AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

CM Chandrababu Naidu’s wife: എഫ്എംസിജി ഓഹരി, ഒറ്റദിവസം കൊണ്ട് മുഖ്യമന്ത്രിയുടെ ഭാര്യ നേടിയത് 78 കോടി

Bhuvaneswari Nara, FMCG stock: പ്രാധന സൂചികകളെല്ലാം നഷ്ടത്തില്‍ നീങ്ങിയ ദിവസം, ഓഹരി വിപണികളിൽ നിന്ന് നിക്ഷേപക സ്വന്തമാക്കിയത് കോടികളാണ്. വിശ്വസിക്കാൻ പറ്റുന്നില്ലേ?

CM Chandrababu Naidu’s wife: എഫ്എംസിജി ഓഹരി, ഒറ്റദിവസം കൊണ്ട് മുഖ്യമന്ത്രിയുടെ ഭാര്യ നേടിയത് 78 കോടി
Bhuvaneswari NaraImage Credit source: Instagram
Nithya Vinu
Nithya Vinu | Published: 20 Jul 2025 | 09:02 PM

ഓഹരി വിപണികളിൽ നിന്ന് ഒരു ദിവസം കൊണ്ട് കോടികൾ വാരുക, അതും പ്രാധന സൂചികകളെല്ലാം നഷ്ടത്തില്‍ നീങ്ങിയ ദിവസം. വിശ്വസിക്കാൻ പറ്റുന്നില്ലേ? എന്നാൽ അത് സാധ്യമാണെന്ന് തെളിയിച്ചിരിക്കുകയാണ് ഈ നിക്ഷേപക.

വെള്ളിയാഴ്ച ഇന്ത്യൻ ഓഹരി വിപണി നഷ്ടത്തിലായിരുന്നു. സെൻസെക്സും നിഫ്റ്റി-50 സൂചികകളും 0.7 ശതമാനത്തിലധികം ഇടിഞ്ഞു. എന്നാൽ ട്രേഡിംഗില്‍ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ ഭാര്യ ഒരു ദിവസം കൊണ്ട് സമ്പാദിച്ചത് 78,80,11,646 രൂപയാണ്.

ഭുവനേശ്വരി നാര

വെള്ളിയാഴ്ച ഏഴ് ശതമാനത്തിലധികം ഉയർന്ന എഫ്എംസിജി ഓഹരികൾ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ ഭാര്യ ഭുവനേശ്വരി നാരയുടെ പിന്തുണയുള്ള ഹെറിറ്റേജ് ഫുഡ്‌സ് ലിമിറ്റഡിന്റേതാണ്. 2025 ജൂൺ വരെയുള്ള കണക്കുകൾ പ്രകാരം, മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ ഭാര്യ ഭുവനേശ്വരി നാരയ്ക്ക് ഹെറിറ്റേജ് ഫുഡ്‌സ് ലിമിറ്റഡിൽ ആകെ 2,26,11,525 ഓഹരികൾ അഥവാ 24.37 ശതമാനം ഓഹരികളുണ്ട്. കമ്പനി 2026 സാമ്പത്തിക വർഷത്തിലെ ആദ്യ പാദത്തിലെ ഫലങ്ങൾ പുറത്ത് വന്നതോടെ, എഫ്എംസിജി സ്റ്റോക്കിൽ നിന്ന് അവരുടെ പോർട്ട്‌ഫോളിയോ ഒരു ദിവസത്തിനുള്ളിൽ 78,80,11,646 രൂപ വർദ്ധിച്ചു.

ഹെറിറ്റേജ് ഫുഡ്‌സ് ലിമിറ്റഡ്

1992-ൽ സ്ഥാപിതമായ ഹെറിറ്റേജ് ഫുഡ്‌സ് ലിമിറ്റഡ്, ദക്ഷിണേന്ത്യയിലെ പ്രമുഖ ഇന്ത്യൻ ക്ഷീര കമ്പനിയാണ്. 1992-ൽ ടിഡിപി മേധാവി ചന്ദ്രബാബു നായിഡുവാണ് ഹെറിറ്റേജ് ഗ്രൂപ്പ് സ്ഥാപിച്ചത്. ഇതിന് മൂന്ന് വിഭാഗങ്ങളുണ്ട് – ക്ഷീര, ചില്ലറ വിൽപ്പന, കൃഷി. ഹെറിറ്റേജ് ഫുഡ്‌സിന്റെ ആസ്ഥാനം ഹൈദരാബാദിലാണ്.

ചന്ദ്രബാബു നായിഡുവിന്റെ ആസ്തി 

അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് റിപ്പോർട്ട് പ്രകാരം ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ഇന്ത്യയിലെ ഏറ്റവും ധനികനായ മുഖ്യമന്ത്രിയാണ്. 2024  ഡിസംബർ വരെയുള്ള കണക്കുകൾ പ്രകാരം അദ്ദേഹത്തിന്റെ മൊത്തം ആസ്തി 932 കോടി രൂപയാണ്. ഹെറിറ്റേജ് ഫുഡ്‌സിന്റെ 24.37% കൈവശം വച്ചിട്ടുള്ളത് ഭുവനേശ്വരി നാരയാണ്.