disciplined investing and suitable returns, Rs 10 lakh has the potential to grow into a much larger corpus over 20 years. The right investment choice depends on risk tolerance, financial goals, and time horizon.

Follow Us